അമ്മ സാരി വച്ച് വായ പൊത്തി കരഞ്ഞു…
ചെറിയമ്മ : 🥹
പപ്പ : രാമു അങ്ങനെ പറയല്ലേ പ്ലീസ്
ഞാൻ : വേണ്ട പത്മിനി നീ ഈ കാണിക്കുന്നത് പോലും ഇന്ദ്രനെ കൊല്ലാൻ പറ്റാത്ത സങ്കടം കൊണ്ടാ ഇനിയും നീ എന്റെ വീട്ടി വന്നാ എനിക്ക് ഒരുപാട് നഷ്ട്ടങ്ങൾ ഒണ്ടാവും…
പപ്പ 😨 അന്തം വിട്ട് എന്നെ നോക്കി
ഞാൻ : നീ ചെയ്തത് വച്ച് നിന്റെ മോന്ത അടിച്ച് പൊട്ടിക്കാൻ ഒള്ള ദേഷ്യം എനിക്ക് ഇണ്ട് ചെയ്യാത്തത് നിന്നെ സ്നേഹിക്കാനും വഴക്ക് പറയാനും അടിക്കാനും നിന്റെ അച്ഛനും അമ്മയും ഒണ്ട് നമ്മള് തമ്മിൽ അങ്ങനെ ഒരു ബന്ധം ഇല്ല അന്നും ഇന്നും… അവസാനം ആയിട്ട് ഒറ്റ കാര്യം എന്നെ ജീവിക്കാൻ വീട്ടില്ലെങ്കിലും സാരില്ല നിനക്ക് പ്രതികാരം ചെയ്യാ ആളെ വിട്ട് തല്ലാ കൊല്ലാ ദയവ് ചെയ്ത് ഇന്ദ്രനെ വെറുതെ വിടണം ഞാൻ വേണേ കാല് പിടിക്കാ 🥹… എനിക്ക് അവനെ ഉള്ളു പ്ലീസ്….
എന്റെ ഉള്ളിലേ സങ്കടം പൊട്ടി വെളിയില് വന്നു…
ആഹ്… 😂 എനിക്ക് ഇപ്പൊ ഒരു കാര്യം മനസ്സിലായി നീ എനിക്ക് ഒരു കാര്യം ഇണ്ട് കാര്യം ഇണ്ട് പറഞ്ഞത് അവനെ കൊല്ലാൻ ആയിരുന്നു ല്ലേ …
പപ്പ : അയ്യോ അയ്യോ അയ്യോ
അവള് തലക്ക് ആഞ്ഞ് ആഞ്ഞ് തല്ലി….
പാർശു അവളെ പിടിച്ച് മാറ്റി കൈ രണ്ടും കൂട്ടി അമർത്തി പിടിച്ചു
ഞാൻ : അച്ഛാ ഇന്നത്തെക്ക് ഒള്ളത് ആയി പോയാലോ 😊
അച്ഛൻ : 😣
ചെറി : നീ വാ മതി 🥹
ചെറി എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി
പരമു മാമൻ എന്റെ പിന്നാലെ വന്നു
മോനെ ടാ നീ വിചാരിക്കും പോലെ അല്ല ശെരിയാ ആ കൊച്ചിനോട് ചെയ്തത് തെണ്ടിത്തരം തന്നാ അവളെ ഉപയോഗിച്ചതാ ടാ അവൻ ദയവ് ചെയ്ത് പോവല്ലേ
ഞാൻ പുള്ളിയെ ഒന്ന് നോക്കി…
പരമു മാമാ 😊 മാമൻ അനന്തരവളോട് ചോദിക്ക് അറിയാതെ ആണോ അവള് എന്നെ കല്യാണം കഴിച്ചത് എന്ന് അല്ലെ അറിയാതെ ആണോ ആ പൊട്ടി പെണ്ണിനെ കാറി കേറ്റി കൊണ്ട് വന്നത് എന്നൊക്കെ… ഇവളെ ഈ സാനം എന്നോട് ഒരു ആയിരം വട്ടം പറഞ്ഞതാന്നെ എനിക്ക് ഒരു കാര്യം ഇണ്ട് ഒരു ലക്ഷ്യം ഇണ്ട് എന്നൊക്കെ ഞാൻ അറിഞ്ഞില്ല ഇതാണ് കാര്യം എന്ന്… ഞാൻ ഒരു മണ്ടൻ 😂
> 19:23
അമ്മ അച്ഛനെ വറത്ത് കോരിക്കിണ്ടിരുന്നു
അമ്മ : ഒരു മാതിരി പരിപാടി കാണിക്കല്ലേ നിങ്ങള്
അച്ഛൻ താടിക്ക് കൈ കൊടുത്ത് ചുമ്മാ ഇരുന്നു
അമ്മ : നിങ്ങള് ഇതിനാ അപ്പൊ കെട്ടി ഒരുക്കി എന്നെ കൂടെ കൊണ്ട് പോയത്
അച്ഛൻ : എടാ കൃഷ്ണൻ വിളിച്ച് മോള് അവടെ അലമ്പ് കാണിക്കാ എനിക്ക് അങ്ങോട്ട് പോണം അങ്ങനെ ആണ് ഇങ്ങനെ ആണ് പറഞ്ഞ് പറയുമ്പോ എന്തോ ചെയ്യാ ഞാൻ
അമ്മ : നിങ്ങളോട് ഞാൻ അവസാനം ആയിട്ട് പറയാ ആ പണ്ടാരത്തിനെ ഈ വീട്ടിലേക്ക് ഞാൻ കേറ്റില്ല അങ്ങനെ എന്റെ വാക്ക് കേക്കാൻ നിക്കാതെ നിങ്ങള് എന്തേലും ചെയ്താ ഞാൻ എന്റെ വീട്ടി പോവും കൂടെ എന്റെ മോളും മോനും