നീലക്കൊടുവേലി 8 [Fire blade]

Posted by

” പറഞ്ഞാൽ നിന്നേ വിടാം… ഇല്ലെങ്കിൽ ഞാൻ നിന്നേം പണിയും എനിക്ക് പാര വെച്ചവനേം പണിയും.. ”

കൈ പുറകിലേക്ക് വലിച്ചു പിടിച്ചതിനാൽ അപ്പുണ്ണി അലറികരഞ്ഞു.. അവൻ എത്ര കുതറിയിട്ടും സിദ്ധു വിട്ടില്ല..അവൻ അപ്പുണ്ണിയുടെ പുറത്ത് ഇരുന്നു..

” വിടെടാ മൈരാ… ”

അവൻ ശക്തി മുഴുവൻ എടുത്ത് നോക്കിയിട്ടും സിദ്ധുവിന്റെ പിടി അയഞ്ഞില്ല, അതോടെ അപ്പുണ്ണി തളർന്നു കിടന്നു..

“ഞാൻ മണപ്പിച്ചു നടന്നത് നീ കണ്ടോ..? ”

സിദ്ധു ദേഷ്യത്തോടെ ചോദിച്ചു..

” നീ ധന്യയെ കണ്ട മുതൽ ട്യൂൺ ചെയ്യുന്നത് എന്നോട് ഒരാൾ പറഞ്ഞു… നീ അവളെ ഇതിനു മുൻപും ഓരോന്നു ചെയ്യാൻ നോക്കിയിട്ടില്ലേ..? അവൾ എന്റെ പെണ്ണാണെടാ നാറീ… ”

അപ്പുണ്ണി വേദന കൊണ്ട് കരയുന്നതിനിടയിൽ പറഞ്ഞു… സിദ്ധു കൈ ഒന്ന് കൂടി പൊക്കി…”ഹൌ അമ്മേ… “അപ്പുണ്ണി വീണ്ടും അലറി..

” ഓഹ്…. ഇന്ന് അവൾ ഇവിടെ വന്നിട്ടുണ്ടെന്നു അയാൾ പറഞ്ഞു അറിഞ്ഞതാണല്ലേ….?? കൊള്ളാം…!! ”

സിദ്ധു മുരണ്ടു….

” ഇനി ആ പേര് കൂടി പറ, ഏതാ ആ മൊതല്..?? ”

സിദ്ധു പിടുത്തം മുറുക്കികൊണ്ട് ചോദിച്ചു..

” അത് പിന്നെ …. ആാാാ….. വിട്,വിട്, ഞാൻ പറയാം…… ”

അവൻ ആശ്വാസത്തിനായി പരതി കൊണ്ട് പറഞ്ഞു…സിദ്ധു പിടി ഒന്ന് അയച്ചു.

” കുഞ്ഞി….. നീ അറിയാൻ വഴിയില്ല…

പേര് കേട്ട് സിദ്ധു ഒന്ന് ഞെട്ടി… അവളെ തനിക്കറിയില്ലെന്നാണ് ഈ മൈരൻ കരുതിയിരിക്കുന്നത്..അത് ഏതായാലും അങ്ങനെ തന്നെ നിക്കട്ടെ..

 

” അവളെന്തിനാ ഈ വക നുണകളൊക്കെ നിന്നോട് പറയണത്…? അവൾ എവിടുന്നാ കണ്ടത്..? ”

സിദ്ധു അറിയാത്ത ഭാവത്തിൽ ചോദിച്ചു..

” നിന്റെ വീട്ടിൽ അവളും ജോലിക്ക് വരുന്നുണ്ട്… അവൾ കണ്ടിട്ടുണ്ട് നീ ഓരോന്ന് പറഞ്ഞ് കിന്നരിക്കുന്നത്… ”

സിദ്ധു അവന്റെ മുകളിലെ പിടുത്തം വിട്ടു…. അപ്പുണ്ണി എണീറ്റ് കൈ രണ്ടും കുടഞ്ഞു…

” നീയും കുഞ്ഞിയും തമ്മിൽ എന്താ ബന്ധം..? ”

സിദ്ധു അപ്പുണ്ണിയെ സൂക്ഷിച് നോക്കികൊണ്ട്‌ ചോദിച്ചു… അപ്പുണ്ണി മറുപടി പറയാതെ വേദയുള്ള ഭാഗങ്ങൾ തിരിച്ചും മടക്കിയും നോക്കി.. പിന്നെ ഞൊണ്ടി ഞൊണ്ടി പുറത്തേക്ക് നടന്നു…

” ഇതിനൊക്കെ പകരം എനിക്ക്‌ പറ്റുന്ന പോലെ നിനക്കും ഞാൻ തരും, നീ മനസ്സിൽ വെച്ചോ… ”

പോവുന്നതിനിടയിൽ പറഞ്ഞു കൊണ്ട് അപ്പുണ്ണി നടന്നു…

” അതാണ് നിനക്കെന്നെ തീരെ അറിയില്ലെന്ന് ഞാൻ മുന്നേ പറഞ്ഞത്… വെറുതെ ഒന്ന് അന്വേഷിച്ചു നോക്ക്, പകരം വീട്ടാൻ എന്നിട്ട് വന്നാൽ മതി….”

സിദ്ധു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് കിടക്കയിലേക്ക് കിടന്നു…
അവന്റെ മനസ് തിളച്ചു മറിഞ്ഞു, കുഞ്ഞി ഇത് ഇവന് പറഞ്ഞു കൊടുക്കേണ്ട കാര്യമെന്താണെന്നു അവന് മനസിലായില്ല…

Leave a Reply

Your email address will not be published. Required fields are marked *