പവി : പോടാ ഊളെ
അവൻ ചിരിച്ചോണ്ട് എന്നെ വന്ന് പൊത്തി പിടിച്ചു
പോയിട്ട് വാ…. 😊
ഞാൻ അവര് പോയതും തിരിച്ച് വന്നു…
പോയതും അമ്മ ചായ ആയിട്ട് വന്നു
അമ്മ : നിനക്ക് പോണ്ടേ
ഞാൻ : ആഹ് പിന്നെ
അച്ഛൻ : ടാ ഞങ്ങളും ഇണ്ട്
ഞാൻ : ഞങ്ങൾ
അച്ഛൻ : ഞാൻ, ഇയാള്, രാജു, ഇന്ദു
ഞാൻ : ഏഹ്
അച്ഛൻ : എന്താ
ഞാൻ : ഒന്നൂല്ലാ
അച്ഛൻ : ചെല്ല് കുളി 🙂
ഞാൻ : അല്ല എന്തിനാ
അച്ഛൻ : പൂരം ഇപ്രാവശ്യം എറണാകുളം ആക്കി അതാ
ചെറി എറങ്ങി വന്നു…
ചേട്ടാ പോണ്ടേ
അച്ഛൻ : ആഹ്
ഞാൻ : ഇപ്പഴാ
അച്ഛൻ : അല്ല പതിനൊന്ന് കഴിഞ്ഞ്
ഞാൻ : എന്നാ ഞാൻ പൊക്കോട്ടെ
അച്ഛൻ : വേണ്ട ഒരുമിച്ച് പോവാ ഇവടെ കൂടെ പോണം നമ്മടെ വൈഗ അമ്മായിടെ അടുത്ത് സിദ്ധു അടി ഇട്ട് എറങ്ങി പോയല്ലോ അല്ല അറിഞ്ഞ് കാണും
ഞാൻ : ഇല്ല ( കള്ളം )
അച്ഛൻ : ഉം… ആഹ് അവളെ ഒന്ന് കാണണം
ഞാൻ തല ആട്ടി കേറി പോയി കെടന്ന് ഒറങ്ങി…
> 11:22
അച്ഛൻ വന്ന് മുന്നില് കേറി
ഞങ്ങള് നേരെ പോയി വണ്ടി ഒക്കെ ഒന്ന് ചുറ്റി കണ്ടു…
ആ ടൈമിൽ തന്നെ ചെറിയച്ഛനും ദാസ് അങ്കിക്കും കൂടെ വന്നു…
ചെറിയച്ഛൻ : ആഹ് ചേട്ടാ എടുത്തോ
അച്ഛൻ : വാടാ ഇല്ല നീ എന്താ
ചെറിയച്ഛൻ : ഇവൻ പറഞ്ഞു നിങ്ങള് വന്നിട്ടുണ്ട് അപ്പൊ കണ്ടിട്ട് പോവാ പറഞ്ഞിട്ട്
അച്ഛൻ ചാവി വാങ്ങി ചന്ദ്രേട്ടന് കൊടുത്തു….
അച്ഛൻ : രാമാ എടാ ആ കാര്യം എന്തായടാ
ചെറിയച്ഛൻ : ചേട്ടാ അത് ഞാൻ വിട്ടു ചേട്ടാ
അത് പറയുമ്പോ ചെറിയച്ഛൻ വിങ്ങി പോയി
ചെറിയച്ഛൻ : എന്റെ ജീവൻ അല്ലെ ചേട്ടാ അയാൾടെ മോൻ 🥹
അങ്ങനെ ഒരു രാമനാഥൻ എന്ന ആളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല…
ദാസ് അങ്കിൾ : ഇന്നല്ലേ കൊച്ച് വിളിച്ച് പറഞ്ഞു അപ്പൊ ഞങ്ങള് അത് വിട്ടു
ചെറിയച്ഛൻ : പപ്പ എന്നാ പപ്പ ആൾക്കാരെ ദ്രോഹിക്കാൻ തൊടങ്ങിയെ എന്നൊരു ചോദ്യം… ഏതോ നാട്ടി കെടക്കുന്ന അവൻ പറയുന്ന കേക്കണ്ടേ ഏട്ടാ ഞാൻ….
അച്ഛൻ ചെറി എല്ലാരും ഒരുമാതിരി ആയി
ചെറിയച്ഛൻ : ഏട്ടൻ അവൾടെ അടുത്ത് പോണില്ലേ
അച്ഛൻ : ആഹ് എറങ്ങി
ചെറിയച്ഛൻ : ഇപ്രാവശ്യം വാർഷികം നടത്തണം ചേട്ടാ സിദ്ധു വേറെ വഴക്കിട്ട് എറങ്ങി പോയി ആകെ ദോഷം ആണ്
അച്ഛൻ അത് കേട്ട് തല ആട്ടി….
ഞങ്ങള് നേരെ വൈഗ അമ്മായിയെ കാണാൻ പോയി ഉച്ചക്ക് ഫുഡ് ഒക്കെ കഴിച്ച് പാട്ട് കേട്ട് കാറിൽ ഇരുന്ന എന്നാ ചെറി വെളിയിൽ എറക്കി ഡ്രൈവിങ് സീറ്റി കേറി…
ഞാൻ അമ്മടെ ചെറിയമ്മടെ അടുത്ത് ബാക്കിൽ ഇരുന്നു
പോവുന്ന വഴി പവി എന്റെ ഫോണിലേക്ക് വിളിച്ചു
അച്ഛൻ ഫോൺ എടുത്ത് സംസാരിക്കാൻ ചെവിയിൽ വച്ചതും കാറിൽ അവൾടെ ശബ്ദം കേട്ടു
ചെറി : ആ പറ ഡീ എന്തായി
പവി : ക്ലാസ് കഴിഞ്ഞു എറങ്ങായി, അവൻ എവടെ ചെറി