എന്നാല് ആളുകളുടെ ജീവൻ പിടിച്ചുള്ള മരണ പാച്ചിലിൽ ആരും അതു ശ്രദ്ധിക്കാൻ പോയില്ല…
അവിടെ ആകെ വല്ലാത്ത ഒരു സുഗന്ധം വ്യാപിക്കാൻ തുടങ്ങി….
ആകാശം മൂടിനിൽക്കുന്ന കാർമേഘങ്ങൾക്ക് ഇടയിലൂടെ ശക്തമായ മിന്നൽ പിണറുകൾ പാഞ്ഞു….ശക്തമായ ഇടി വെട്ടാൻ തുടങ്ങി…അതിൻ്റെ ശബ്ദത്തിൽ ആ നാട് മുഴുവൻ കിലുങ്ങി വിറച്ചു നിന്നു…
ഇതെല്ലാം കണ്ട് ഒരാള് മൈതാനത്തിന് നടുവിലേക്ക് ഓടി കയറി വന്നു…തല മുഴുവൻ മൂടുന്ന തരത്തിൽ ഉണ്ടായിരുന്ന കറുത്ത കരിമ്പടം കാറ്റിൽ അയാള് പറത്തി എറിഞ്ഞു…..
“ ഞാന് പറഞ്ഞിരുന്നു…അവർ വരും എന്ന്…എല്ലാ ബന്ധനങ്ങളും തകർത്തു എറിഞ്ഞു കൊണ്ട് പുറത്ത് വരും എന്ന് ഞാൻ പറഞ്ഞിരുന്നു…..”
ആരും എന്നെ ചെവിക്കൊണ്ടില്ല…ഭ്രാന്തൻ എന്ന് വിളിച്ചു…. എന്നാൽ അതു സംഭവിച്ചു…. ബന്ധനങ്ങളുടെ വേലി തകർക്കപ്പെട്ടു…. ഹ…..ഹ….ഹ…. എന്ന് ഉറക്കെ അലറി കൊണ്ട് അയാള് നിലത്ത് കിടന്നിരുന്ന മണ്ണ് വാരി മുകളിലേക്ക് എറിഞ്ഞു അവ കാറ്റിൽ പറത്തി കളിച്ചു….
അതും കൂടെ ആയതോടെ ആളുകൾ കൂടുതൽ പരിഭ്രാന്തിയിൽ നിലവിളിച്ചു കൊണ്ട് ചുറ്റും ഓടി ….
ഇതൊക്കെ കാവിന് ഉളളിൽ നിന്നും കണ്ട് കൊണ്ട് ആ കുട്ടികൾ ഇരുവരും പേടിച്ച്… ഇറങ്ങി ഓടിയ ആനകൾ അങ്ങോട്ടേക്ക് വരുമോ എന്ന് അവർ ഭയപ്പെട്ടു …
പെട്ടന്ന് ശക്തമായ ഒരു തീഗോളം ഇരുവരുടെയും ഇടയിലേക്ക് വന്ന് വീണു… അതിൻ്റെ ആഘാതത്തിൽ ഇരുവരും തെറിച്ചു പോയി വീണു….
വീഴ്ചയുടെ കാടിന്യത്തിൽ അവന് തല കറങ്ങുന്നത് പോലെ തോന്നി….
കാവിൽ കത്തിച്ചു വച്ചിരുന്ന വിളക്കുകൾ എല്ലാം ഒരേ സമയം കെട്ട് പോയി… ട്യൂബ് ലൈറ്റുകൾ ഓരോന്നായി മങ്ങി മങ്ങി കത്തുവാൻ തുടങ്ങി…
അവൻ അവിടുന്ന് എഴുന്നേൽക്കാൻ നോക്കി അതിനു അവന് കഴിഞ്ഞിരുന്നില്ല… അവന് തല കറങ്ങുന്നത് പോലെ അനുഭവപ്പെട്ടു….
അവൻ്റെ കണ്ണുകൾ മയങ്ങാൻ തുടങ്ങി…അവൻ കണ്ണുകൾ തന്നാൽ ആവും വിധം തുറക്കാൻ നോക്കി എങ്കിലും അവന് അതു സാധിച്ചില്ല…
അവൻ്റെ തലയിൽ കൂടി എന്തോ ഒഴുകി മുഖത്ത് കൂടി കടന്ന് നിലത്തേക്ക് വീഴുവാൻ തുടങ്ങി…
ബോധം പോകുന്നതിന് തൊട്ട് മുമ്പ് അവൻ മങ്ങിയ കാഴ്ചയിൽ ഒരു രൂപത്തെ കണ്ടൂ….
മനുഷ്യനാണോ മൃഗമാണോ എന്നു പോലും തിരിച്ചറിയാത്ത ഭീകരമായ ഒരു രൂപം എന്നാല് അതൊരു സ്ത്രീ ആണ് എന്ന് അവന് മനസിലായി… നരച്ചത്പോലുള്ള മുടികൾ കാലു വരെ ഊർന്നു കിടക്കുന്നു. കാൽപാദം നിലത്ത് മുട്ടാതെ അതു വായുവിൽ ഒഴുകി നിൽക്കുന്നു…അതിൻ്റെ ദേഹത്ത് നിന്നും ഒരു വല്ലാത്ത ചെളി പോലെ ഉള്ള ദ്രാവകം അവിടം ആകെ ഇറ്റ് വീണുകൊണ്ട് ഇരുന്നു….ദുർഗന്ധവും….
അതു പാറുവിൻ്റെ അടുത്തേക്ക് പോകുകയായിരുന്നു…