ഞാൻ അവനെ തുറിച്ച് നോക്കി
നന്ദൻ : ഞാൻ അങ്ങനെ ആണ് തന്ത ഇല്ലാത്തവൻ നമ്മളെ പറ്റിച്ചില്ലേ…
.
.
രാത്രി കൊളത്തി പോയി കുളിച്ചിട്ട് നേരെ വീട്ടി പോവും…
അടുത്ത ദിവസം ഞാൻ ജോലിക്ക് തിരിച്ച് കേറി…
രണ്ട് ദിവസം പിടിപ്പത് പണി ഒണ്ടായിരുന്നു…
പുതിയ വണ്ടിക്ക് ഒരു ടൂൾ ബോക്സ് ഞാനും ഉണ്ണിയും കൂടെ ഇണ്ടാക്കി
രണ്ട് ബിയർ ഒരു ബിരിയാണിക്ക് അവനും കൂടെ കൂടി
രണ്ട് ദിവസം കിട്ടുന്ന ടൈമിൽ അതിന്റെ പണി ചെയ്തു ഇനി ഒരു ഫ്രയിം ഒണ്ടാക്കി അത് വെൽട് കൂടെ ചെയ്താ മതി…അത് നാളെക്ക് ആക്കി വച്ച് ഞങ്ങള് പ്രഭു മാമന്റെ ബാറിലേക്ക് പോയി ബിയർ ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി…
ഞാൻ പോയി കുളിച്ച് വരുമ്പഴേക്കും അവൻ എല്ലാം സെറ്റ് ആക്കി…
> 22:12
അണ്ണാ അണ്ണന്റെ സങ്കടം എനിക്ക് അറിയാ അണ്ണാ പോട്ടെ എല്ലാം മാറും
അവൻ തൊടങ്ങി
ഞാൻ : ഓ ആയിക്കോട്ടെ
ഉണ്ണി : ആ നാറി അളിയൻ പണിഞല്ലേ അണ്ണാ ആ ചേച്ചിടെ
എന്റെ മൂഡ് കളഞ്ഞോണ്ട് അവൻ അത് പറഞ്ഞു
ഉണ്ണി : ആ ഇന്ദ്രണ്ണൻ പാവം ആണ് അല്ലെ അണ്ണാ
ഉം 🥹…
ഉണ്ണി : നമ്മക്ക് മിണ്ടാതെ ആ മൈരനെ അങ്ങ് കൊന്നാലോ
അവൻ എന്നെ ഞെട്ടിച്ച് കൊണ്ട് പറഞ്ഞു…
ഉണ്ണി : പേടിച്ചാ 😊ചുമ്മാ ദേ മുത്തപ്പൻ അവനുള്ളത് കൊടുക്കും പാവം അങ്ങേര് എനിക്ക് കള്ള് ഒഴികെ നല്ല ഫുഡ് ഒക്കെ വാങ്ങി തരും
ഞാൻ : നീ അത് വിട് ഉണ്ണിയെ 😣
ഉണ്ണി : വെറുതെ വിടരുത് അണ്ണാ എന്നാലും അവനെ കണ്ടാ തന്നെ അറിയാ നാറി
ഞാൻ : അല്ല നീ എങ്ങനെ ഇതൊക്കെ അറിഞ്ഞേ
ഉണ്ണി : ✋
അവൻ ഒറ്റ വലിക്ക് കൈയ്യിലെ കുപ്പി കാലി ആക്കി
ഉണ്ണി : നമ്മടെ ഋഷി ഇല്ലേ അവൻ പറഞ്ഞത്.. ഞങ്ങള് ഇന്നലെ കൂടെ ഇവടെ മൊത്തം കറങ്ങിയതെ ഒള്ളൂ രാത്രി
👀
…
.
.
രണ്ട് ദിവസത്തിൽ ഒരിക്കൽ എന്ന പോലെ ഞാൻ വീട്ടിലേക്ക് പോവും…
പിന്നെ രണ്ട് ദിവസം വീട്ടി തന്നെ അങ്ങനെ ഡിസംബർ ആയി…
ഇന്ന് കൃത്യം ഇന്ദ്രൻ ഞങ്ങളെ ചതിച്ചിട്ട് ഇരുപത് ദിവസം ആയി…
ഞങ്ങള് അത് വൃത്തിക്ക് ആഘോഷിച്ചു
സൂര്യ : ഇത് തിരിച്ച് വന്ന് അവന്റെ അണ്ടിക്ക് പിടിക്കാൻ
നന്ദൻ :ഇത് തിരിച്ച് വന്ന് അവന്റെ നട്ടെല്ല് വലിച്ച് ഊരാൻ
റെമോ : ഇത് നമ്മളെ പറഞ്ഞ് പറ്റിച്ച അവന്റെ ആ നാക്കിന് ശൂലം കുത്തുന്നതിന്…
ഞങ്ങള് ഗ്ലാസ് മുട്ടിച്ചു…
അങ്ങനെ ഒരു ആറ് റൗണ്ട് മുട്ടി പിന്നെ തട്ടി തട്ടി എവടെ ഒക്കെ പോയി കെടന്നു
രാവിലെ തല പൊങ്ങിയത് പണ്ട്രണ്ട് മണി ആവാൻ ആയപ്പഴാ…
ഞാൻ വീട്ടി പോവുമ്പോ അപ്പറത്തെ വീട്ടിലെ വത്സല ചേച്ചി ആയിട്ട് ചെറിയമ്മയും അമ്മയും സംസാരിച്ച് നിക്കുന്നു
അവര് എന്നെ കണ്ടതും ചിരിച്ചു
വത്സല ചേച്ചി : അല്ല രാമു നിന്റെ ഭാര്യ എവടെ ഡോ കാണാനില്ല