കർമ്മഫലം 3 [നീരജ് K ലാൽ]

Posted by

 

“ചേച്ചി ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ്….”

 

“നീ മാത്രമല്ലടാ ഞാനുമുണ്ട്…”

 

“എന്നിട്ട് ഇത് മാത്രമാണോ എന്നോട് ചെയ്യാൻ തോന്നിയത്…”

 

“തോന്നിയത് എല്ലാം ഇപ്പോൾ ചെയ്യാൻ പറ്റില്ലല്ലോ ഇപ്പോൾ ഇതാണ് തോന്നിയത്”

 

“ഇതെങ്കിൽ ഇത്…

പക്ഷേ എനിക്കും ഒരുപാട് കര്യങ്ങൾ ചെയ്യാൻ തോന്നുന്നുണ്ട്.. ”

 

“അതിനൊക്കെ മുൻപ് എനിക്ക് പറയാനുള്ളത് മുഴുവനും കേൾക്കണം…”

 

“എടീ ഇപ്പൊ തന്നെ വേണോ….”

“എടാ ഞാൻ ഇനി പറയാൻ പോകുന്ന കാര്യം നീ എങ്ങനെ എടുക്കും എന്ന് എനിക്ക് പോലും അറിയില്ല ഒരുപക്ഷേ അത് കേൾക്കുമ്പോൾ നീ എന്നെ തല്ലും അല്ലെങ്കിൽ വെറുക്കും ചിലപ്പോൾ അതിനുശേഷം ഒരിക്കലും മിണ്ടിയില്ല എന്നും വരും പക്ഷേ എനിക്ക് നിന്നോട് പറയണം കാരണം ഞാൻ ഉള്ളിൽ വച്ച് നടക്കാൻ തുടങ്ങിയിട്ട് ഒത്തിരി ആയി ഇത് ഞാൻ നിന്നോട് പറഞ്ഞില്ലേൽ ഞാൻ ചിലപ്പോൾ പൊട്ടിപ്പോകും… ”

 

“പറഞ്ഞോ…. എന്തോ വലിയ സംഭവം ആണെന്ന് എനിക്ക് മനസ്സിലായി…..

എന്താണെങ്കിലും നീ പറഞ്ഞോ… ”

 

“മ്മ്മ്മ്മ്…. നീ പറയാറില്ലേ നിനക്ക് പെൺകുട്ടികളുമായി സ്നേഹമാണ്, പ്രേമമാണ് നിങൾ കറങ്ങാൻ പോകും സിനിമക്ക് പോകും എന്നൊക്കെ…. അതൊക്കെ കേൾക്കുമ്പോൾ സത്യത്തിൽ എനിക്ക് നിന്നോട് അസൂയ ആയിരുന്നു. കാരണം ഇതൊക്കെ ആഗ്രഹിച്ചിരുന്ന കാലമുണ്ടായിരുന്നു എനിക്ക്…..”

 

“എനിക്കുമുണ്ടായിരുന്നു ഒരു പ്രണയം…. ”

 

“അത് എനിക്ക് ചെറിയ ഒരു ഞെട്ടൽ ഉണ്ടാക്കി…. ”

 

എന്താണെന്ന് വെച്ചാൽ ഇവളുടെ പുറകെ കുറെ പൂവാലൻമാർ ഉണ്ടായിരുന്നു എന്നുള്ളത് എനിക്കറിയാം പക്ഷേ ഒരാൾക്കും ഇവൾ പിടി കൊടുത്തിട്ടില്ല മാത്രവുമല്ല മോശമായി പെരുമാറിയിൽ അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്യും അവളുടെ കയ്യുടെ ചൂട് അറിഞ്ഞിട്ടുള്ള ഒന്ന് രണ്ടുപേർ ഈ നാട്ടിൽ തന്നെയുണ്ട്….

 

അവള് തുടർന്നു…

 

“അന്നെനിക്ക് 18 വയസ്സാണ് ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം,  കോളേജിൽ പോകുമ്പോഴും വരുമ്പോഴും എല്ലാം ഒരാളും അറിയാതെ എന്നെ സ്നേഹിച്ചിരുന്ന ഒരാൾ ഉണ്ടായിരുന്നു….”

 

“എൻറെ ജോസേട്ടൻ….”

 

ജോസ്…. ആ പേര് നല്ല പരിചയം….

 

“ഏത് ജോസ്….????”

 

“ടെയിലർ ജോസ്….”

 

എൻ്റെ തലയിൽ ഒരു ഇടി തീ മുഴങ്ങി… അതിനു ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു…

 

“എന്നിട്ട് ഞങ്ങൾ ആരും അറിഞ്ഞില്ലായിരുന്നല്ലോ….”

 

“എന്നെ ഈ ലോകത്ത് ഇത്രയും സ്നേഹിച്ചിട്ടുള വേറെ ഒരാളുമുണ്ടായിട്ടില്ല ഇത്രയും കെയർ ചെയ്ത ഒരാൾ ഉണ്ടാകില്ല….”

Leave a Reply

Your email address will not be published. Required fields are marked *