പപ്പ : അശ്വതി ഞാൻ ഒന്ന് പറയട്ടെ
അശ്വതി : നീ ഒരു പുല്ലും പറയണ്ടടി 😡… നിന്നോട് നിന്റെ രീതിക്ക് തറ വർത്താനം പറയാൻ എന്റെ സംസ്ക്കാരം സമ്മതിക്കുന്നില്ല….. ഇന്ദ്രൻ പറഞ്ഞ കാര്യം നീ മറന്നില്ലേ നീ ഓർത്ത് വച്ചോ കരയും നെഞ്ച് പൊട്ടി കരയും… രണ്ട് പാവപ്പെട്ട ചെക്കന്മാർടെ ലൈഫാ നീ കരിച്ച് കാറ്റില് പറത്തിയത്….
പപ്പ : അശ്വതി ഞാൻ ഒന്ന് പറയട്ടെ
അശ്വതി : നീ പറയുന്ന ഒരു കോപ്പും കേക്കാൻ അല്ല ഞാൻ വിളിച്ചത്… ഇത് പറയാനാ നിനക്ക് സന്തോഷം ആയിക്കാണും എന്ന് വിചാരിക്കുന്നു…
അശ്വതി ഞാൻ ഒന്ന്… പപ്പ അവളോട് പറയാൻ ശ്രമിച്ചു
എന്താ, എനിക്ക് അറിയില്ല ഒന്നും അയ്യോ ഞാൻ പാവാ പച്ച മണ്ണാ പറയാൻ ആണോ… ലൂസർ…. അശ്വതി വീണ്ടും അവളെ കളിയാക്കി ഫോൺ കട്ടാക്കി…
.
.
.
> 17:23
ഞാൻ രണ്ടും കൽപ്പിച്ച് ഒന്നൂടെ സൂര്യടെ വീട്ടിലേക്ക് ഇന്ദ്രനെ കാണാൻ പോയി
നന്ദൻ ഉമ്മറത്ത് ഫോൺ നോക്കി ഇരിപ്പുണ്ട്….
ഞാൻ വണ്ടി നിർത്തി എറങ്ങിയതും അവൻ തിട്ടിൽ നിന്ന് എണീറ്റ് എന്റെ നേരെ വന്നു…
നന്ദൻ : എന്ത് വേണം
ഞാൻ : നന്ദ എന്തിനാ ടാ
നന്ദൻ : എറങ്ങി പോ… ഇന്നലെ പറഞ്ഞത് മറന്നോ നീ അവനെ കാണണ്ട
എനിക്ക് വല്ലാതെ ദേഷ്യം വന്നു
നന്ദൻ : എന്താടാ മൈരേ ദേഷ്യം വരുന്നോ നിനക്ക് ഹേ….നീ അവനെ കണ്ടിട്ട് വേറെ വല്ലതും ഒപ്പിക്കും മൂടിക്കൊണ്ട് പൊക്കോ രാമാ നീ… നിനക്ക് ക്ഷമ ഇല്ല
ഞാൻ : ഞാൻ വന്നത് നിന്നെ കാണാൻ അല്ല തടയാൻ നോക്കണ്ട പ്ലീസ്
നന്ദൻ : തടഞ്ഞാ എന്ത് ചെയ്യും അത് പറ നോക്കട്ടെ ആദ്യം
ഞാൻ : നന്ദ നിനക്ക് എന്നെ നല്ല പോലെ അറിയാ പിടി വിട്ടാ നിന്നെ പോലും എനിക്ക് വേദനിപ്പിക്കണ്ടി വരും….
നന്ദൻ : ഓ മറ്റേവനേ പുണ്ട മോൾടെ കൂടെ ചേർന്ന് നീയും മൃഗം ആയല്ലോ ഞാൻ മറന്നു അത്
ഞാൻ : എന്ത് വേണേലും പറഞ്ഞോ ദയവ് ചെയ്ത് എന്നെ വിട്…
നന്ദൻ : ഇല്ല ഒരുകാലത്തും എന്താ അറിയോ നീ എങ്ങനെ നീ… എന്റെ തോളിൽ കൈ ഇട്ട് നടന്ന നീ അവന്റെ അളിയൻ ആയതൊ അത് നിനക്ക് അറിയില്ലാത്തതോ അതൊന്നും അല്ല അവസാനം എല്ലാം അറിഞ്ഞിട്ടും നീ അതും നിനക്ക് എങ്ങനെ ടാ ഇന്ദ്രന്റെ മേലെ ഒരുത്തൻ കൈ വച്ചത് സഹിക്കാൻ പറ്റിയത് രാമാ മൈരേ നന്ദി കെട്ട മൈരേ 😡…. 😞
നന്ദൻ തേങ്ങിക്കൊണ്ട് എന്റെ കോളർ പിടിച്ച് തിരിച്ച് പറഞ്ഞു….
ഞാൻ : എടാ ശെരിയാ ആ നിമിഷം എനിക്ക് അങ്ങനെ ചെയ്യാൻ തോന്നി… ഒരു കൂട്ടം ആളുകൾ കരഞ്ഞ് പറയുമ്പോ manipulate ആയി പോയി ടാ… എനിക്കൊന്ന് കാണണം ഞാൻ കാരണം നശിച്ച പോയ അവനെ ഒന്ന് കാണട്ടെ നീ പറഞ്ഞപോലെ അവന്റെ അടികൊണ്ട് പഞ്ചർ ആയ ശരീരം കണ്ട് മാർക്ക് ഇട്ടിട്ട് ഞാൻ പൊക്കോളാ…