ബാക്കി എല്ലാരും ഹോളിൽ…
രണ്ടര ആയപ്പോ പപ്പ വെള്ളം എടുത്തോണ്ട് വന്ന് ആന്റിക്ക് മരുന്ന് എടുത്ത് കൊടുത്തു…
ഞാൻ അവര് ഒറങ്ങുന്ന വരെ കൂടെ ഇരുന്നു എന്താണോ അറിയില്ല എനിക്ക് അവരോട് ഒരു തരത്തിൽ ഒള്ള വെറുപ്പ് ദേഷ്യം ഒന്നും കാണിക്കാൻ പറ്റുന്നില്ല…
പിന്നെ മെല്ലെ റൂം വിട്ട് എറങ്ങാൻ പോയതും പപ്പ എന്റെ കൈ പിടിച്ച് വലിച്ചു
പപ്പ : പ്ലീസ് പ്ലീസ് ഒന്ന് പറയട്ടെ പ്ലീസ്
ഒച്ച ഒട്ടും വരാതെ അവള് കെഞ്ചി..
ഞാൻ കൈ തട്ടി മാറ്റി
പപ്പ വന്ന് എന്നെ അള്ളി പിടിച്ചു…
പപ്പ : ഇങ്ങനെ സങ്കടപ്പെടല്ലേ പ്ലീസ്… എനിക്ക് സഹിക്കാൻ വൈയ്യ..
പപ്പ വായ പൊത്തി കരഞ്ഞു…
ഞാൻ അവളെ പിടിച്ച് മാറ്റി എറങ്ങി നടന്നു…
അങ്കിൾ എന്നെ കണ്ടതും ചിരിച്ചു
ഞാൻ പരമു മാമന്റെ അടുത്ത് പോയി നിന്നു…
അങ്കിൾ : മരുന്ന് കൊടുത്ത് കാണും ഇനി ഒരു രണ്ട് രണ്ടര മണിക്കൂർ ഒറങ്ങും…
അച്ഛൻ : താൻ കാര്യം ആയിട്ട് തന്നെ അയാളെ നോക്കണം…
അവര് എന്തൊക്കെ സംസാരിച്ച് കൊണ്ടിരുന്നു
എന്റെ മുന്നിൽ ഇന്ദ്രന്റെ വയറ്റത്ത് മുതുകത്ത് മാറി മാറി അടിക്കുന്ന ആ ചിത്രം മാത്രം ലൂപ് പോലെ ഓടി കളിച്ചു….
പരമു മാമന്റെ കൈ എന്റെ പൊറത്ത് തടവുന്നത് മാത്രം ഞാൻ അറിയുന്നുണ്ട് അതും ഉറുമ്പ് അരിക്കുന്ന പോലെ എന്റെ ഉള്ളിലെ കിടുങ്ങൽ എനിക്ക് അത്ര ഫീലിങ് മാത്രമേ അപ്പൊ അറിയാൻ പറ്റിയുള്ളൂ എന്നതാ സത്യം…
പെട്ടെന്ന് ആ കൊച്ച് ശിവ എന്റെ ghost എന്റെ മുന്നിൽ വന്നു
സ്വപ്നം കാണാ നീ… നിന്നെ എന്തിനാ ഇവടെ കൊണ്ട് വന്നത് അറിയോ… കാണില്ല നീ മണ്ടൻ അല്ലെ നിനക്ക് എന്ത് അറിയാ ആകാശത്ത് പറന്ന് നടന്ന് അവൻ എന്നെ കളിയാക്കി… എടാ മണ്ടാ തന്ത അവളെ വീണ്ടും നിന്റെ തലക്ക് വക്കാൻ ആണ്… നോക്കിക്കോ ഈ വട്ടം തെറ്റില്ല ഈ വട്ടം അവള് കണ്ണനെ കൊല്ലും… 🤣… അങ്ങനെ സംഭവിച്ചാ നിനക്ക് ആരാ ടാ ഒള്ളെ… ഓർത്തോ നിനക്ക് വേണ്ടി അന്നും ഇന്നും നിന്ന ഒറ്റ ആള് അവനാ…
പെട്ടെന്ന് എന്റെ കൈക്ക് ഒരു തട്ട് കിട്ടി…
ഞാൻ പരമു മാമനെ നോക്കി
പരമു മാമൻ : എന്താണ് ഇവടെ ഇല്ലേ ആള്… 😊 അച്ഛൻ വിളിക്കുന്നു
ഞാൻ തിരിഞ്ഞ് അച്ഛനെ നോക്കി കണ്ണ് തൊടച്ചു…
അച്ഛൻ : ഇയാൾക്ക് തന്നോണ്ട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്
പപ്പേ ചൂണ്ടി അച്ഛൻ പറഞ്ഞു
ഞാൻ : എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല
ഞാൻ എടുത്ത വായിന് പറഞ്ഞു
പപ്പ : രാമു പ്ലീസ് 😣
പരമു മാമൻ : എടാ മോനെ എന്താടാ ഇത്
ഞാൻ : വേണ്ട മാമ പ്ലീസ് 🙏 എന്നെ വിട്ടേക്ക്
കൃഷ്ണ കുമാർ അങ്കിൾ : മോനെ എടൊ തെറ്റ് പറ്റി പോയടോ താൻ അത് വിട്
ഞാൻ അയാളെ ഒന്ന് നോക്കി
എന്റെ കണ്ണ് നെറഞ്ഞ് വന്നു ഇവൾടെ മുന്നില് കരയാൻ പാടില്ല എന്ന് മാത്രം എനിക്ക് അറിയാ