ഞാൻ തകർന്ന മനസ്സോടെ അവനെ നോക്കി ചിരിച്ചു….
>18:23
ഇന്ദ്രൻ : ഇരിക്കടാ….
ഞാൻ കടിച്ച് പിടിച്ച് വളരെ നോർമൽ ആയി സംസാരിച്ചു…
അവൻ എന്നെ അടിമുടി നോക്കി
ഞാൻ : 😊
ഇന്ദ്രൻ : അറിഞ്ഞില്ലേ
ഞാൻ : ആഹ്
ഇന്ദ്രു : എന്ത്
ഞാൻ : അല്ല
ഇന്ദ്രു : ഓർമ ഒക്കെ പോയി കൊറച്ച് ദിവസം കെടന്നു എല്ലാർക്കും ശല്യം ആയിട്ട്… ദേ ഇന്ന് കാലത്താ ഓർമ തിരിച്ച് വന്നത് എന്നാ വെപ്പ് 😂
ഞാൻ : മതി മതി
നന്ദൻ : ഇന്നാ കുടി
അവൻ ഇന്ദ്രന് എന്തോ കൊണ്ട് കൊടുത്തു
ഇന്ദ്രു : thanks vroh…
ഞാൻ : കുടി കുടി
ഇന്ദ്രു : ആഹ് പിന്നെ കാലത്ത് എറണാകുളം
നന്ദൻ : ആർടെ ഊമ്പാൻ 😡
ഇന്ദ്രു : എടാ നീ കേട്ടില്ലേ നാളെ തൊട്ട് ലില്ലി മാഡത്തിന്റ കൂടെ ആണ്
നന്ദൻ : ഞാനും വരാ
ഇന്ദ്രു : ഒറ്റ ആവശ്യം ഇല്ല ഞാൻ പൊക്കോളാ.. ഇവൻ വന്നോളും എന്റെ കൂടെ…
നന്ദൻ : 🙄
ഇന്ദ്രു : വരോ
ഞാൻ : ആഹ്…
.
.
.
അടുത്ത ദിവസം കാലത്ത് ഞാൻ ചെറിയച്ഛന്റെ വീട്ടിലേക്ക് പോയി…
ചെറിയമ്മ അവടെ ഒണ്ടായിരുന്നു…
ഞാൻ ഗെയിറ്റിന്റെ വെളിയിൽ തന്നെ നിന്നു…
കേറി വാ ഞാൻ ദേ വന്നു…
അവൻ മേലെ നിന്ന് വിളിച്ച് പറഞ്ഞു…
ചെറിയമ്മ ബാഗ് എടുത്തോണ്ട് വെളിയിലേക്ക് വന്നു കൂടെ അമ്മൂന്റെ അമ്മ മഹി ആന്റി ഹാ പവിടെ അമ്മായി അമ്മ…
അവൻ പിന്നാലെ വന്ന് എന്നെ നോക്കി
മഹി ആന്റി എന്തോ എടുക്കാൻ ആയിട്ട് പോയി
ചെറിയമ്മ : എന്താടാ ഒരു ഒളിച്ച് നിപ്പ്… ഇങ് വന്നെ….
കണ്ണൻ ഷൂ എടുത്തിട്ട് വരാ പറഞ്ഞ് കേറി പോയി…
അവൻ പോയപ്പോ ചെറിയമ്മ എന്നെ സങ്കടത്തോടെ നോക്കി
ചെറിയമ്മ : നീ ഒന്നും ചെയ്തില്ല നീ എന്തിനാ സങ്കടപെടുന്നത്
അവര് രണ്ട് തന്നിരുന്നെങ്കി എനിക്ക് ഇത്ര സങ്കടം വരില്ലായിരുന്നു…ഇത് എന്റെ നെഞ്ചത്ത് കുത്തിയ പോലെ ആയി പോയി….
പക്ഷെ ഇതൊന്നും അല്ല എന്നെ തളർത്തിയത്… അവർ അവനെ വല്ലതും ചെയ്യോ എന്ന ചെറിയമ്മടെ ചോദ്യം ആര് എന്റെ ഭാര്യ ചേട്ടൻ അവർടെ ആൾക്കാര്…
ആ നിമിഷം ഹരിയെ കൊല്ലാ അല്ലെങ്കി സ്വയം ചാവാ ഇതിൽ ഏതേലും ഒരെണ്ണം മാത്രം ആണ് എന്റെ മുന്നിൽ ഉള്ള വഴികൾ എന്ന് എനിക്ക് തോന്നി പോയി….
.
.
.
> 14:23
ഞാൻ പുതിയ ബസ്സ് പണിക്ക് വിട്ടതിന്റ അടുത്ത് പോയി ഉള്ളിൽ ഇരുന്ന് പലതും ആലോചിച്ചു…
ബാക്കിലെ സീറ്റിന്റെ മൂലക്ക് പോയി ഇരുന്ന ഞാൻ മണിക്കൂർകൾ ആയി അതേ ഇരുപ്പ് തൊടങ്ങിയിട്ട്….
എടക്ക് ചെറിയച്ഛൻ പവി ഒക്കെ വിളിച്ചു…
പിന്നെ കൊറച്ച് കഴിഞ്ഞതും അമ്മ വിളിച്ചു
ഹലോ
ഞാൻ : ഉം
അമ്മ : കഴിച്ചോ കുട്ടാ
ഞാൻ : എനിക്ക് ഇപ്പൊ വേണ്ട ഞാൻ വൈകീട്ട് അവന്റെ കൂടെ പോയിട്ട് കഴിക്കാ
അമ്മ : ഉം.. പിന്നെ
ഞാൻ : ആഹ്