> 18:23
പവിയേ മാത്രം അറിയിച്ച് ഞാൻ ഉണ്ണി ആയിട്ട് ഗോവക്ക് പോയി…
.
.
.
> മൂന്നാം ദിവസം കാലത്ത്
അമ്മ : ഇങ്ങോട്ട് വരട്ടെ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും നീ ഒന്നും പറയണ്ട നായെ മകൻ തെണ്ടി കഴിഞ്ഞ് വാ…
അമ്മ ഫോൺ കട്ടാക്കി
അച്ഛനെ നോക്കി അച്ഛൻ ചൊമരിൽ ചാരി നിന്ന് മാലയിലെ രുദ്രാക്ഷം വച്ച് കളിച്ചോണ്ട് എന്തോ ഓർത്ത് നിക്കുന്നു
അമ്മ : എന്താ ന്നെ
അച്ഛൻ : ഒന്നൂല്ലാ
.
.
. വൈകീട്ട് അച്ഛൻ വന്നിട്ടും മൊഖത്ത് വലിയ തെളിച്ചം ഇല്ല…
അമ്മയും ചെറിയും എല്ലാരും കൂടെ അങ്ങോട്ട് പോയി
അമ്മ : നിങ്ങക്ക് എന്താ മോന്ത ഇങ്ങനെ വക്കാൻ
അച്ഛൻ : ഒന്നൂല്ലാ
അമ്മ : പറ എന്താ കാര്യം പൈസ ആണോ
അച്ഛൻ : ഏയ് ഒന്നൂല്ലാ
ചെറി : അല്ല എന്തോ ഇണ്ട് പറ ഏട്ടാ
അച്ഛൻ : 😐
അമ്മ : പറ
അച്ഛൻ : പറയാ… ചാടാൻ വരല്ലേ
അമ്മ : ഇല്ല എന്താ…
അച്ഛൻ : പപ്പ മോൾ
അമ്മ : വേണ്ട മതി…ടാ കേറി പോ ഇന്ദു കേറി പോ
അച്ഛൻ : പറയട്ടെ
അമ്മ : എന്ത് പറയാൻ 😏
അച്ഛൻ : എടൊ അതല്ല ശെരിയാ എനിക്ക് നമ്മടെ കണ്ണൻ തന്നെ വലുത് ഒക്കെ
അമ്മ : എന്നിട്ട് നിങ്ങടെ കാണിക്കല് അങ്ങനെ അല്ലല്ലോ
അച്ഛൻ : പറയട്ടെ
അമ്മ : വേണ്ട
ചെറി : അതെ ചേട്ടാ കൊച്ചിന് ഇഷ്ട്ടം ഇല്ലേ വിട്ടേക്ക് കാലം മാറി
അമ്മ : എന്താടാ നീ അങ്ങനെ പറഞ്ഞെ കാലം മാറി വച്ചാ
ചെറി : അയ്യോ ഒന്നൂല്ലാ 🙏
അച്ഛൻ : ഇന്നലെ രാത്രി കൃഷ്ണൻ വിളിച്ചു
പോവാൻ നിന്ന എല്ലാരും ഒന്ന് നിന്നു…
അച്ഛൻ : ആ കുട്ടിക്ക് ഇങ്ങോട്ട് വരണം എന്ന്… പറഞ്ഞ് ഒരേ വാശി…
അമ്മ : വാശി ഒക്കെ സ്വന്തം വീട്ടില് ഒരു പെൺകുട്ടി എങ്ങനെ ആവാൻ പാടില്ല അതാ നിങ്ങടെ മരുമോള്
അച്ഛൻ : പറയുന്നത് മുഴുവൻ കേക്ക് ഡോ
അമ്മ : പെട്ടെന്ന് പറ എന്നാല്
അച്ഛൻ : ആ കുട്ടി ഇന്നലെ എന്തോ ബുദ്ധിമോശം കാണിക്കാൻ ചെറുതായി ശ്രമിച്ചോ എന്ന് എനിക്ക് ഒരു
അമ്മ : 😨
ചെറി : ആര് പറഞ്ഞെ ഏട്ടാ കൃഷ്ണേട്ടൻ പറഞ്ഞോ അങ്ങനെ…
അച്ഛൻ : അയാള് അങ്ങനെ പറഞ്ഞില്ല ആ പരമേശ്വരന്റെ മോള് ഇവള് റൂമില് എന്തോ കാണിക്കുന്ന കണ്ടു എന്നൊക്കെ പറഞ്ഞു
അമ്മ : എന്നിട്ട്
അച്ഛൻ : അയാള് വിളിയോട് വിളി ആണ് എന്തേലും ചെയ്യോ ചോദിച്ച്
അമ്മ : 😐
അച്ഛൻ : ഞാൻ നിങ്ങളോട് പറയാൻ പേടിച്ചിട്ട് ഇങ്ങനെ ഇരുന്നതാ
അമ്മ : 🥺
അച്ഛൻ : എനിക്ക് ഇപ്പഴും ആ കുട്ടി നമ്മക്ക് കരുതും പോലെ മോശം ആണ് തോന്നുന്നില്ല
അമ്മ : 😐
അച്ഛൻ : എനിക്ക് ഒന്നേ പറയാൻ ഒള്ളൂ നാളെ വല്ലതും ഒക്കെ സംഭവിച്ചിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല.. മരിക്കുന്ന വരെ സമാദാനം കിട്ടില്ല….
അമ്മ : അയ്യയ്യോ എന്ത് വിധി ആണ് ഇത്
അച്ഛൻ : പവി ഒന്ന് വന്നെ മോളെ
ഒളിഞ്ഞ് നിന്ന പവിയെ അച്ഛൻ അടുത്തേക്ക് വിളിച്ചു