അമ്മേം ചെറിയമ്മേം വല്ലാതെ ആയി
ഞാൻ : അത് അവള് ഇനി വരില്ല ചേച്ചി
അമ്മ : 😨
ചേച്ചി : വരില്ലേ
ഞാൻ : ആഹ്
അമ്മ : അവൻ ചുമ്മാ 😊 അവൾടെ അമ്മക്ക് വൈയ്യ അതാ
ഞാൻ അവരെ പുച്ഛിച്ച് ഉള്ളിലേക്ക് കേറി…
എന്റെ ഭാര്യടെ കാര്യം അറിയാതെ ആണ് ഒരു ഇത് പണ്ടാരത്തള്ള…
അമ്മ : ഇത്ര നെരം എവടെ ആയിരുന്നടാ
ഞാൻ : നന്ദന്റെ കൂടെ പിന്നെ ഞാൻ ഇപ്പൊ എറങ്ങും കുളിച്ചിട്ട് വരാ എനിക്ക് ഒള്ള ഫുഡ് എടുത്ത് വച്ചോളു 😃
അമ്മ : ഉവ്വ്…
ഉച്ചയോടെ ഞാൻ തിരിച്ച് അങ്ങോട്ട് പോയി…
വണ്ടിടെ ടയർ മാറാൻ കെടന്ന് പണി പെടുന്നു ഉണ്ണി…
ഞാൻ : എന്തോ ആണ് ടാ ഇത് മാറ്
ഉണ്ണി : വയസായി അണ്ണാ
മാറിക്കൊ മാറിക്കോ
ഉണ്ണി : അണ്ണാ ഞാൻ വിളിക്കാൻ ഇരുന്നതാ
ഞാൻ : കാര്യം
ഉണ്ണി : അണ്ണാ ആ ഗോവ ട്രിപ്പ് ഞാൻ പൊക്കോട്ടെ അണ്ണാ പ്ലീസ്
ഞാൻ : വേണ്ടല്ലോ ഒരുപാട് പെമ്പിള്ളേർ കാണും…
ഉണ്ണി : അത് എന്ത് വർത്താനാ അണ്ണാ
ഞാൻ : മണി പൊക്കോളും നീ ഇവടെ നിക്ക് ചെറ്ക്കാ…
ടയർ മാറ്റി ഒക്കെ കഴിഞ്ഞതും എന്താ അറിയില്ല ചെറിയ ഒരു തല വേദന പോലെ…
ഉള്ളിലേ ചെയറിൽ ചാരി ഇരുന്ന് കണ്ണടച്ചതും ഉണ്ണിടെ വിളി വന്നു
ഞാൻ : എന്താടാ
ഉണ്ണി : അണ്ണാ നോക്ക് അണ്ണാ
ഞാൻ തല പൊക്കിയതും പപ്പ…
ഉണ്ണി : ഇന്നലേം വന്നണ്ണാ
ഞാൻ അവനെ നോക്കി പല്ല് കടിച്ചു
ഉണ്ണി : 😣 😊
ഞാൻ : ബുക്കിങ് ആണാ
പപ്പ : അല്ല 😡
ഞാൻ : അതേ ഇത് കൊട്ടേഷൻ എടുക്കുന്ന സ്ഥലം അല്ല പോ ഒന്ന്
പപ്പ : എനിക്ക് സംസാരിക്കണം
ഉണ്ണി : സംസാരിക്കാൻ ഇത് മൈക്ക് അല്ല
👀
പപ്പ : ഞാൻ പോവില്ല
ഇത് വല്യ ശല്യം ആയല്ലോ ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു..
ചന്ദ്രേട്ടൻ : ടാ ആ കറന്റ് നിന്നെ വിളിച്ചു നീ പോ
ഞാൻ ഡ്രൈവിങ് സീറ്റിന്റെ സൈഡിലേക്ക് പോയി
കറന്റ് ( രാഘവൻ ചേട്ടൻ) : അതേ ലൈറ്റ് പക്ക ആണ് സ്പീക്കർ വേറെ ടീവി വേറെ കൊടുത്തിട്ടുണ്ട് വേറെ ഒന്നും ഇല്ലല്ലോ
ഞാൻ : അത് മതി ചേട്ടാ
കറന്റ് : നോക്കിട്ട് വിളി ഞാൻ ആ സുമോ നോക്കട്ടെ അയാള് വൈകീട്ട് വരും…
ഞാൻ : ഉം… ടാ ഉണ്ണി ഉണ്ണിയെ…
ഞാൻ തിരിഞ്ഞതും അവള് എന്റെ പിന്നിൽ നിക്കുന്നു
ഞാൻ : നിന്നെ കാണുന്നത് എനിക്ക് അറപ്പാ ഒന്ന് പോ ഡീ ദേ എന്നെക്കൊണ്ട് വാക്ക് തെറ്റിപ്പിക്കരുത്
പപ്പ : ഞാൻ അത്രക്ക് വലിയ തെറ്റാണോ ചെയ്തത്…
ഞാൻ : ചെവിക്കല്ല് അടിച്ച് ഞാൻ താഴെ ഇടും നായിന്റെ മോളെ…
ഞാൻ അത്രയും പറഞ്ഞ് കൈ ഉള്ളിൽ ഇട്ട് വണ്ടി സ്റ്റാർട്ട് ആക്കി തിരിഞ്ഞ് കറങ്ങി ഉള്ളിലേക്ക് കേറി പോയി ടീവിടെ സ്വിച്ച് ഇട്ടു…
പപ്പ എന്റെ പിന്നാലെ വന്ന് ഉള്ളിൽ കേറി
ഞാൻ : എറങ്ങടി എന്റെ വണ്ടീന്ന് എറങ്ങാൻ… നീ ഒരു വെഷം ആണ് നീ കേറിയാ വണ്ടി കത്തി പോവും…