😏
പപ്പ : നീ വിശ്വസിച്ചാലും ഇല്ലേലും ഇതാ സത്യം… അല്ലാതെ എനിക്ക് ഇന്ദ്രനോട് എന്ന്തിന് ദേഷ്യം…
ഞാൻ : നീ ഹരിടെ പെങ്ങൾ ആണല്ലേ ഡീ അയ്യേ… ഒരു പെണ്ണ് പിടിയന്റെ അല്ല പെണ്ണുങ്ങളെ കാലിന്റെ എടയില് വീഡിയോ എടുത്ത് അത് വച്ച് റേപ്പ് ചെയ്ത് കാശ് വാങ്ങി ജീവിക്കുന്ന അയ്യേ ഞാൻ ആണേ തൂങ്ങി ചത്തേനെ….
പപ്പ അങ്ങനെ ഒച്ച ഇല്ലാതെ എന്നെ നോക്കി നിന്നു…
ഞാൻ : എടി പെണ്ണുങ്ങൾടെ nude വച്ച് കാശ് ഉണ്ടാക്കി ജീവിക്കുന്ന അവനൊക്കെ വെഷം കലക്കി കൊടുക്കണം… പോ എറങ്ങി പോ…
പപ്പ : ശിവാ… ഹ് 🥹
ഞാൻ : എന്തിനാ ഡീ നീ മോങ്ങുന്നേ ഒരുത്തന്റെ ജീവിതം ചവിട്ടി തേച്ച് അവനെ നാട് കടത്തി വിട്ടിട്ട് നിനക്ക് സുഖം ആയി ജീവിക്കണം കൊള്ളാ….
പപ്പ : ഞാൻ അറിഞ്ഞോണ്ട് തെറ്റ് ചെയ്തത് നിന്നോട് മാത്രം ആണ് അതിന് പകരം ഞാൻ…
ഞാൻ : സത്യം ആയും എനിക്ക് നിന്നോട് ഒരു തരി ഫീലിങ് തോന്നുന്നേ ഇല്ല അറപ്പാ ആ വിവരം കെട്ട അമ്മൂനെ പിടിച്ചോണ്ട് പോയിട്ട്…
പപ്പ : സത്യം ആയും ഞാൻ വല്ലതും ചെയ്യും എനിക്ക് നീ മാത്രെ ഒള്ളൂ ഇനി… ചേട്ടന്റെ കൂടെ നിന്നെന്ന് പറഞ്ഞ് അച്ഛൻ പോലും എന്നെ ഒരുമാതിരി കാണാൻ തൊടങ്ങി…
ഞാൻ : നീ ചത്താ ഞാൻ തിരിഞ്ഞ് നോക്കില്ല മതിയല്ലോ… പൊക്കോ….
പപ്പ തേങ്ങി കരഞ്ഞോണ്ട് വെയിലേക്ക് എറങ്ങി നടന്നു…
ആകെ തന്നെ മനസ്സിലാക്കാൻ ഒണ്ടായിരുന്ന ആള് പോലും അവളെ തള്ളി പറഞ്ഞു…
പപ്പ കാർ ആയിട്ട് വീട്ടി പോവുമ്പൊ പരമു മാമന്റെ കാർ നിക്കുന്ന കണ്ടു…
അതേ അവൾടെ ചേട്ടൻ വല്യച്ഛന്റെ വീട്ടീന്ന് തിരിച്ച് വന്നു…
പരമു മാമ : എവടെ പോയെ മോനെ നീ
പപ്പ : രാമുനെ കാണാൻ…
പരമു മാമ : എന്ത് പറഞ്ഞു അയാള്
പപ്പ : അവനും എന്നെ വേണ്ട മ്മാ.. മേ
പപ്പ പുള്ളിയെ കെട്ടിപ്പിടിച്ച് അലറി കരഞ്ഞു….
പെട്ടെന്ന് അവള് അത് ശ്രദ്ദിച്ചു…
റൂമിന്ന് എറങ്ങി വരുന്ന കിച്ചു
അവള് പരമു മാമടെ പിന്നിലേക്ക് ഒളിച്ച് നിന്നു
പാർശു : പപ്പ നീ വാ
പപ്പ നീങ്ങി മുന്നോട്ട് നിന്നു…
കിച്ചു അവളെ നോക്കിയില്ല
പപ്പ : കിച്ചു
അവള് മെല്ലെ അവന്റെ അടുത്തേക്ക് പോയി…
ഒരൊറ്റ അടി… ചേട്ടൻ ആണെന്നുള്ള ഒരു പരിഗണനയും അവള് കൊടുത്തില്ല…
ഇന്നലെ താൻ സ്വപ്നത്തിൽ കണ്ട ഇന്ദ്രന്റെ ഒറ്റക്ക് കുന്നിന്റെ മേലെ കരഞ്ഞോണ്ടുള്ള ഒള്ള ഇരുത്തം….. പിന്നെ അമ്മൂന്റെ മൊഖം… പാവം അവന്റെ അമ്മ ആ ടീച്ചർടെ നേരെ ഇവര് പറഞ്ഞ കള്ളങ്ങള് കേട്ട് താൻ ചാടി കേറിയത് എല്ലാത്തിലും മേലെ രാമു… എല്ലാം കൂടെ അവളെ ഒരു പ്രാന്തി ആക്കി…
പപ്പ : ആണും പെണ്ണും കെട്ട നായെ… അവള് അവന്റെ ഷർട്ട് പിടിച്ച് വലിച്ച് വീണ്ടും അവനെ കൈ വീശി അടിച്ചു