കാന്താരി 6 [Doli]

Posted by

ഞാൻ : അമ്മ ഇവളെ അടിച്ചാ

അമ്മ : ഇല്ല

ഞാൻ : എണീക്ക് എണീക്ക്

ഞാൻ പവിയേ എണീപ്പിച്ച് വിട്ടിട്ട് അടുക്കളയിലേക്ക് പോയി

ഞാൻ : ഇവള് mood off ആണല്ലോ എന്ത് കാര്യം…

അമ്മ : ആ അറിയില്ല എന്ത് ഡീ

പവി : 😡

ഞാൻ : അമ്മാ ഞാൻ കേക്ക് വാങ്ങിച്ചിട്ട് വരാമേ…

അമ്മ : നിനക്ക് ഒറക്കം ഒന്നും വേണ്ടേ കുട്ടാ

ഞാൻ : വെളക്ക് വക്കാറായില്ലേ കഴിയട്ടെ

അമ്മ : ഉം…

അപ്പൊ തന്നെ കാർ വരുന്ന ഒച്ച കേട്ടു

ഞാൻ : അമ്മാ അവര് വന്നു…

പവി : ടാ നീ വാ നമ്മക്ക് മേലോട്ട് പോവാ

ഞാൻ : നിക്ക് അവനെ ഒന്ന് കാണട്ടെ…

പവി : രാമു

ഞാൻ ഹാളിലേക്ക് നടന്നതും അച്ചു കേറി വന്നു

ഞാൻ : പൊറന്തണാൾ വാഴ്ത്ത്ക്കൾ തലേഹ് 😂

അച്ചു : താങ്ക്സ് തലേ …😊

ഞാൻ : മജാ

ചെറിയമ്മ : വന്നാ ഗോവക്കാരൻ

ഞാൻ തിരിഞ്ഞ് നോക്കിയതും എന്റെ പിരി വെട്ടിപ്പോയി

ഒരു സെക്കന്റ്‌ ഞാൻ എവടെ ആണെന്ന് ഞാൻ ചുറ്റും നോക്കി

അച്ഛൻ എന്റെ അടുത്തേക്ക് വന്നു…

ഞാൻ അച്ഛനേം വെളിയിൽ ചെരുപ്പ് ഊരി വക്കുന്ന പപ്പേം മാറി മാറി നോക്കി…

ഞാൻ : 🥹 അച്ഛാ ഈ… 😣 ഉം.. ഇവള് എന്താ

അച്ഛൻ : നീ വാ ഞാൻ പറയാ 🥺

അങ്ങേര് 😡 എന്റെ തോളിൽ കൈ ഇട്ട് പിടിച്ചു…

ഞാൻ നിഷ്ക്കരുണം അത് തട്ടി മാറ്റി

പവി കലങ്ങിയ കണ്ണുകളോടെ ചൊമരിൽ ചാരി എന്നെ നോക്കി

ഞാൻ : പവി ഇവള് എന്താ ഇവടെ പവി 😡…

എന്റെ ഒച്ച ചെറുതായി ചെറുതായി കൂടി കൂടി വന്നു

അമ്മ അടുക്കളയിൽ നിന്ന് ഓടി വന്നു…

അമ്മ : ചക്കരെ ഞാൻ ഇത്ര നേരം പിടിച്ച് നിന്നതാ ഇരിക്ക് പറയട്ടെ

ഞാൻ അവളെ ഒന്ന് നോക്കി അടുത്തേക്ക് പോവാൻ നോക്കി

അച്ഛൻ : രാമുവെ വേണ്ട ടാ

അച്ഛൻ എന്നെ വലിച്ച് പിടിച്ചു

പപ്പ : രാമു 🥹 🙏 ഞാൻ

ഞാൻ : എറങ്ങടി…

പപ്പ : ഇല്ല

അവള് ഉള്ളിലേക്ക് കേറി പോയി

ഞാൻ കൊതറി പിടി വിടീച്ച് പിന്നാലെ ഓടി….

എങ്ങോട്ടാടി ഓടി കേറണേ നീ മൈരേ…. 😡 എന്റെ പിടി വിട്ട് പോയി

പപ്പ : നീ എന്നെ കൊന്നാലും ഞാൻ പോവില്ല

അവള് കരഞ്ഞോണ്ട് പറഞ്ഞു

അച്ഛൻ വന്ന് എന്നെ പിടിച്ച് മാറ്റി

ഞാൻ : എന്നെ വിടാൻ ഇവളെ ഞാൻ കൊല്ലും ഒരു വട്ടം കേറി വന്ന് എല്ലാം നശിപ്പിച്ചത് പോരെ, മതി ആയില്ലേ ഡീ നിനക്ക് ചത്തൂടെ ഇങ്ങനെ കണ്ടവന്റെ വീട്ടി തെണ്ടി തിന്ന് നിക്കാതെ

അച്ഛൻ : രാമു മതി

ചെറി കൂടെ വന്ന് എന്നെ പിടിച്ച് മാറ്റി

ചെറി : അടങ് മോനെ

പപ്പ ഓടി സ്റ്റെപ്പ് കേറി…

ഞാൻ : ദേ പോണേന്ന് എന്നെ വിടാൻ…

ഞാൻ അച്ഛനെ അടക്കം തള്ളി മാറ്റി സ്റ്റെപ്പ് കേറി

പാതി വഴി ആവും മുന്നേ അവള് കതക് വലിച്ച് അടച്ച് കുറ്റി ഇട്ടു…

ഞാൻ ഓടി പോയി കതകിന് തട്ടി

തൊറക്കടി മൂദേവി.. ഹ്. ഹ്. ഹ്… നിന്നെ ഞാൻ കൊല്ലും മര്യാദക്ക് തൊറന്നോ നീ

ഞാൻ കെതച്ച് കെതച്ച് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *