ഞാൻ : അയ്യോ ദേ എറങ്ങി ചന്ദ്രേട്ടാ വണ്ടി മാസ് പിന്നെ ആ പെട്ടി ഇല്ലേ അത് മാത്രം ഒന്ന് ശരിക്കെ വച്ച് വെൽട് അടിച്ചേക്ക്
പത്ത് മിനിറ്റ് കഴിഞ്ഞ് ഉണ്ണിക്ക് സെറ്റിൽ ചെയ്ത് ബാക്കി പൈസ കൊണ്ട് ഞാൻ വീട്ടിലേക്ക് എറങ്ങി….
നാല് നാലെകാലോടെ ഞാൻ വീടെത്തി
അമ്മ ഉമ്മറം അടിച്ചോണ്ട് നിക്കുന്നു
എന്നെ കണ്ടതും ഒന്ന് ഒളിച്ച് ചൂല് ഇട്ട് ഓടി വന്നു
എറങ്ങും മുന്നേ ഒരൊറ്റ അടി പൊറം നോക്കി
ഞാൻ : ഏയ് എന്ന man 😂
അമ്മ : എന്ന man പോവോ ഇനി പോവൊന്ന്
ഞാൻ : free ആയിട്ട് ഗോവക്ക് പോവാൻ ഒള്ള ചാൻസ് അല്ലെ മമ്മി
അമ്മ : ചെവിക്കുറ്റി അടിച്ച് ഞാൻ ഒന്ന് തരും നായെ പോ പോയി കുളി
പവി എറങ്ങി വന്നു മോന്ത കല്ല് പോലെ ഇണ്ട്…
ഞാൻ പിരികം പൊക്കി അടുത്തേക്ക് പോയി
പവി : 🙂
ഞാൻ : എന്ത് ഡീ മൈസൂർ പോയിട്ട് വന്നപ്പോ ഇത്രക്ക് ജാഡ
അച്ഛൻ റൂമിന്ന് വെളിയിലേക്ക് വന്നു…
അച്ഛൻ : ആഹ് നീ വന്നോ
ഞാൻ ആദ്യം നോക്കിയത് മൊഖം ആണ് അന്നത്തെ പരിപാടി അറിഞ്ഞോ ദേഷ്യം ആണോ എന്നൊക്കെ
അച്ഛൻ : എങ്ങനെ പോയി ഗോവ ട്രിപ്പ്
ഞാൻ : കൊഴപ്പില്ല 🙂
അച്ഛൻ : പണി എടുക്കണ്ട പറയില്ല വളരെ നല്ല കാര്യം തന്നെ ഇനി വണ്ടി എടുത്തോണ്ട് പോയാ പല്ലടിച്ച് ഞാൻ താഴെ ഇടും… 😊
😨 ഇങ്ങേര് പഴയ പോലെ ആയാ വീണ്ടും… ഞെട്ടൽ വിടാതെ ഞാൻ നോക്കി
ഞാൻ ബിൽ പൈസ രണ്ടും എടുത്ത് കൊടുത്തു
അച്ഛൻ : ഉം… എത്ര ആയി
ഞാൻ : ഇപ്പൊ വണ്ടി ഫുൾ ടാങ്ക് അടിച്ച് രാജേട്ടന് കൊടുത്തു ബാക്കി ഇണ്ട്
അച്ഛൻ : പറ്റിച്ചില്ലല്ലോ
അമ്മ : എന്റെ മോന് നിങ്ങടെ പൈസ പറ്റിക്കണ്ട കാര്യം ഒന്നും ഇല്ല…
ഞാൻ : ഇല്ലാ തൃശ്ശൂർ വന്നപ്പോ ഡീസൽ ഫുൾ ആക്കി ബിൽ ഇണ്ട്
അച്ഛൻ : ചുമ്മാ പറഞ്ഞത് പോടാ 🙂
ഇങ്ങേര് എന്തോന്ന് 😁
എനിക്ക് ചെറിയ ചിരി വന്നു…
കുളിച്ച് വന്നപ്പോ അമ്മ ചായ എടുത്ത് വച്ചു
പവി ഡൈനിങ് ടേബിളിൽ ഇരിപ്പുണ്ട്
എന്താ ഡീ നിനക്ക് അവൾടെ പൊറം തലക്ക് ഒരു തട്ട് കൊടുത്ത് ഞാൻ കേറി ഇരുന്നു
അമ്മ : ആവോ
എന്താ എന്റെ കൊച്ചിന് പറ്റിയത്…
ഞാൻ അവൾടെ അടുത്തേക്ക് ചേർന്ന് ഇരുന്ന് അവളെ വലിച്ച് മടിയിൽ പിടിച്ച് ഇരുത്തി ചോദിച്ചു
പവി : ഒന്നൂല്ലാ
ഞാൻ : അതേ ആയിരം ഇട്ടിട്ടുണ്ട് മറ്റേ ഡ്രസ് പോയി എടുത്തോ 😁
പവി : 👀 😣 🥹 ശേ…
ഞാൻ : നീ കാര്യം പറ…അമ്മാ ചെറിയമ്മ എവടമ്മാ
അമ്മ : അവരൊക്കെ അമ്പലത്തി പോയി കാലത്ത് ഗുരുവായൂർക്ക്
ഞാൻ : എന്താ കാര്യം
അമ്മ : അച്ചുകുട്ടന്റെ ബഡ്ഡെ
ഞാൻ : അയ്യയ്യോ മറന്ത് പോച്ച് മ്മാ…ഡീ വാ നമ്മക്ക് പോയി കേക്ക് വാങ്ങിച്ചോണ്ട് വരാ വാ…
പവി : അതൊന്നും വേണ്ട…
ഞാൻ : അമ്മാ അമ്മാ
അമ്മ : എന്താടാ ഞാൻ ചപ്പാത്തിക്ക് കൊഴക്കട്ടേ