” ഇവൻ അച്ചനെ പോലെ തീരെ കുഞ്ഞാണല്ലോ മായെ ! എന്താ മോൻ്റെ പേര് കുട്ടാ ?
എന്ന് വത്സല ചേച്ചി രാജേഷിനോട് ചോദിച്ചു .
രാജേഷ് അതു കേട്ട് മായേച്ചിയുടെ മുഖത്തേക്ക് നാണത്തോടെ മുഖം ഒന്നുയർത്തിപ്പിടിച്ച് എത്തി നോക്കി ‘
” പറയട കുഞ്ഞാപ്പി നിന്നോട ഇച്ചേയി ചോദിച്ചത് ”
എന്ന് വീണ്ടും ഒരു ചെറിയ ചിരി പാസാക്കിക്കൊണ്ട് മായേച്ചി രാജേഷിൻ്റെ നീളൻ മുടിയിൽ ഒന്ന് തലോടി .
രാജേഷ്
എന്നവൻ നാണത്തോടെ ആ ചേച്ചിക്ക് മറുപടി കൊടുത്തു .
” ഇവന് ജോലിക്ക് പോവാനൊക്കെയുള്ള പ്രായമായോ മായെ അയിന് ? ”
എന്ന് വത്സല ചേച്ചി വീണ്ടും മായേച്ചിയോട് ചോദിച്ചു .
” അവൻ കുഞ്ഞാപ്പിയാന്നെ യുള്ളൂ പ്രീ ഡിഗ്രി തോറ്റ് വീട്ടിൽ ചുമ്മ ഇരിക്കണ കാരണം ഇച്ചേയി തയ്യല് പഠിക്കാൻ വേണ്ടി എന്നെ ഏൽപ്പിച്ചതാ . ”
” എന്നിട്ട് കുട്ടൻ കുസൃതി ഒപ്പിച്ചോ ? ഇവിടെ എന്താ ഉണ്ടായെ എന്ന് രമണി ചേച്ചി വീണ്ടും മായേച്ചിയോട് തിരക്കി .
ഒന്നും പറയണ്ട എൻ്റെ ഇച്ചേയി . തയ്യൽ പഠിപ്പിക്കുന്ന സമയം വലിയ കത്രിക പിടിക്കാൻ പഠിപ്പിച്ചതാ . കുഞ്ഞൻ്റെ രണ്ട് വിരലുകൾ കത്രികയുടെ വട്ടക്കണ്ണിൽ ലോക്കായി . കൊച്ചൻ പേടിച്ച് കരഞ്ഞത് അമ്മ കേട്ട കാരണം അമ്മയും പേടിച്ച് കരഞ്ഞതാ ”
എന്ന് ചേച്ചി നൈസ് ആയിട്ട് അവരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി .
ഹോ അത്രേയുള്ളോ ? ഞങ്ങൾ പശുവിന് പുല്ലരിയാനായി ആ മാപ്ലേടെ തോട്ടത്തിലേക്ക് പോണ വഴിയാ അമ്മേടെ ശബ്ദം കേട്ടത് . ഞാനും ഇവളും അങ്ങ് പേടിച്ച് പോയി . അതാ വന്ന് നോക്കിയത് .
” നല്ല കാര്യം ഇച്ചേയി . ശബ്ദം കേട്ടാൽ ഓടി വന്നേക്കണെ ”
എന്ന് വീണ്ടും അഭിനയിച്ച് ഒരു ചിരി കൂടി ചിരിച്ച് കൊണ്ട് മായേച്ചി അവരോട് പറഞ്ഞു .
” അത് പിന്നെ പറയണോ മായെ . വാടി രമണി . നമുക്ക് പാറുവമ്മയെ ഒന്ന് കേറി കണ്ടേച്ചും പോവാം ”
എന്നും പറഞ്ഞ് രമണി ചേച്ചിയും വത്സല ചേച്ചിയും തള്ള കിടക്കുന്ന റൂമിൽ കയറിയതും രാജേഷ് അവിടെ നിന്നും ഇറങ്ങി പതിയെ നടന്നു .
ഇതു കണ്ട മായേച്ചി പതിയെ നടന്ന് പിന്നാലെ ചെന്ന് രാജേഷിനെ വിളിച്ചു .
” ഡാ രാജേഷേ . അവിടെ നില്ലട അവിടെ ”
അതു കേട്ട് രാജേഷ് ഊർന്ന് പോയ തൻ്റെ കറുത്ത നിക്കറും താങ്ങി പിടിച്ച് പിന്നിലേക്ക് തിരിഞ്ഞ് അൽപം പരിഭ്രമത്തോടെ ചേച്ചിയെ നോക്കി .
നാളെ രാവിലെ ഒമ്പത് മണിക്ക് ഇവിടെ എത്തിയേക്കണം . ചായയൊക്കെ ഞാൻ തരാം . പിന്നെ പറഞ്ഞ കാര്യങ്ങൾ ഓർമയുണ്ടല്ലോ ? ചൂരൽ ഹും മറക്കണ്ട ”
എന്ന് ചേച്ചി വീണ്ടും കണ്ണുരുട്ടി കൈ വിരലുയർത്തി രാജേഷിനെ പേടിപ്പിച്ചു .
രാജേഷ് നിഷ്കളങ്കമായി തലയാട്ടിയിട്ട് പകുതി വരെ നടക്കുകയും പിന്നെ പുള്ളിയുടെ സർവ്വ ശക്തിയുമെടുത്ത് പിറകിൽ ചേച്ചി ഉമ്മറപ്പടിയിൽ ഉണ്ടോ എന്ന് തിരിഞ്ഞ് നോക്കിയിട്ട് ഒറ്റ ഓട്ടമായിരുന്നു .