കാന്താരി 6 [Doli]

Posted by

കുട്ടു : ഫാൻസാണ് ഏട്ടാ 😌

ഞാൻ : കൂടുതൽ ഫാൻ കാറ്റ് കൊണ്ടാ പനി പിടിക്കും

കുട്ടു : ഞാൻ ഒരു കാര്യം നിങ്ങളോട് ചോദിക്കട്ടെ

ഞാൻ : പറ ടാ

കുട്ടു : നിങ്ങക്ക് എങ്ങനെ ഇത്ര കൂൾ ആയി ഇരിക്കാൻ പറ്റണെ

ഞാൻ : എന്ത്

കുട്ടു : എന്റെ ചേട്ടനെ പോലെ തന്നെ അടി കൊണ്ട ആളാ നിങ്ങള്

😊

ഞാൻ : അത് നീ കൊറച്ച് കൂടെ വലുത് ആവുമ്പോ മനസ്സിലാവും

കുട്ടു : അതേ ഞാൻ ചുമ്മാ നടന്നതാ അവക്ക് ഇഷ്ട്ടം ഇല്ലെങ്കി ഞാൻ പിന്നെ കമ്പനി അടിക്കില്ല

😊

കുട്ടു : എന്റെ ചേച്ചിയും ഇന്ദ്രേട്ടനേം പോലെ എനിക്ക് അവളെ ഒള്ളൂ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് അപ്പൊ അതിനെ എടുത്ത് തലക്ക് വച്ചാ കട്ടക്ക് നിക്കാൻ ഒരാളായില്ലേ…

ഞാൻ : നീ ഒറ്റ കാര്യം ഓർത്താ മതി അവക്ക് റോങ് ആയി വല്ലതും

കുട്ടു : ഇല്ലെന്ന് എനിക്ക് അറിയാലോ ഈ കൈ ഒക്കെ എന്തോ കട്ട ആണ്

ഞാൻ : പറയട്ടെ… അവക്ക് നീ കാരണം വല്ല വെഷമം ആയാ ആദ്യത്തെ ഇടി നിന്റെ ഇന്ദ്രേട്ടൻ തരും 😊

പവി : എന്താണ് ഒരു സംസാരം

ഞാൻ : അല്ല നിന്നെ തേച്ചാ ഇവനെ ആദ്യം ഇന്ദ്രൻ പഞ്ഞിക്ക് ഇടും പറഞ്ഞത്

കുട്ടു : എടി പല്ലി 😡

പവി : പല്ലി നിന്റെ അച്ഛൻ ആമ തലയാ ശവമേ 😡

കുട്ടു : അയ്യോ മോളെ ആൾക്കാര് കേക്കും പതുക്കെ 🤣

ഞാൻ : നല്ല തെറി കോമ്പൊ 😂

കുട്ടു : പിന്നല്ല

അവൻ അവൾടെ തോളിൽ കൈ ഇട്ടു

ഞാൻ : എടാ മോനെ നീ ഇത്രക്ക് വളർന്നാ…

കുട്ടു : നമ്മള് ഒരേ കമ്പനി അല്ലെ ചേട്ടാ

ഞാൻ : ആണാ എന്നാ കൈ എടുത്തോ… പിന്നെ ടൂർ ആണ് രണ്ടും രണ്ട് വഴിക്ക് നടന്നോണം കേട്ടല്ലോ

കുട്ടു : ചേട്ടാ പ്ലീസ് അങ്ങനെ പറയല്ലേ ഇത് ഞങ്ങടെ ആദ്യത്തെ date അല്ലെ

ഞാൻ : ഇവനെ ഇന്ന് ഞാൻ

കുട്ടു : വേണ്ട കൈയ്യും കാലും തല്ലി ഒടിക്കല്ലേ 🙏

ഞാൻ : ആഹ്… ചവിട്ടി കൂട്ടി മൂലക്ക് ഇടും കേട്ടോടി

പവി : ഓ പിന്നെ

ഞാൻ : പവി നീ 😳

പവി : ആഹ് എന്ത്

ഞാൻ : ശെരി ശെരി നീ ഓർത്തോ ഈ പോഴനെ ഞാൻ ആണ് ഇത്ര വരെ എത്തിച്ചത്

പവി : അല്ലേലും അവൻ വരും അല്ലെ ടാ

കുട്ടു : പിന്നല്ല

ഞാൻ : ശെരി… ആയിക്കോട്ടെ

കുട്ടു : പെണങ്ങളെ ചേട്ടാ ചേട്ടൻ മാസ്….

പവി : കോപ്പാണ്

കുട്ടു അവൾടെ മണ്ടക്ക് ഒറ്റ ചൊട്ട്

പവി അവന്റെ പൊറത്ത് ഒറ്റ അലക്ക്

ഞാൻ : എടി ചെക്കനെ നീ

പവി : നീ പോടാ

കുട്ടു : സാരൂല്ല ചേട്ടാ ഇഷ്ട്ടം പോലെ കിട്ടുന്നതാ അവടെ ചെണ്ടടെ തോല്‌ പോലെ ആയി 😂

ബെസ്റ്റ് 😂

അവടെ പേര് വിളി തൊടങ്ങി

ഞാൻ : ശെരി അപ്പൊ

പവി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നു

ഞാൻ : നോക്കി പോയിട്ട് വാ ട്ടാ

പവി : 🥺

ഞാൻ : പോടീ പല്ലി

പവി : i will miss you

അവളെന്നെ വീണ്ടും വന്ന് കെട്ടിപ്പിടിച്ചു

കുട്ടു : ഇനി ഞാൻ

അവൻ പവിടെ നേരെ പോയിട്ട് തിരിഞ്ഞ് നിന്നു

Leave a Reply

Your email address will not be published. Required fields are marked *