മൂസി : ഒന്ന് പോയേ ഇത്താ ഞാൻ കരഞ്ഞൊന്നുമില്ല…
ഇത്ത : കെട്ടിക്കാൻ പ്രയായ ചെക്കൻ കരയുന്ന കണ്ടില്ലേ… അയ്യേ… നോക്ക് ചെക്കനാകെ ചുവന്നു…
മൂസി : പോ ഇത്താ കളിയാക്കാതെ…
ഇത്ത : ചെക്കന്റെ നാണം കണ്ടോ…
പോയി മുഖം കഴുകെടാ…
അപ്പോയെക്കും മുത്ത് മുഖം കഴുകി പുറത്തേക്ക് വന്നു കരഞ്ഞു വീർത്ത മുഖത്തെ മുഖം കഴുകി മറക്കാൻ കഴിയാത്തതിനാൽ അവൾ കരഞ്ഞത് ഇത്താക്ക് മനസിലായി അവളെ ചേർത്തുപിടിച്ചു കവിളിൽ കൈവെച്ച് ഇത്ത മൂസിയെ തുറിപ്പിച്ചു നോക്കി
നീയാണോടാ ഇവളെ കരയിച്ചേ… നിനക്കിച്ചിരി കൂടുന്നുണ്ട്… (അവനെ ചീത്ത പറഞ്ഞോണ്ടിരിക്കെ അവൻ മെല്ലെ അകത്തേക്ക് വലിഞ്ഞു)
ഇത്ത അവളെയും കൂട്ടി പോവുമ്പോ അവളെന്നെ തിരിഞ്ഞുനോക്കി ചിരിച്ചു അവളുടെ ആ ചിരി മനസിൽ നിന്നും വലിയ ഭാരമിറക്കിവെച്ചൊരു ഫീലായിരുന്നെനിക്ക്
അടുക്കളയിൽ ചെന്നപ്പോ പെൺ പട മുഴുവനും അടുക്കളയിലും പുറത്തുമായി എന്തൊക്കെയോ ഉണ്ടാക്കാനുള്ള ഒരുക്കങ്ങളിലാണ് അതിനിടയിൽ നിന്നും വല്ലിത്താനെ തിരഞ്ഞു കണ്ടുപിടിച്ചു ഇന്നലെ അതിന് ശേഷമവളെന്നോട് മിണ്ടിയിട്ടില്ല അവളെ അടുത്ത് ചെന്ന് തോണ്ടി വിളിച്ചു ഞാനാണെന്ന് കണ്ടതും അവളുടെ മുഖത്ത് പിണക്കം നിറഞ്ഞു വീടിനകത്തു ആളായതിനാൽ സംസാരിക്കാൻ പറ്റില്ലെന്നറിയുന്നത്കൊണ്ട് അവളുടെ കൈ പിടിച്ചു വലിച്ചോണ്ട് പറമ്പിലേക്ക് നടന്നു
ഇത്താ…പിണക്കമാണോ…
എന്തിന്…
ഓഹ്… എന്നാ ഒന്നൂല്ല… ഞാനൊരു രഹസ്യം പറയാൻ വന്നതായിരുന്നു… പിണങ്ങിയിരിക്കുന്നോരോട് എന്ത് രഹസ്യം പറയാനാ…(ഞാൻ കൊടുക്കുന്ന സസ്പെൻസ് താങ്ങാത്ത ഇത്ത അപ്പൊതന്നെ പിറകെ വരുമെന്ന് അറിയാമായിരുന്നു)
പിണക്കമൊന്നുമില്ല…
അല്ല ഉണ്ട്… മുഖം കണ്ടാലെനിക്കറിയാം…
മുഖത്ത് പിണക്കമില്ലെന്ന് കാണിക്കാൻ ഉള്ള ചിരി വരുത്താൻ നോക്കിയത് കണ്ടെനിക്ക് ചിരി വന്നെങ്കിലും അത് ഞാനടക്കി
ഈ ചിരി കണ്ടാലും പറയും പിണക്കമില്ലെന്ന്
പ്ലീസ്… പ്ലീസ്… പ്ലീസ്… ഇത്താന്റെ പൊന്നല്ലേ… പറയെടാ…
(ഒന്നാലോചിക്കുമ്പോലെ കാണിച്ചു) ശെരി ഞാൻ പോയി വന്നിട്ട് അപ്പൊ പിണക്കം മാറിയെന്നു തോന്നിയാൽ പറയാം
(അവളുടെ മുഖം മാറി) ഞാനവിടെ മര്യാദക്ക് പണിയെടുത്തോണ്ടിരുന്നതല്ലേ വിളിച്ചോണ്ടുവന്നിട്ടാളെ കളിയാക്കുന്നോ…
ഒന്നും മിണ്ടാത്തെ നിൽക്കുന്ന എന്നെ കണ്ട്
പ്ലീസ് ഡാ… പറ… മുത്തല്ലേ…
ഇത്താ… നീയിന്നലെ ചോദിച്ചില്ലേ മുത്തിന്റെ കാര്യം… അവളോട് ഞാൻ പറഞ്ഞു…
എന്ത് ഞാൻ ചോദിച്ചതോ…
എനിക്കിഷ്ടാന്ന് പറഞ്ഞേടീ…
സത്യായിട്ടും…
ആ…
അവളെനെ കെട്ടിപിടിച്ചു എന്റെ മുഖത്തെല്ലാമുമ്മ വെച്ചു