ഞാൻ തിരിഞ്ഞ് ആന്റിടെ റൂം നോക്കി അങ്ങോട്ട് പോയി അടച്ച് തിരിച്ച് വന്നു
അമ്മ : അതേ
അച്ഛൻ : ഐ… ✋
ഞാൻ അവൾടെ മുന്നില് പോയി നിന്നു
ചെറി എന്റെ അടുത്തേക്ക് എണീറ്റ് വന്ന് പിന്നില് നിന്നു
എല്ലാരും കൂടെ ചുറ്റും വന്നു
അമ്മ : വേണ്ട രാമാ ഒന്നും ചെയ്യല്ലേ…
ഞാൻ അവർക്ക് ചെവി കൊടുക്കാതെ അവളെ അടിമുടി ഒന്ന് നോക്കി…
ഞാൻ : എന്താ വേണ്ടേ
പപ്പ : ക്ഷമിക്കാ പറ പ്ലീസ്…
ഞാൻ തല ആട്ടി എന്റെ തലക്ക് കേറി വന്ന പെരുപ്പ് കടിച്ച് പിടിച്ചു…
ഒറ്റ ചോദ്യം ഒറ്റ ഉത്തരം ആഹ്
പപ്പ തല ചെറുതായി ആട്ടി…
ഇന്ദ്രൻ നിന്റെ കിച്ചുനെ കൊല്ലാൻ പ്ലാൻ ചെയ്തു
കൃഷ്ണ കുമാർ അങ്കിൾ : 😣
ഞാൻ : ആഹ്…എങ്ങനെ അറിയോ നിന്നെ വച്ച് അതിന് ഞാൻ കൂട്ട് നിന്നാ, എന്നോട് നീ എന്ത് ചെയ്യും…
പപ്പ : ശിവാ ഞാൻ അറിയാതെ ആയി പോയതാ എന്നെ ഒന്ന് വിശ്വസിക്ക് പ്ലീസ്
അവള് കൈ കൂപ്പി എന്നോട് പറഞ്ഞു
ഞാൻ : അമ്മൂനെ കടത്തി കൊണ്ട് പോയതാണോ അറിയാതെ… ആഹ്… നിന്നോട് ഞാൻ അന്ന് വൈകീട്ട് നൂറ് വട്ടം ചോദിച്ചോ വല്ലതും ചെയ്തോന്ന് അപ്പൊ അറിഞ്ഞൂടെ… 🥹 എന്റെ കൊച്ചിനെ നിന്റെ അനിയൻ…
ആ ഒരു നിമിഷത്തില് എന്റെ കൈയ്യീന്ന് പോയി
ഞാൻ അവൾടെ നേരെ കേറി പോയി കഴുത്തിന് പിടിക്കാൻ പോയതും
ചെറി അലറിക്കൊണ്ട് എന്നെ പിടിച്ച് വലിച്ചു….
ഒന്നും ചെയ്യല്ലേ രാമാ…
ചെറി എന്നെ വലിച്ചോണ്ട് ബാക്കിലേക്ക് പോയി
ഞാൻ : എടി നിന്റെ കിച്ചുന്റെ കൈയും കാലും തല്ലി ഒടിച്ച് മൂലക്ക് തൂക്കി ഇട്ടില്ലെങ്കി നോക്കിക്കോ ഡീ നീ പറയില്ലേ എന്നോട് എനിക്ക് നിന്നെ എന്റെ പട്ടിയെ പോലെ കാലിന്റെ അടിയിൽ ചവിട്ടി തേക്കാൻ വേണംന്ന് ഇത് നടന്നില്ലെങ്കി ഞാൻ ആയിട്ട് തന്നെ വരാ നോക്കിക്കോ… നോക്കിക്കോ ഡീ…ശവമേ നീ കാത്ത് ഇരുന്നോ അവന്റെ കൈയ്യും കാലും തല്ലി ഒടിച്ചില്ലെങ്കി… ചൂലേ
ചെറിയും പരമു മാമനും കൂടെ എന്നെ പിടിച്ച് വെളിയിലേക്ക് കൊണ്ട് പോയി…
മോനെ പെട്ടെന്ന് ഞാൻ സ്വപ്നത്തിന്ന് ഞെട്ടി
ഞാൻ ചുറ്റും ഒന്ന് നോക്കി
അങ്കിൾ : മോൻ ഒന്നും പറഞ്ഞില്ല
ഞാൻ : എന്താ
അച്ഛൻ : ഇയാൾക്ക് തന്നോട് സംസാരിക്കണം എന്ന്
ഞാൻ : എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല
അമ്മ : 🙂
അച്ഛൻ : മോനെ
ഞാൻ : എനിക്ക് അറിയാൻ വൈയ്യ ഒരു മാപ്പ് പറച്ചിൽ ആണേ വേണ്ട അറിയാതെ ചെയ്യുന്ന തെറ്റിനെ മാപ്പ് ഒള്ളൂ നൂറ് വട്ടം പലരും പറഞ്ഞിട്ട് വീണ്ടും ചെയ്യുന്ന തെറ്റ് മനപ്പൂർവം ആണ്… ഈ കണ്ണീര് പോലും എനിക്ക് പേടി ആണ്…
പരമു മാമൻ : എന്താ ഡോ ഇത്
ഞാൻ : വേണ്ട മാമ ഒന്നും പറയണ്ട…എനിക്ക് ഒരു അനിയത്തി ഇണ്ട് എന്റെ ഭാര്യ കാരണം അവൾക്ക് നാളെ ഒരു കല്യാണം കഴിക്കാൻ പറ്റാത്ത അവസ്ഥ വരാൻ എനിക്ക് താൽപ്പര്യമേ ഇല്ല