അനുപമം ഈ രതിലഹരി [സ്പൾബർ]

Posted by

“ എന്ത് പറ്റി ടീച്ചറേ… വീണ്ടും പഞ്ചറായോ…?”

ഒറ്റ ബെല്ലിന് തന്നെ മനു ഫോണെടുത്തു.
അവന്റെ ചോദ്യത്തിലെ കളിയാക്കൽ അവൾക്ക് ശരിക്കും മനസിലായി.

“ അതൊന്നുമല്ലെടാ പൊട്ടാ… നീയിത് വരെ ഉറങ്ങിയില്ലേ… ?”

“ ടീച്ചർക്കും ഉറക്കമൊന്നുമില്ലേ…?”

ചേച്ചി വിളിപോയി ടീച്ചറെന്നായത് അവൾപ്രത്യേകം ശ്രദ്ധിച്ചു.

“ നീ ശരിക്കും എന്താ എന്നെ വിളിക്കുന്നത്… ? ചേച്ചിയെന്നോ… അതോ ടീച്ചറെന്നോ… ? “

ചെറിയൊരു കൊഞ്ചലോടെ ഫരീദ ചോദിച്ചു.

“ അത് ചേച്ചി പറ… ഞാനെന്താ വിളിക്കണ്ടേ…?”

മനുവിന് കാര്യത്തിന്റെ പോക്ക് കുറേശെ മനസിലായിത്തുടങ്ങിയിരുന്നു. എന്നാലും പൂർണമായും അവന് വിശ്വാസമായില്ല. അതി സുന്ദരിയായൊരു സ്ത്രീ, അതുമൊരു ടീച്ചർ.. തന്നെപ്പോലെയുള്ള ഒരാളോട്… പക്ഷേ ചെറിcയാരു വശപ്പിശകുണ്ട്.. നേരത്തെ പേര് ചോദിക്കാനാണെന്ന് പറഞ്ഞാ വിളിച്ചത്.. തന്റെ പേരറിയേണ്ട ഒരാവശ്യവും അവർക്കില്ല..ഇപ്പോ, ഈ ഉറങ്ങാൻ പോകുന്ന സമയത്ത് ഇതെന്തിനാ… ?
ഇതൊന്നും അവന് തീരെ പരിചയമില്ലാത്തതാണ്.. പ്രേമിക്കാനൊക്കെ അവന് ആഗ്രഹമുണ്ടെങ്കിലും അതിനൊന്നും കഴിഞ്ഞില്ല.ഇനി തന്നേക്കാൾ പ്രായമുള്ള ഇതിനെ പ്രേമിക്കാനാവുമോ തന്റെ യോഗം.. ? എങ്കിൽ സന്തോഷത്തോടെ താനത് സ്വീകരിക്കും.. പക്ഷേ.. ഈ പോക്ക് കണ്ടിട്ട് ഇത് പ്രേമത്തിലൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല..

“” നീയെന്നെ ചേച്ചിയെന്നും, ടീച്ചറെന്നും, ഒന്നും വിളിക്കണ്ട… നീയെന്നെ ഇത്താ എന്ന് വിളിച്ചാൽ മതി.. എന്താടാ മനൂ… അങ്ങിനെ വിളിച്ചൂടെ…?”

“” ശരിയിത്താ… ഇനി അങ്ങിനെ വിളിക്കാം…”

മനുവും സ്വരത്തിൽ ചെറിയൊരു കൊഞ്ചൽ വരുത്തി.

“” അല്ല… ഇത് പറയാനാണോ ഇത്ത വിളിച്ചത്…”

“ അല്ലടാ.. നിന്റെ അമ്മ ഉറങ്ങിയോ..? “

എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി അവൾ ചോദിച്ചു.

“ അമ്മ എട്ടരക്ക് തന്നെ കിടക്കും.. ഗുളിക കഴിച്ചാൽ പിന്നെ ഭയങ്കര ഉറക്കമാ… ഇനി രാവിലെയേ ഉണരൂ… “

“” എടാ മനൂ… മരുന്നിനൊക്കെ കുറേ പൈസ ചിലവുണ്ടോടാ…എല്ലാം കൂടി നിനക്കൊറ്റക്ക് പറ്റുന്നുണ്ടോടാ… ?””

അവൾ സ്നേഹത്തോടെ ചോദിച്ചു. അത്കേട്ട് മനുവൊന്ന് പതറി. ഇതൊന്നും തന്നോട് ഇതുവരെ ആരും ചോദിച്ചിട്ടില്ല.. ഇന്ന് മാത്രം പരിചയപ്പെട്ട ഇത്തയത് ചോദിച്ചപ്പോൾ അവന് സന്തേഷമായി.

“ കുഴപ്പമൊന്നുമില്ലിത്താ… അങ്ങിനെയങ്ങ് പോകുന്നു…”

തന്റെ പ്രയാസങ്ങളൊക്കെ മറ്റൊരാളോട് പറയാൻ അവന് തോന്നിയില്ല. സത്യത്തിൽ നല്ല പ്രയാസം തന്നെയാണ്..

“ ഇത്താ… ഇക്ക പോയിട്ട് ഒരു പാട് നാളായോ… ? വരാറായില്ലേ… ?”

മനു വീണ്ടും ട്രാക്കിലേക്ക് വന്നു.

“ ഇല്ലെടാ മനൂ… ഇനി രണ്ട് വർഷം കൂടി കഴിയും…”

Leave a Reply

Your email address will not be published. Required fields are marked *