ആനി : എന്ത് വേണം 🙄 😡
പപ്പ : ആനി എന്താ ടാ ഇതൊക്കെ
ആനി : അവന് വേണ്ടി സംസാരിക്കാൻ ആണേ വേണ്ട കേസ് ഞാൻ വലിക്കില്ല നീ പോ
അവള് ഡോർ അടക്കാൻ തൊടങ്ങി
പപ്പ : ആനി എനിക്ക് ഒരു രണ്ട് മിനിറ്റ് സംസാരിക്കണം പ്ലീസ്
ആനി : വേണ്ട പപ്പ നീ പോ എനിക്ക് നിങ്ങളെ ഒക്കെ കാണുന്നത് തന്നെ പേടിയാ ഞാൻ എല്ലാം മറക്കാൻ ശ്രമിക്കാ കി.. അല്ല ഹരിയെ കണ്ടത് സ്നേഹിച്ചത് അനുഭവിച്ചത് എല്ലാം…
പപ്പ : എനിക്ക് ഒ
ആനി : എനിക്കൊന്നും അറിയില്ല എന്നാണോ…. ശെരി ആയിക്കോട്ടെ 😏
പാർശു : ആൻസി ചെ ആനി അവൾക്ക് പറയാൻ ഒള്ളത്
ആനി : വേണ്ട നിങ്ങടെ ഉദ്ദേശം എനിക്കറിയാ എന്നെ സെന്റി അടിച്ച് വശത്താക്കി കേസ്സിന്ന് ബാക്ക് അടിക്കാൻ അല്ലെ…ഞാൻ ചെയ്യില്ല എനിക്ക് ഇന്ദ്രന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം അതാ അത് മാത്രം അവനോടുള്ള നന്ദി ആയിട്ട് അതേ ഒള്ളൂ…അതോണ്ട് ഞാൻ പിന്മാറില്ല
പപ്പ തിരിഞ്ഞ് നടന്നു
പെട്ടെന്ന് ആനി അവളെ വിളിച്ചു
ആനി : ഒറ്റ കാര്യം ഞാൻ പറയാ പപ്പ നിനക്കൊന്നും ചിന്തിക്കാൻ പറ്റാത്ത ഒരുത്തനാ ഇന്ദ്രൻ… ഹരിയും സൂസനും കൂടെ ഒരുപാട് ബുദ്ദിമുട്ട് ഒണ്ടാക്കി ഒരുപാട് പറഞ്ഞാ ഒരുപാട്…കർത്താവ് പൊറുക്കില്ല…
അവൾ ഡോർ അവർടെ മൊഖത്തടിക്കും പോലെ വലിച്ചടച്ചു….
പപ്പടെ മനസ്സ് നീറി ദേഷ്യം അവളെ പ്രാന്തി ആക്കി മാറ്റി….
അവൾ നേരെ ചിന്നുന്റെ ഫ്ലാറ്റിലേക്ക് പോയി…
(ഒരുപക്ഷെ കൊറച്ച് പേർക്ക് ഫോണിൽ പപ്പ സംസാരിക്കുന്നത് കേട്ടും എടക്ക് പറയുന്ന കേട്ടും ഈ പേര് അറിയാം ആയിരിക്കും… ഇന്ദ്രന്റെ കഥ വായിക്കുന്നവർക്ക് എന്തായാലും അറിയും അറിയാത്തവർക്ക് ചിന്നു ശെരിയാ പേര് സൂസൻ സക്കറിയ ഇന്ദ്രനെ സ്നേഹിച്ച് സ്വന്തം ആക്കാൻ നടക്കുന്ന ഒരു വില്ലത്തി എന്ന് വേണേ പറയാ മാത്രം അല്ല പപ്പടെ നാട് വിട്ട്പോയ അമ്മായിടെ മോൾ കൂടെ ആണ് കക്ഷി 😊)
പപ്പ ഡോർ തട്ടി ശക്തിയായി വീണ്ടും വീണ്ടും തട്ടി…
അർജുൻ (ചിന്നൂന്റെ ബെസ്റ്റ് ഫ്രണ്ട് ഇവൻ ഇല്ലാതെ അവൾ അതികം എങ്ങോട്ടും പോവില്ല ) അങ്ങനെ അർജുൻ വന്ന് ഡോർ തൊറന്നു….
അവളെ കണ്ടതും അവൻ ഒന്ന് പരുങ്ങി…ഹെഡ് ഫോൺ എടുത്ത് മാറ്റി…
പപ്പ അവനെ തുറിച്ച് നോക്കി
അർജുൻ : 🙄 😊 😐
അവൻ സൈഡിലേക്ക് നീങ്ങി നിന്നു
അർജുൻ : ചിന്നു ദേ പപ്പ വന്നിരിക്കുന്നു…
പപ്പ മെല്ലെ മെല്ലെ ഉള്ളിലേക്ക് നടന്ന് കേറി….
അർജുൻ : കുടിക്കാൻ എടുക്കട്ടെ
പെട്ടെന്ന് ഉള്ളിൽ ഉള്ള ആൾ വെളിയിലേക്ക് നടന്ന് വന്നു…
ആളെ കണ്ട് പപ്പടെ മൊഖം വലിഞ്ഞ് മുറുകി
പപ്പ : ചിന്നു സ്വന്തം കസിൻ സിസ്റ്റർ…
പപ്പ അവൾക്ക് നേരെ നടന്ന് കേറി…
അർജുൻ : പപ്പാ ദയവ് ചെയ്ത് അവളെ ഒന്നും ചെയ്യരുത് ചിന്നു ഓൾറെടി ഡൗൺ ആണ് ആ നന്ദൻ വന്ന് വായി തോന്നിയത് മുഴുവൻ പറഞ്ഞെ ഒള്ളൂ