കാന്താരി 6 [Doli]

Posted by

ചെറിയമ്മ : ചേച്ചി ചുമ്മാ ഇരി ചേച്ചി

അമ്മ : നീ കേട്ടില്ലേ ഇന്ദു ആ പവി എന്നെ കണ്ണ് പൊട്ടണ ചീത്ത വിളിച്ചു ഇപ്പൊ അറിയോ… ഈ മനുഷ്യൻ നാട്ട് കാരെ മുഴുവൻ പറ്റിച്ച് നടക്കാ ദേ ഇങ്ങോട്ട് നോക്ക് നിങ്ങള്

അച്ഛൻ : എന്താ ഡോ അയ്യേ

അമ്മ : ഇനി അങ്ങേര് വിളിച്ചാ പറഞ്ഞേക്ക് എനിക്ക് ഒന്നും പറയാൻ ഇല്ല എന്ത് ഒണ്ടേലും രാമൂനോട്‌ സംസാരിച്ച് തീരുമാനം ആക്കാൻ…

ഞാൻ : ഒന്ന് നിർത്തോ കൊറേ നെരം ആയി അമ്മ പോയി അവടെ ഇരി, അച്ഛാ

അച്ഛൻ : ഓ

ഞാൻ : എനിക്ക് ഒരു കാര്യം അറിഞാ കൊള്ളാ

ചെറി : ചോദിക്ക്

ഞാൻ : അച്ഛന് ചെറിയച്ഛൻ ആണോ അവളാണോ വലുത്…

അച്ഛൻ : എടാ മോനെ നീ

ഞാൻ : എന്നെ അല്ല ചെറിയച്ഛൻ എന്നെ വിട്ടേക്ക് എന്റെ കാര്യം മറന്നോ എനിക്ക് ഇതൊന്നും വിഷയം അല്ല…

ചെറി : അത് എന്താ ടാ അങ്ങനെ ഒരു സംസാരം

ഞാൻ : പിന്നെ ഞാൻ എങ്ങനെ പറയണം… പോട്ടെ കഴിഞ്ഞത് കഴിഞ്ഞു… ഇനി ഇത് ഇവടെ ഒരു സംസാരം ആവണ്ട പ്ലീസ് 🙏

കണ്ടോ കണ്ടോ നിങ്ങള് അവന് സങ്കടം ആയി

അമ്മ എന്റെ പോക്ക് കണ്ട് അച്ഛന്റെ നെഞ്ചത്ത് കേറി..

അമ്മ : പവി എങ്ങനെ അറിഞ്ഞത് നമ്മള് അങ്ങോട്ട് പോയത്

ചെറി : അത് ചേച്ചി ഇവൻ ഫോൺ എടുക്കുന്നില്ല പറഞ്ഞ് അവളെ എന്നെ ആണേ വിളിച്ചത് കുത്തി ചോദിച്ചപ്പോ ഞാൻ അങ്ങ് അറിയാതെ 🙂

അമ്മ : അയ്യോ കൊച്ച് കുട്ടി… 😡 മൂന്ന് നെരം ഈ മീശക്ക് വെള്ളവും വളവും കൊടുത്ത് വളർത്തി വക്കാൻ അല്ലാതെ ഇത് കൊണ്ട് എന്ത് ഉപയോഗം ആടാ ഒള്ളെ കെഴങ്ങൻ

ചെറിയമ്മ : ഞാൻ കരുതിയത് ആ ചേച്ചിയെ കാണാൻ ആണെന്നാ…

.
.
.
രണ്ട് ദിവസം വീട്ടി തന്നെ ആയിരുന്നു…

വൈകുന്നേരം ആവുമ്പോ ഞാനും നന്ദനും ഓരോ ഷാപ്പ് ആയി തപ്പി തപ്പി പോയി അടിക്കും… ഒരു ദിവസം ഒരു കുപ്പി ഒരു ഷാപ്പിൽ അടുത്തത് അടുത്ത ഷാപ്പിൽ അങ്ങനെ…

> 19:23

നന്ദൻ : നീ അറിഞ്ഞാ

ഞാൻ : എന്ത്

നന്ദൻ : ഋഷി ഇല്ലേ

ഞാൻ ഒന്ന് മൂളി…

നന്ദൻ : അവൻ എവടെ വച്ച് ഹരിനെ കണ്ട് അവനെ കേറി അലക്കി

എനിക്ക് ശരീരം മുഴുവൻ തരിപ്പ് കേറി

അവൻ അയിന് വന്നാ

നന്ദൻ : എപ്പഴേ സുന്ദരൻ പോണേന് മുന്നേ കേസ് വലിച്ചു

ഞാൻ വെള്ളം നോക്കി ഇങ്ങനെ ഇരുന്നു…

നന്ദൻ : വേണ്ട രാമാ നിന്റെ മനസ്സിൽ വരുന്ന ചിന്ത വിട്ടോ… ദേ അറിയാലോ

ഞാൻ : അവനെ വെട്ടി കൊല്ലാൻ ഒള്ള ദേഷ്യം എനിക്ക് ഇണ്ട് പക്ഷെ പറ്റില്ല ആ അണ്ടി ഇല്ലാത്തവന് ഞാൻ വാക്ക് കൊടുത്ത് പോയി…

നന്ദൻ : വിട്ടേക്ക് ടാ അവന് ഒരു പിണ്ണാക്കും ചെയ്യാൻ പറ്റില്ല…

ഞാൻ : എനിക്ക് ആ അടിക്കുന്ന സീൻ തലേന്ന് പോ.. 🥹 പോണി.. ല്ലാ

ഒച്ച ഒക്കെ ഒരുമാതിരി എടറി വന്നു…

നന്ദൻ : ഏയ്‌ വാ പോവാ, നീ ഇങ്ങനെ ആലോചിക്ക് ഇന്ദ്രൻ ആണ് നമ്മടെ ശത്രു എന്ന്

Leave a Reply

Your email address will not be published. Required fields are marked *