പരമു മാമയും, പാർശുവും കൂടെ അവളെ വന്ന് പിടിച്ച് മാറ്റി…
പപ്പ : എന്നെ വിട് മാമ ഇവനെ ഞാൻ കൊല്ലും ഈ തന്തക്ക് പെറക്കാത്തവനെ… നാട്ട് കാർടെ മുന്നിലും വീട്ട്കാർടെ മുന്നിലും നാണം കെടുത്താൻ… പെങ്കുട്ടികൾടെ ചെ…
കിച്ചു : പപ്പാഹ്…
പപ്പ : വിളിക്കരുത് നീ ഈ കള്ളം മുഴുവൻ പറയുന്ന മുന്നേ എന്നെ പറ്റി ഓർത്തോ…എന്റെ ജീവിതം നീ തൊലച്ചില്ലേ ചാവട പോയിട്ട്… 😡
അപ്പഴേക്കും അച്ഛന്റെ കാർ വരുന്ന ഒച്ച കേട്ട് അവള് പതുങ്ങി….
അച്ഛനും അമ്മയും കൂടെ ഹോസ്പിറ്റലിൽ പോയി തിരിച്ച് വന്നതാ…
അവര് ഉള്ളിൽ വന്ന് എല്ലാരേം നോക്കി…
അമ്മ സ്വന്തം മോനെ കണ്ട് മിണ്ടാതെ അടുക്കളയിൽ പോയി വെള്ളം എടുത്ത് കുടിച്ച് തിരിച്ച് വന്ന് അനിയനോട് സംസാരിച്ചോണ്ട് നിന്നു…
അമ്മാ… 😞 കിച്ചു മെല്ലെ അടുത്ത് പോയി
ഒരൊറ്റ അടി അവര് ഇത്ര ദിവസം സൂക്ഷിച്ച് വച്ച ആരോഗ്യം മുഴുവൻ എടുത്ത് ആ അമ്മ അവന്റെ ചെവിക്കുറ്റി അടിച്ച് പൊട്ടിച്ചു
ആന്റി : മേലാ 🥹 മേലാ 😡 എന്നെ അമ്മാന്ന് വിളിക്കരുത്…. നീ എന്റെ മോൻ അല്ല…
അങ്കിൾ : കേറി പോടാ അങ്ങോട്ട് 😡 🥺 😣
അങ്കിൾ പല്ല് കടിച്ച് പറഞ്ഞു…
ഇവനെ എന്തിനാ അമ്മാ ഇങ്ങോട്ട് കൊണ്ട് വന്നത് വല്യച്ഛന്റെ അവടെ തന്നെ ഇരുത്തിയാ പോരെ
പപ്പ കരഞ്ഞോണ്ട് പറഞ്ഞു
ആന്റി : ഇല്ല മോളെ എന്തിനാ ഈ ശവത്തിനെ അവർടെ തലയില് കെട്ടി വക്കുന്നത്….
.
.
.
> 21:12
പവി : ടാ നീ ഓക്കെ അല്ലെ
ഞാൻ : ഓ അതേ അതേ
പവി : ഉം
ഞാൻ : നീ നാളെ എത്തും ല്ലേ
പവി : ആഹ്
ഞാൻ : ഉം
പവി : ആഹ് പിന്നെ ഞാൻ പറയാൻ മറന്നു
ഞാൻ : എന്താ
പവി : ഇന്ദ്രു London ലാ
ഞാൻ : നീ എങ്ങനെ അറിഞ്
പവി : കുട്ടു പറഞ്ഞത്…
ഞാൻ : ശേ ഞാൻ കൂടെ കറങ്ങി തിരിഞ്ഞ് കേറി വരും വിചാരിച്ചടി…
പവി : പോട്ടെ സാര്ല്ല… ചെലപ്പോ premier league കഴിയുമ്പോ വരും
ഞാൻ : 😨 നിനക്ക് ഇതൊക്കെ അറിയോ
പവി : പിന്നല്ല Manchester ടാ…
ഞാൻ : അയ്യേ…. 🤣
പവി : ഹലോ ഹലോ… Manchester is always red bro…suuuuhh
ഞാൻ : അതൊക്കെ പണ്ട് മോളെ 😂 ഇപ്പൊ മൊട്ട സാർ തൂക്കി…
പവി : അഹ്.. ഉം ആഹ് 😂
ഞാൻ : അത്ര ഒള്ളൂ ഉത്തരം മുട്ടി 🤣
.
.
.
ഇവളും കൂടെ ഇല്ലേ ഞാൻ എന്തോ ചെയ്തേനെ… 😊
.
.
.
കാലത്ത് ഇത്തിരി തെരക്ക് ഇണ്ടായിരുന്നു… ക്രിസ്മസ് ആവാൻ പോണതിന്റെ ബുക്കിങ്… കൊറച്ച് എണ്ണം വന്നു…
ഞാൻ : ഉണ്ണി ഉണ്ണിയെ
ഉണ്ണി : എന്താ അണ്ണാ
ഞാൻ : ടാ ട്രാവലർ എന്ന് എറങ്ങുന്നേ ഒരു ചോറുണ് ഇണ്ട് മറ്റന്നാ
ഉണ്ണി : അച്ഛാ… കുട്ടി വണ്ടി എന്നാ എറങ്ങുന്നേ… ആഹ്… നാളെ ശെരി ആവും..
ഞാൻ : ആഹ്…
ഉണ്ണി : ഉം
ഞാൻ : കഴിഞ്ഞു… അമ്മോ… ടാ വാ ഇനി ഒരു ചായ ആവാ വാ