അവളുടെ നെറ്റിയിൽ ഒരുമ്മ നൽകി
ഇത്തൂസേ…
മ്മ്…
ശെരിക്കും സങ്കടമില്ലല്ലോ…
ഇല്ലെന്നേ…
എന്നാ തിരിച്ചു പോവാം…
മ്മ്…
ഞങ്ങൾ തിരികെ നീന്തി കയറി ഡ്രെസ്സുമിട്ടു നടക്കാതെ നിൽക്കുന്ന അവളെനെ നോക്കി രണ്ടു കയ്യും പൊക്കി കാണിച്ചു ചിരിയോടെ അവളെ എടുത്തു വീട്ടിലേക്ക് നടന്നു കുളിയും കഴിഞ്ഞു ഫോൺ എടുത്തു നോക്കുമ്പോ മിസ്സ് കാളുകൾ കണ്ട്
അഫിയെ വിളിച്ചുനോക്കി
ഇക്കാ…ഒരാത്ത്യാവശ്യമുണ്ടായിരുന്നു… കുറച്ച് പൈസ എന്റെ കൈയിൽ ഉണ്ട് ഇങ്ങളെ കൈയിൽ കുറച്ച് എടുക്കാൻ ഉണ്ടാവുമോ…
ഉണ്ട് എത്രയാ വേണ്ടേ…
ഒരു പതിനഞ്ച്…
മൊത്തം എത്രയാ വേണ്ടേ…
അൻപത്…
നിന്റെ കയ്യിലുള്ളത് അവിടെ നിന്നോട്ടെ അൻപത് ഞാൻ അയച്ചുതരാം… നിന്റെ അക്കൗണ്ടിലേക്കല്ലേ…
അല്ല ഞാൻ വേറൊരു അക്കൗണ്ട് തരാം
ശെരി… നിന്റെ ഡ്യൂട്ടി എപ്പോഴാ കഴിയുന്നെ…
ഞാനിപ്പോ തിയേറ്ററിൽ നിന്ന് ഇറങ്ങിയേ ഉള്ളൂ ചേച്ചിയും റിയയുമിവിടെ ഉണ്ട് ഞങ്ങളിപ്പോ തിരിക്കും
അവരെന്തോ വാങ്ങാൻ പോകുന്നെന്ന് പറഞ്ഞിരുന്നു നീയുമുണ്ടോ കൂടെ…
എന്തെ…
ഒന്നൂല്ല കുട്ടീ… വരുമ്പോ ഒരു ഫോൺ വാങ്ങിയിട്ടുവാ…
ഏതാ വേണ്ടത്…
ആൻഡ്രോയിട് ഏതേലും എ ട്ടൻ എസ്സോ അതിന് മുകളിലോ ഉള്ളത്…
ആ വാങ്ങാം…
നീ എത്താറാവുമ്പോ വിളിക്ക്…
ഇത്താനെ കൂട്ടി മാമൻ മാർക്കും മാമിമാർക്കും വാങ്ങി ഉമ്മാന്റെ വീട്ടിലേക്ക് തിരിച്ചു മാമന്മാരും മാമ്മിമാരും വിശേഷങ്ങളും വന്നിട്ട് അങ്ങോട്ട് ചെല്ലാത്തതിന് പരിഭവവും പറഞ്ഞു അവർക്കായി കൊണ്ടുവന്ന സാധനങ്ങൾ കൊടുത്തു
അല്ല എല്ലാരുമെവിടെ…
വലിയമ്മായി : അൻഷുവും മോമിയും വന്നിനും അവര് വണ്ടി ഓടിച്ചുനോക്കാൻ പോകുമ്പോ ബാക്കിയുള്ളോരും കൂടെ പോയി
വെള്ളം കുടിക്കുമ്പോ വണ്ടി വന്നു എല്ലാരും ഹാപ്പിയാണ് (അവരെ പരിചയപെടുത്താം) വലിയ മാമന്റെ മോൻ എന്റെ ഒരു വയസ് മൂത്തതാണ് അൻഷാദ് (അൻഷു)അവനാണ് വണ്ടി ഓടിച്ചത് അവന് തായെ അൻവർ(അനു) എന്റെ മൂന്ന് വയസ്സിനിളയത് അവനു തായെ അൻഷിത(വാവ) അവൾ എന്റെ എട്ടു വയസ്സിനിളയത്. കുഞ്ഞമാവന്റെ മോൻ മുഹമ്മദ് (മോമി) എന്റെ ആറുമാസം ഇളയത് അവന് തായെ മുഹ്‌സിനും(മൂസി) മുഹ്‌സിനയും(മുത്ത്) ഇരട്ടകൾ എന്റെ എഴുവയസിളയത് അൻഷുവും മോമിയും ബാംഗ്ലൂരിൽ ഏതോ കമ്പനിയിൽ എഞ്ചിനിയർ മാരാണ് അനു ഹോട്ടൽ മാനേജ്‍മെന്റ് കഴിഞ്ഞു തിരുവനന്തപുരം ഹോട്ടലിൽ വർക്ക് ചെയ്യുകയാണ് അവനെ ഞാൻ ഖത്തറിൽ തുടങ്ങുന്ന പുതിയ ഹോട്ടലിലേക്ക് കൊണ്ടുപോകുവാൻ പേപ്പറെല്ലാം ശെരിയാക്കിയിട്ടുണ്ട് വാവ ബിഎസ്സി നേഴ്സിങ് പഠിക്കുന്നു മൂസിയും മുത്തും ബി എഡിന് പഠിക്കുന്നു
മുത്തിന് എന്നോട് പ്രണയമാണ് വാവക്ക് എന്നോട് ചെറിയൊരിഷ്ട കൂടുതൽ ഉണ്ടെന്നും തോന്നിയിട്ടുണ്ട് മുത്തിന്റെ ചിരിയും സംസാരവും മണവും എന്നെ അവളിലേക്കടുപ്പിക്കാൻ പോന്നതാണെങ്കിലും മാമന്റെ മകൾ എന്ന തോന്നലിന്നാൽ അവൾക്ക് ആശ കൊടുക്കുന്ന ഒന്നും എന്നിൽ നിന്നുണ്ടാവാതിരിക്കാൻ ഞാൻ ശ്രെദ്ധിക്കാറുണ്ട് മുത്തിന്റെ പ്രവർത്തികളും നോട്ടവും കണ്ടില്ലെന്നു നടിക്കാറാണ് പതിവ്