പുറത്തേക്ക് ഇറങ്ങി വരുന്ന അവൻ്റെ അമ്മായിയെ കണ്ടതും അവൻ പതിയെ ചിരിച്ചു…കുറച്ച് തടിച്ചത് അല്ലാതെ ആ രൂപത്തിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല എന്ന് അവൻ ഓർത്തു ….
അവനെ കണ്ട മാത്രയിൽ അവള്ക്ക് ആളെ മനസിലായില്ല എങ്കിലും അവൻ്റെ ചിരി കണ്ടതും ഒരു അൽഭുതതോടെ മഹി… എന്ന് അവളെ നാക്ക് ഉരുവിട്ടു…
അവള് പെട്ടന്ന് ചാടി ഇറങ്ങി അവൻ്റെ അടുത്തേക്ക് ഓടി വന്നു അവൻ്റെ നെഞ്ചിലേക്ക് വീണു കെട്ടി പിടിച്ചു തേങ്ങി….
“ പൊന്നു മോനേ എത്ര നാൾ ആയട നിന്നെ കണ്ടിട്ട്… അന്നു പോയത് അല്ലേ മോനെ നി പിന്നെ നി തിരിഞ്ഞു നോക്കിയോ….ഞങ്ങൾ ചത്തോ,ജീവിച്ചിരിപ്പുണ്ടോ എന്ന് നി അന്വേഷിച്ചോ…”
അവർ ഓരോ പതം പറഞ്ഞു തേങ്ങി കൊണ്ട് ഇരുന്നു… അവനും അവരെ തിരികെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ…
“ ആഹാ… ഇപ്പൊൾ വന്നതയോ കുറ്റം….എല്ലാം അമ്മായിക്കും കൂടി അറിയാവുന്നത് അല്ലെ….എന്നെ അകത്തോട്ട് വിളിക്കുന്നില്ലേ…ഞാൻ വന്ന കാലിൽ തന്നെ നിൽക്കുവാ…”
പെട്ടന്ന് എന്തോ ഓർത്ത പോലെ…അവനിൽ നിന്നും അവർ അകന്നു മാറി പിന്നീട് അവൻ്റെ കൈ പിടിച്ചു അകത്തേക്ക് വലിച്ച് കൊണ്ട് പോയി …
“ നിൻ്റെ അച്ഛൻ എന്തിയെ വന്നില്ലേ…ഓ…വരില്ലായിരിക്കും നമ്മൾ ഒക്കെ ഇപ്പൊൾ നിൻ്റെ അച്ഛന് ആരും ആയിരിക്കില്ല അല്ലേ….”
എൻ്റെ അമ്മായി…. പറയാൻ ആയി ഒരുപാട് ഉണ്ട്…അതൊക്കെ സമയം പോലെ പറയാം… ഇപ്പൊൾ ഒന്ന് കുളിക്കണം…
അവൻ പറഞ്ഞു ഒന്ന് കോട്ടുവായ ഇട്ടു….
“ നി വല്ലതും കഴിച്ചയിരുന്നോ… അവർ തിരിഞ്ഞു അവനെ നോക്കി ചോദിച്ചു…’
“ ഇല്ല അമ്മായി…ഇന്നലെ രാത്രിയും ഒന്നും കഴിച്ചിട്ടില്ല…”
“ എന്നാല് മോൻ കുളിച്ചിട്ട് വാ.. ഞാൻ നല്ല മൊരിഞ്ഞ അപ്പം ഉണ്ടാക്കി തരാം…നി ആ ബാഗ് അവിടെ വച്ചോ ഹാളിലെ ഒരു കസേരയിൽ ചൂണ്ടി….”
അവൻ ബാഗ് അവിടേക്ക് വെച്ചു…അവൻ ഹാൾ ഒക്കെ ആകെ വീക്ഷിച്ചു…ഭിത്തിയിലെ ആണിയിൽ തൂക്കിയ അമ്മാവൻ്റെ ഫോട്ടോ കണ്ടതും അവൻ്റെ ഉള്ളിൽ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു….ചെറുപ്പത്തിലേ ഓരോ കാര്യങ്ങൾ അവൻ്റെ ഓർമയിലേക്ക് തികട്ടി വന്നുകൊണ്ട് ഇരുന്നു…അവൻ പെട്ടന്ന് നോട്ടം മാറ്റി…
മുൻപ് വന്നിട്ടുള്ള പരിചയത്തിൽ അവൻ അടുക്കളയിലേക്ക് കയറി…അവിടെ രേവതി അപ്പം ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു….അവനെ കണ്ടതും തിരിഞ്ഞു നോക്കി അവർ ചിരിച്ചു…
“ അവള് എവിടെ അമ്മായി…എൻ്റെ മുറപ്പെണ്ണ്… അവൻ ഒരു ആകിയ ചിരിയോടെ രേവതിയോട് ചോദിച്ചു….”
“ നിൻ്റെ മുറപ്പെണ്ണ് രാവിലെ എൻ്റെ കയ്യിൽ നിന്നും നല്ല ഒരു അടിയും വാങ്ങി അടിവാരത്തേക്ക് പോയിട്ടുണ്ട്…”
“ ഇപ്പോഴും സ്വഭാവത്തിന് മാറ്റം ഒന്നും ഇല്ലല്ലോ അമ്മായി…. അവൻ ചിരിയോടെ ചോദിച്ചു….”