അമ്മ : അച്ഛ നിന്നോട് ഒരു കാര്യം ചോദിച്ചു
ഞാൻ : എന്താ
അമ്മ : നീ ഇല്ലേ
ഞാൻ : ആഹ് ഞാൻ ഒണ്ടല്ലോ ഞാൻ ഇണ്ട് പറഞ്ഞോ 😡
അമ്മ : കേക്ക് ടാ
ഞാൻ : സോറി പറഞ്ഞോ 😣
അമ്മ : നീ ക
ജിത്തു( ഇന്ദ്രൻ ) എവടെ
ഞാൻ : അവൻ ലില്ലി ഡോക്ടർ ഇല്ലേ അവർടെ കൂടെ ആണ് എന്തോ meditatiom ഒക്കെ ആണ് അമ്മ കാര്യം പറമ്മാ
അമ്മ : അച്ഛ ചോദിച്ചു
ഞാൻ : ഒന്ന് പറയോ പെട്ടെന്ന്
അമ്മ : ഒന്നൂല്ലാ നിന്നോട് അവർടെ വീട്ടി പോവാൻ പറ്റോ ചോദിച്ചു…
എന്ത്…. ഞാൻ അത്ഭുതത്തോടെ ചോദിച്ചു…
അമ്മ : അല്ല മോനു… ഞാൻ
അമ്മ : അമ്മക്ക് എന്നോട് ഇത് പറയാൻ എങ്ങനെ ധൈര്യം വന്നമ്മാ …
അമ്മ : അതല്ല ചക്കരെ
ഞാൻ : ചക്കര നിങ്ങളോക്കെ ഒരുപാട് ചക്കരയും ഉപ്പും ആക്കി എന്നെ ഈ ലെവൽ ആക്കി അമ്മക്ക് എങ്ങനമ്മാ ചെറിയച്ഛനോട് ഇങ്ങനെ ചെയ്ത അവർക്ക് വേണ്ടി വക്കാലത് പറയാൻ പറ്റണെ… ഇന്ന് അവടെ പോയിട്ട് ചെറിയമ്മ ഒക്കെ എന്ത് രീതിക്കാ എന്നോട് പെരുമാറിയത് അറിയോ മൊഖം കറുപ്പിച്ച പോലും ഇല്ല…
അമ്മ : അല്ല ടാ നീ അവടെ ഇണ്ടായിട്ട് അവടെ ഒന്ന് പോയത് പോലും ഇല്ലല്ലോ അത്….
എനിക്ക് വെഷമം ആണ് തോന്നിയത്…
അമ്മ : ടാ ഹലോ
ഞാൻ : ഞാൻ ചാവട്ടെ 🤣 അതാ നല്ലത്…
വന്ന ദേഷ്യം കടിച്ച് പിടിച്ച് ഞാൻ ഫോൺ കട്ടാക്കി….
അണ്ണാ അണ്ണാ…
ഉണ്ണിടെ വിളി വന്നു…
ഞാൻ : ആഹ്
ഉണ്ണി : അണ്ണാ സ്റ്റിക്കർ പണി കഴിഞ്ഞു വന്ന് നോക്ക്…
ഞാൻ എറങ്ങി മുന്നോട്ട് പോയ് നോക്കി…
എന്തോ പെട്ടെന്ന് ആ സുന്ദരമായ മുഖം കണ്ടപ്പോ ഞാൻ അങ്ങ് മാറി പോയപോലെ എനിക്ക് തോന്നി…
എന്തോ ഒരു കൊറവ് പോലെ
ഞാൻ : സത്താർ ഭായ്
സത്താർ ഭായ് : ഓ
ഞാൻ : ഇത് കൂടെ ഇട്ടോ ബാക്കില് hero who won nothing പെടച്ചോ പിന്നെ ലൈറ്റ് ആയി താഴെ ഒരു red വര കൊടുത്തോ…
പുള്ളി തല ആട്ടി
ഞാൻ വൈകീട്ട് ഇന്ത്രജാലം വീട്ടിലേക്ക് പോയി…ആ ടൈം കൊണ്ട് പിള്ളേർ ഒക്കെ അങ്ങോട്ട് വന്നു…
രാത്രി അടിച്ച് വെളിവ് ഇല്ലാതെ ഞാൻ ഒറങ്ങി സമാദാനം ആയിട്ട് സുഖം ആയിട്ട്…
Mood swing കൊണ്ടുള്ള ഗുണം ഇതാ അവസരത്തിന് അനുസരിച്ച് ചിരിക്കാ, കരയാ…
കാലത്ത് ഞാൻ ഇന്ദ്രനും വണ്ടി എടുത്ത് എറങ്ങി…
വല്ലതും ഒണ്ടേ പറ കഴിക്കാതെ ഒള്ള ഇരിപ്പ് കണ്ടപ്പോ അവൻ ചോദിച്ചു
ഞാൻ ഒരു കാര്യം പറയട്ടെ ചെയ്യോ
ഇന്ദ്രു : ഉം
ഞാൻ : നീ പറഞ്ഞത് ഒള്ളതാണോ
എന്ത് അവൻ എന്നെ നോക്കി സംശയം പോലെ ചോദിച്ചു
കേസ് വേണ്ടെന്ന് അവൻ പറഞ്ഞ കാര്യം ഞാൻ എടുത്തിട്ടു
അതേ.. അവൻ എന്നെ സ്കാൻ ചെയ്തോണ്ട് പറഞ്ഞു
ഞാൻ : എന്നാ എനിക്ക് വേണ്ടി ആ കേസ് ഒന്ന് വലിക്ക്
എങ്ങനെ ഒക്കെ ഞാൻ പറഞ്ഞ് ഒപ്പിച്ചു…
അവൻ ഒന്നും പറയാതെ എന്നെ നോക്കി ഇരുന്നു