നന്ദൻ : എന്നാ പോ നീ നിന്റെ സമാദാനത്തിന് അവനെ പോയി തല്ലേ കൊല്ലേ എന്തേലും ചെയ്യ് അത് അറിഞ്ഞ് ഇവൻ പോയാലും നിനക്ക് നിന്റെ ദേഷ്യം തീർത്താ പോരെ
എന്താ ടാ നീ പറയുന്നേ
നന്ദൻ : അതെ അവന് സങ്കടം വരുന്ന ഒന്നും കാണാൻ കേക്കാൻ പാടില്ല നീ പോയി മറ്റവനെ കൊല്ല് അവൻ അറിയട്ടെ ബാക്കി ജീവിതം മുഴുവൻ ലൂസ് പുണ്ടെ പോലെ അവൻ നടക്കട്ടെ നീ ജെയിലിൽ കെടക്ക്…
അത്രക്ക് സീൻ ആണോ
നന്ദൻ : അതേ ആരാഗ്യത്തിന് ഒരു കൊഴപ്പവും ഇല്ല പക്ഷെ സ്‌ട്രെസ് പറ്റില്ല നീ ഇതൊന്നും അറിയണ്ടാ പറഞ്ഞിട്ടാ അന്ന് വന്നപ്പോ പോലും ആട്ടി വിട്ടത്… ഒക്കെ പോട്ടെ നീ തൽക്കാലം ഒന്നും ചെയ്യണ്ട അല്ല ഇത്ര ഒക്കെ പറഞ്ഞിട്ടും നീ പുള്ത്തി ആവാൻ ആണേ പോ…
അവൻ ഫോൺ കട്ടാക്കി…
തലക്ക് ഒരു പെരുപ്പ് പോലെ അടിവയർ വേദന പോലെ ഒക്കെ…
.
.
.
> പൊലർച്ചെ ആയപ്പോ ഞാൻ കണ്ണ് തൊറന്ന് നോക്കി വല്ലാത്ത തണുപ്പ്… ഫോൺ എടുത്ത് നോക്കി അഞ്ചെമുക്കാൽ ആയി ടൈം…
മെല്ലെ എണീറ്റ് പോയി ഫോൺ കുത്തി ഇട്ട് താഴോട്ട് എറങ്ങി പോയി…
അമ്മ തൊളസിക്ക് വെള്ളം ഒഴിച്ച് തിരിച്ച് വരുന്നു രാത്രി ജാനു അച്ചു രണ്ട് പേരും തന്ന സ്നേഹം കൊണ്ടോ എന്തോ എനിക്ക് കൊറച്ച് ഉന്മേഷം തോന്നി…അപ്പഴും അവന്റെ കാര്യം ഓർത്ത് മനസ്സ് ഒരു വല്ലാത്ത പോലെ…
അമ്മ എന്നെ നോക്കി
ഞാൻ ചെറുതായി ചിരിച്ചു
അമ്മ ശ്രദ്ദിക്കാതെ മിണ്ടാതെ പോയി
ഫോൺ അടിക്കുന്ന ഒച്ച കേട്ട് തിരിച്ച് കേറി പോയി…
റീചാർജ് തീരാൻ ആയെന്ന് പറഞ്ഞുള്ള വിളി….
അത് കഴിഞ്ഞതും ഞാൻ രണ്ടാം ഒറക്കത്തിലേക്ക് പെട്ട് പോയി…
പണ്ട്രണ്ട് മണി ആയി പിന്നെ എണീക്കാൻ….
അതും അശ്വതിടെ കോൾ വന്നപ്പോ…
ഞാൻ : ഹലോ 😃
അശ്വതി : നിന്റെ മറ്റവൾടെ നമ്പർ ഒന്ന് തന്നെ പെട്ടെന്ന് അയക്ക്…
ഞാൻ : ഹലോ അച്ചു
അശ്വതി : രാമാ എനിക്ക് കെടന്നിട്ട് ഒറക്കം വരുന്നില്ല നീ അയക്ക് അല്ല വല്ല ബുദ്ദിമുട്ട് ഒണ്ടോ തരാൻ….
അവള് എന്നെ സംസാരിക്കാൻ സമ്മതിക്കാതെ പറഞ്ഞു…
.
.
.
12:12
അമ്മക്ക് ജൂസ് അടിച്ചോണ്ട് നിക്കുന്ന പപ്പ ഫോൺ അടിക്കുന്ന കേട്ട് എടുത്ത് നോക്കി…
പരിചയം ഇല്ലാത്ത ഒരു നമ്പർ…
ഹലോ ഫോൺ ചെവിയിൽ വച്ച് പപ്പ പറഞ്ഞു
ഞാൻ അശ്വതി ആണ്…ഫോണിലുള്ള ആൾ പറഞ്ഞത് കേട്ട് അവളൊന്ന് വല്ലാതായി…
പപ്പ ഒന്ന് മൂളി
അശ്വതി : സഹോദരനെ രക്ഷിച്ചോ
പപ്പക്ക് ചെറുതായി സങ്കടം വന്നു….
അശ്വതി : വായ തൊറക്ക് മോളെ… അല്ല രാമന്റേം ഇന്ദ്രന്റേം ഒക്കെ നേരെ ചാടുമ്പോ നിനക്ക് നല്ല നാക്കായിരുന്നല്ലോ
പപ്പ : അശ്വതി പിന്നെ സംസാരിക്കാം
അശ്വതി : നിന്റെ സുഖം തെരക്കാൻ അല്ല ഞാൻ വിളിച്ചത്… നീ നോക്കിക്കോ മോളെ തല കുത്തി നിന്നാലും ആ mother fu<ker വെളിയില് വരില്ല അതിനുള്ളത് അങ്കിളിനെ വിളിച്ച് പറഞ്ഞിട്ടാ ഞാൻ നിന്നെ ഒണ്ടാക്കിയത്….