ചെറി : കൊടുക്കാ…
ചെറി കൈ കാട്ടി എന്നോട് സംസാരിക്കാൻ പറഞ്ഞു
അച്ഛനോട് ഫോൺ ചോദിക്കാനും മേലാ
ഹ… ല്ല്.. ഹാലൊ
പവി : എടാ ഒന്ന് മാറി നിക്ക്
ഇവളോട് എങ്ങനെ ഞാൻ പറയും
പവി : മാറിയാ
ഞാൻ : പിന്നെ വിളി…
പവി : ഒരു സീരിയസ് കാര്യം പറയാൻ…
ഞാൻ : വേണ്ട
പവി : തേയും രാമു നീ പറഞ്ഞേക്കാ… ഉം… 😞
പവി : എടാ അവര് ആ പ്പ്
ഫോൺ കട്ടായി….
അവൾ എന്ത് പറയാൻ ആണ് വിളിച്ചത്… എന്തായാലും ഇവര് കേട്ടില്ല….
ഞാൻ കൈ എത്തിച്ച് ഫോൺ എടുത്ത് തിരിച്ച് വിളിച്ച് നോക്കി കിട്ടുന്നില്ല…
രണ്ട് മിനിറ്റ് കഴിഞ്ഞതും അവള് എന്താ പറയാൻ വന്നത് എന്ന് ഞാൻ ആലോചിച്ച് നോക്കി പ്പ് എന്താണ് അതിന്റെ ഇത്… ചെലപ്പോ അവളെങ്ങാനും വിളിച്ച് കാണും…
ആലോചനയുടെ depth ല് ഇരിക്കുമ്പോ ചെറി വണ്ടി കൊണ്ട് പോയത് പപ്പടെ വീട്ടിലേക്ക്
എന്റെ ശ്രദ്ധ തിരിച്ച് വന്നത് എന്റെ ആ മരം കണ്ടപ്പഴാ…
ഞാൻ : ചെറി വണ്ടി നിർത്ത്
ചെറി : മോനെ
ഞാൻ ലോക്ക് പിടിച്ച് വലിച്ചു
അമ്മ : രാമു എന്താ ടാ നിനക്ക് രാമു… 😡
അമ്മ എന്റെ കൈ പിടിച്ച് വലിച്ചു…
ചെറി ഗെയിറ്റ് കഴിഞ്ഞ് വണ്ടി നിർത്തി…
Summer time sadness പാട്ട് എവടെ നിന്നോ എന്റെ ചെവിയിൽ അടിച്ച് കേറി വന്നു…
അച്ഛൻ എറങ്ങി പിന്നിലെ ഡോർ തൊറന്ന് എന്നെ നോക്കി തല ആട്ടി…
പുള്ളി എന്റെ ഇരുത്തം കണ്ട് സങ്കടത്തോടെ എന്നെ നോക്കി
ഓ അപ്പൊ ഇതിനാ എന്നെ ഒരുമിച്ച് പോവാ പറഞ്ഞ് നിർത്തിയത്, ഹും ഇങ്ങേര് മാറില്ല…
അച്ഛൻ എന്നെ ചേർത്ത് പിടിച്ച് കൊണ്ട് പോയി…
പരമു മാമനും അങ്കിളും കൂടെ എറങ്ങി വന്നു
പരമു മാമൻ : വലിയ മൊഖം ഇല്ലാതെ എന്നെ നോക്കി ചിരിച്ചു…
ഞങ്ങള് ഉള്ളിൽ കേറി…
കൃഷ്ണ കുമാർ അങ്കിൾ : വാ 😊
അച്ഛൻ : ഒന്ന് കാണാ ആദ്യം…
ഞങ്ങള് എല്ലാരും ആന്റിയെ കാണാൻ പോയി
അച്ഛൻ : എങ്ങനെ ഇണ്ട് ഇപ്പൊ
ആന്റി : ബേധം ഇണ്ട് ചേട്ടാ, ഇന്നലെ ഇയാള് വന്നു 😊
അമ്മ : 😊
ചെറി : ചേച്ചി മരുന്ന് ഒക്കെ കൃത്യം ആയി കഴിക്കണം
ആന്റി : ഓ എല്ലാം കൃത്യം ആണ്…😊…. മോനെ…..
അവരെന്നെ നോക്കി വിളിച്ചു…
ഞാൻ തല പൊക്കി മൂളി
ആന്റി : ഒന്ന് പിടിച്ചേ കുട്ടാ
ഞാൻ മടിക്കാതെ കേറി പോയി കൈ പിടിച്ച് പൊക്കി
അപ്പഴേക്കും പപ്പ വന്ന് അപ്പറം പിടിച്ചു
അവളെന്നേം ഞാൻ അവളേം ഒരു വട്ടം നോക്കി…
ആ ഒരു സെക്കന്റ് കൊണ്ട് തന്നെ അവൾ എന്നോട് എന്തൊക്കെ പറയാതെ പറഞ്ഞു
ഞങ്ങള് ആന്റിയെ പിടിച്ച് ചെയറിൽ ഇരുത്തി…
അമ്മ : ചേച്ചി ഇരിക്ക്
അച്ഛൻ : ആഹ് ഞങ്ങള് വെളിയിൽ ഇരിക്കാ
ഞാൻ തിരിഞ്ഞ് നടന്നതും ആന്റി എന്റെ കൈ പിടിച്ച് നിർത്തി
ഞാൻ, പപ്പ,ചെറിയമ്മ,പാർശു ഞങ്ങള് ആന്റിടെ അടുത്ത് ഇരുന്നു…