വാവ : എന്നാലും പറ
എന്ത് പറയണമെന്നറിയാതെ കുഴങ്ങി ഇരുന്നു
വാവ : പറ…
എന്തായാലും നിന്നെ കെട്ടില്ല…പോരെ…
വലിത്ത : ട്രൂത് ഓർ ഡെയർ…
അൻഷി : ഡെയർ…
വല്ലിത്ത : മാമൻ മാർക്ക് ഉമ്മ കൊടുത്തിട്ട് വാ…
അൻഷി : വേറെ… താ…
അതൊന്നും പറ്റില്ല ഡെയർ സെലക്റ്റ് ചെയ്താൽ എന്തായാലും ചെയ്യണം…
അൻഷി മാമൻ മാർക്ക് ഉമ്മകൊടുക്കാൻ പോയതിനു പിറകെ ഞങ്ങളും ചെന്നു പോവും വഴി ഒരു കാര്യം കാണിക്കാൻ എന്നും പറഞ്ഞ് മാമിമാരെയും ഉമ്മാനെയും കൂട്ടി കോലയിൽ സംസാരിച്ചിരിക്കുന്ന മാമന്മാരെ നോക്കികൊണ്ട് അവൻ വാതിൽ പടിയിൽ തന്നെ നിൽപ്പുണ്ട് മോമി അവനെ തള്ളിയതും അവൻ കോലയിലേക്ക് എത്തി ഞങ്ങളെ എല്ലാം ഒന്ന് നോക്കി അടുത്ത നിമിഷങ്ങളിൽ അവൻ മാമൻ മാർക്ക് ഉമ്മ നൽകി സംഭവിച്ചത് മനസിലാവാത്ത പോലെ കവിളിൽ കൈവെച്ചിരിക്കുന്ന മാമൻ മാരെ നോക്കാതെ ധൈര്യത്തോടെ അകത്തേക്ക് കയറി ശ്വാസം വിട്ടുകൊണ്ട് നാണം പുറത്തുകാണിക്കാതെ നടക്കുന്ന അവന് പുറകെ മുകളിലേക്ക് നടക്കേ
മാമി : കുട്ടികളെന്തോ ബെറ്റ് വെച്ചതെങ്ങാനുമാ…
അവരുടെ ചിരിയും സംസാരവും കേട്ടോണ്ട് മുകളിലേക്ക് നടന്നു
എല്ലാരും ആൻഷിയെ നോക്കി ചിരിക്കുന്നകണ്ടവനെല്ലാരേം നോക്കി
അൻഷി : കിണിക്കാനും മാത്രമൊന്നുമില്ല… എല്ലാത്തിനേം കാണിച്ചുതരാം…
ഷെബിത്ത : ട്രൂത് ഓർ ഡെയർ
എന്റെ ഇപ്പൊ കഴിഞ്ഞല്ലേ ഉള്ളൂ…
അൻഷി : അതൊന്നും പറ്റില്ല…
ഡെയർ…
അൻഷി : നല്ല കനത്തിലെന്തേലും കൊടുക്കിത്താ…
ഷെബിത്ത : മുത്തിനൊരുമ്മ കൊടുക്ക്…
മുത്ത് ഇത്താനെ നോക്കി അവളുടെ മുഖം വിടർന്നു നാണത്താൽ തല കുനിച്ചിരിക്കുന്ന അവളെ നോക്കി
വേറെ മതി
അൻഷി : ആഹാ… അതൊന്നും പറ്റില്ല…
ഷെബിത്ത : അതെന്നെ…
എഴുനേറ്റ് മുത്തിന്റെ കവിളിൽ ഉമ്മ വെച്ചതും അവളുടെ കണ്ണടഞ്ഞതും ശരീരം വിറച്ചതും ദ്രുത താളം കൊട്ടുന്ന ഹൃദയമിടിപൊരുനിമിഷം നിലച്ചതും അവളുടെ കവിളിൽ ചുണ്ട് ചേർന്നു പിൻവലിഞ്ഞ പോയിന്റോഫ് സെക്കന്റിൽ ഞാനറിഞ്ഞു
ഫോൺ അടിയുന്നത് കണ്ട് നോക്കി അഫിയാണ് ഫോൺ എടുത്ത് മുറിക്ക് പുറത്തേക്ക് നടക്കുമ്പോഴും മുത്ത് ഞാനുമ്മവെച്ച കവിളിൽ പിടിച്ചിരിക്കുന്നുണ്ട് അവളുടെ കുഞ്ഞു മാറിടം ഉയർന്നുതാഴുന്നു
എന്തായി എത്തിയോ…
ഇല്ല അര മണിക്കൂറിലെത്തും…
മ്മ്… ഞാനുമ്മാന്റെ വീട്ടിലാണ്… ഇപ്പൊ ഇറങ്ങാം…
അകത്ത് ചെന്ന് അവരോട് യാത്ര പറഞ്ഞിറങ്ങിയ പിറകെ അവരും ഇറങ്ങി വന്നു അമ്മായി മാരോടും അമ്മാവൻ മാരോടും യാത്ര പറഞ്ഞിറങ്ങെ വീടിന്റെ കുറ്റിയടിക്കുന്ന കാര്യവും പറഞ്ഞു അൻഷാദിനെ വിളിച്ചു നാളെ അവർക്കെല്ലാം ഡ്രെസ്സെടുക്കാൻ പോണമെന്നും രാവിലെ തന്നെ എല്ലാരോടും റെഡിയാവാനും പറയാൻ പറഞ്ഞ് വണ്ടിയെടുക്കുമ്പോയും വണ്ടി പോവുമ്പോഴും മുത്ത് കവിളിൽ കൈ വെച്ച് നോക്കി നിൽക്കുന്നത് കണ്ടു