എന്നെ എറക്കി വിടാൻ നെരം തിരിച്ച് ഒന്ന് വിളിച്ചു…
അപ്പഴേ തോന്നി ഏതാണ്ട് തീരുമാനം ആയെന്ന്…
ഞാൻ : എന്താ
അതന്നെ, പിടിച്ചു… ഒരുപാട് അഭിനയിക്കാൻ അറിയാത്ത കൊണ്ട് ഞാൻ സമ്മതിച്ചു
പ്രതികാരം ചെയ്യാൻ ഒള്ള പ്ലാൻ മറക്കാൻ വാണിങ് തന്നിട്ട് അവൻ അങ്ങ് പോയി…
വൈകീട്ട് വെള്ളത്തിന്റെ കൂടെ ഊട്ടിക്ക് പോവാൻ പ്ലാൻ സെറ്റാക്കി എല്ലാരും കൂടെ … എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല വേറെ വഴി ഇല്ലാതെ സമ്മതിച്ചു…
> അടുത്ത ദിവസം വൈകീട്ട്…
അമ്മക്കുള്ള ഗ്രീൻ ടീ എടുത്ത് കൊടുത്ത് അവൾക്കും പാർശുനും കൂടെ ഒള്ളത് എടുത്ത് പപ്പ റൂമിലേക്ക് കേറി പോയി…
പാർശു : ഇത് കണ്ടോ
അവള് ഫോൺ പപ്പക്ക് നേരെ നീട്ടി…
പപ്പ അത് വാങ്ങി നോക്കി…
Instgaram – indru_10 and shiva_ram_
രാമു തറയിൽ തൊഴുത്തോണ്ട് ഇരിക്കുന്നു അടുത്ത് നിന്ന് ഇന്ദ്രൻ പൂ എറിഞ്ഞ് കൊടുക്കുന്നു…
Indru_10 : lost the life not the love… Om namashivaaya 🕉️
പപ്പ സ്ലൈഡ് സ്ക്രോൾ ചെയ്ത് നോക്കി…
തോളിൽ കൈ ഇട്ടുള്ള ഫോട്ടോ പണ്ടത്തെ ആണെന്ന് തോന്നുന്നു അതും അടുത്ത സ്ലൈഡിൽ അതേ മോഡലിൽ ഇപ്പൊ എടുത്തത് എല്ലാം ഒണ്ട്…
പാർശു : അവൻ ഹാപ്പിയാ
പപ്പ ഫോണിൽ നിന്നുള്ള നോട്ടം അവളിലേക്കാക്കി…
പാർശു : നീ മൈൻഡ് ആക്കണ്ട, രാമുന് കിച്ചുനെ കാണുമ്പോ ഒരു കറണ്ട് അടിക്കുന്ന പോലെ ആണ് ഞാൻ അന്ന് നോക്കിയപ്പോ ശ്രദ്ദിച്ചതാ…
പപ്പ കണ്ണ് തൊടച്ചു പക്ഷെ കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല എന്തോ…
പാർശു : അത് വിട്ടേക്ക് പോട്ടെ…
പപ്പ : പാർശു… ശിവ എന്നോട് എത്ര വട്ടം അറിയോ പറഞ്ഞെ എത്ര വട്ടം നീ തെറ്റാ ചെയ്യുന്നേ തെറ്റാ ചെയ്യുന്നേ എന്ന് ഞാൻ അവനെ അടിമ കുന്തം എന്നൊക്കെ പറഞ്ഞ് കളിയാക്കി 🥹
പാർശു : പോട്ടെ… അല്ല നിന്നേം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല എടി ആ ചിന്നു ആയിട്ട് കമ്പനി വേണ്ട ഞാൻ പറഞ്ഞതാ ഇപ്പൊ അവൾ എവടെ പൊടി പോലും ഇല്ല അവൾടെ…
പപ്പക്ക് ചിന്നു എന്ന പേര് കേട്ടപ്പോ തന്നെ തരിച്ച് കേറി വന്നു…
പാർശു : ദേ മാമൻ ഇന്നലേം ആരാ ഈ സൂസൻ എന്ന് ചോദിച്ചു… സത്യം അറിഞ്ഞാ പിന്നെ അറിയാലോ…
പപ്പക്ക് പൊളിഞ്ഞ് വന്നു…
പാർശു നമ്മക്ക് ഒരു സ്ഥലം വരെ പോയിട്ട് വരാ…പപ്പ അവളെ പ്രതീക്ഷയോടെ നോക്കി പറഞ്ഞു…
പാർശു : നിക്ക് അച്ഛക്ക് വിളിച്ച് വരാൻ പറയാ എന്നിട്ട് നമ്മക്ക് പോവാ ഇവടെ ആരെങ്കിലും വേണ്ടേ…
>-<
അമ്മേ മാമനെ ഏൽപ്പിച്ച് അവര് നേരെ പോയത് ആനിടെ ഫ്ലാറ്റിലേക്കാ….
കോളിങ് ബെൽ അടിച്ചതും ആനി വന്ന് ഡോർ തൊറന്നു…
അവരെ കണ്ടതും ആനിടെ മൊഖം മാറി…