അനുപമം ഈ രതിലഹരി [സ്പൾബർ]

Posted by

“ അല്ലെടാ… ഞാൻ വിളിച്ചപ്പോ നീയല്ലേ ഫോണെടുത്തത്… ?ആ നമ്പറിൽ വിളിച്ചപ്പോ ഇന്നാള് വേറൊരാളാ വന്നത്… “

“ അതെന്റെ ആശാനാ ചേച്ചീ… ആശാൻകടയിലുണ്ട്… ഇത് പോലെ പുറത്തെന്തെങ്കിലും പണിയുണ്ടെങ്കിൽ ഞാനാ പോവുക…”

ഓരോന്ന് സംസാരിച്ച് അവൻ പണി പെട്ടെന്ന് തീർത്തു. അവൻ ചോദിച്ച പൈസയും കൊടുത്ത്, രണ്ട് പേരും പോകാനൊരുങ്ങി. ബൈക്കിൽ കയറിയിരുന്ന അവൻ പെട്ടെന്ന് പറഞ്ഞു.

“ ചേച്ചീ… വേണമെങ്കിൽ ഞാൻ സ്കൂളിൽ വന്ന് ചേച്ചിയുടെ വണ്ടി കൊണ്ട് പോയിടയർ മാറ്റിക്കൊണ്ട് വരാം… ചേച്ചി പിന്നെയതിന് ബുദ്ധിമുട്ടണ്ടല്ലോ…”

അത് നല്ല ഒരിതാണെന്ന് ഫരീദക്ക് തോന്നി. ഇവൻ എല്ലാം ചെയ്ത് കൊണ്ട് വന്നാൽ താനതിന് പിന്നാലെ നടക്കണ്ട.

“ എന്നാ നീ സ്കൂളിലേക്ക് വിട്ടോ… ഞാൻ വരാം…”

അത് കേട്ട് അവൻബൈക്ക് സ്റ്റാർട്ടാക്കി ഓടിച്ച് പോയി.
നല്ലൊരു പയ്യൻ എന്ന് മനസിലോർത്ത് ഫരീദയും വണ്ടിയെടുത്തു.

സ്കൂളിലെത്തുമ്പോൾ ബൈക്ക് ഉളളിലേക്ക് കയറ്റാതെ അവൻ ഗേറ്റിന് പുറത്ത് തന്നെ നിൽപുണ്ട്. അവന്റെ അടുത്ത് ഫരീദ വണ്ടി നിർത്തി ബാഗുമെടുത്ത് ഇറങ്ങി.

“ നീ വന്നിട്ട് എന്നെ വിളിച്ചാൽ മതി കെട്ടോടാ…”

ചാവി അവന് കൊടുക്കുമ്പോൾ ഫരീദ പറഞ്ഞു.

“ ചേച്ചീ.. ചേച്ചീടെ നമ്പർ… ?”

“ഞാൻ നേരത്തേ വിളിച്ച നമ്പർ തന്നെയാടാ…”

“ ചേച്ചീ… നേരത്തെ ചേച്ചി വിളിച്ചത് ആശാന്റെ നമ്പറിലേക്കാ… അയാളിപ്പോ കടയിലുണ്ടാവില്ല…”

“” എന്നാ എന്റെ നമ്പറിന്നാ… “

ഫരീദ അവളുടെ നമ്പർ പറഞ്ഞ് കൊടുത്ത് ഗേറ്റ് കടന്ന് സ്കൂളിലേക്ക് കയറിപ്പോയി. അവൻ ഫരീദയുടെ വണ്ടിയുമായി പഞ്ചർ കടയിലേക്കും പോയി.

ഇന്റർവെൽ സമയത്താണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫരീദ ക്കൊരു കോൾ.. അതവൻ തന്നെയാകും എന്ന് മനസിലായ അവൾ ഫോണെടുത്തു.

“ ഹലോ ചേച്ചീ.. വണ്ടി റെഡിയായിട്ടുണ്ട്.. ഞാനിവിടെ പുറത്തുണ്ട്…”

“ നീയവിടെ നിൽക്ക്… ഞാനിപ്പവരാം… “

അവൾ ഫോൺ കട്ടാക്കി പേഴ്സുമെടുത്ത് പുറത്തേക്ക് നടന്നു.

ഗേറ്റിന് പുറത്ത് അവൻ ചിരിച്ചോണ്ട് നിൽക്കുന്നു.

“ ദാ ചേച്ചീ വണ്ടി… പുതിയ ടയർ ഇട്ടിട്ടുണ്ട്… നല്ല കമ്പനി ടയറാ… ഇനി കുറേ കാലത്തിന് ചേച്ചിക്കിത് മതിയാകും…”

“ എത്രയായെടാ… ?”

അവൻ ടയറിന്റെ പൈസയും, അവന്റെ പണിക്കൂലിയും പറഞ്ഞു.ഫരീദ പൈസയെടുത്ത്, ഇരുനൂറ് രൂപ കൂടുതലുംകൊടുത്തു.

“ ചേച്ചീ… ഇത് ഇരുനൂറ് കൂടുതലുണ്ട്…””

അവൻ പൈസ എണ്ണി നോക്കി പറഞ്ഞു.

“ അത് നീ വെച്ചോടാ.. നീ കുറേ ബുദ്ധിമുട്ടിയതല്ലേ…”

“ എന്റെ ചേച്ചീ.. ഇതാണെന്റെ പണി.. ഏതായാലും ചേച്ചി തന്നതല്ലേ.. ഇരിക്കട്ടെ.. പൈസക്ക് ഒരു പാട് ആവശ്യങ്ങളുണ്ട്ചേച്ചീ… ഇനി എന്തെങ്കിലുമുണ്ടെങ്കിൽ ചേച്ചി എന്നെ വിളിച്ചാൽ മതി… എന്നാൽ ഞാൻ പോട്ടെ… കടയിൽ പണിയുണ്ട്.. “”

Leave a Reply

Your email address will not be published. Required fields are marked *