അമ്മ : എത്ര നേരായി ഇങ് തന്നെ അച്ഛൻ കാത്തിരിക്കാ
അമ്മ ഫുഡിന്റെ കവർ എടുത്തോണ്ട് പോയി
അവര് കഴിക്കുമ്പോ ഞാൻ ചെയറിലും പവി എന്റെ മടിയിലും ഇരുന്ന് സംസാരിച്ചോണ്ട് ഇരുന്നു
അച്ഛൻ : രാജു
ചെറി : ഓ
അച്ഛൻ : ദാസൻ ഇന്നലെ മീറ്റിങ്ന് പോയപ്പോ ഇവൾടെ കാര്യം ചോദിച്ചു
ചെറി : ഓ ഏട്ടാ
അച്ഛൻ : ഞാൻ പറയാൻ പോവാ അത് വേണ്ടെന്ന്
ചെറി : ഏട്ടാ അത് വേണോ ഏട്ടാ
അച്ഛൻ : പിന്നെ എന്ത് ചെയ്യാ
ചെറി : അവൾടെ ഇഷ്ട്ടം തന്നെ നടക്കട്ടെ
അച്ഛൻ : ഉം.. അതേ അതേ ഞാൻ പറഞ്ഞു ടൈം ആവുമ്പോ അവള് പറയുന്ന ആരാണോ അയാളെ എന്ന്….
അമ്മ : 😃
അച്ഛൻ : ഒന്നൊ തെറ്റ് പറ്റി
അത്രയും പറഞ്ഞ് അച്ഛൻ എണീറ്റ് പോയി
അമ്മ കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി
വേറെ എന്ത് ഞാൻ ചെറുതായി ഇളിച്ചിട്ട് എണീറ്റ് പോയി…
പിറ്റേന്ന് കാലത്ത് പവി വന്ന് നനഞ്ഞ തോർത്ത് വച്ച് എന്റെ മൊഖത്ത് തേച്ച്
അവസാനം അത് വച്ച് എന്നേ ഞെക്കി അവള് എണീപ്പിച്ചു
അത് എനിക്ക് വേറെ പഴയ ഓർമ ആണ് തന്നത്..
ആദ്യ കാല പത്മിനി വിനോദങ്ങൾ ആയിരുന്നു അതൊക്കെ…
പല്ല് തേച്ച് വന്ന് അവളേം കൊണ്ട് നേരെ കോളേജിലേക്ക് പോയി…
അവൾടെ ഒന്ന് രണ്ട് ഫ്രണ്ട്സ് ഞങ്ങടെ അടുത്തേക്ക് വന്നു
കണ്ണാടി : എന്താ ചേട്ടോ ഒരു വീക്കം മോന്തക്ക്
ഞാൻ : ആദ്യം നീ ആ കണ്ണാടി ശെരിക്കെ ഇട് അപ്പൊ ശെരി ആവും
പെട്ടെന്ന് പടക്കം പൊട്ടിച്ചോണ്ട് സൂര്യടെ കാർ വന്നു
കുട്ടു എറങ്ങി കൂടെ അവനും
സൂര്യ : എന്താടാ നീ വരാറില്ല ഇപ്പൊ
ഞാൻ : 🙏 പ്ലീസ് ഇപ്പൊ കൊറച്ച് സുഖം ഇണ്ട്
സൂര്യ : 😊
ഞാൻ : അവന്റെ വിവരം വല്ലതും ഇണ്ടാ ടാ 🙂
സൂര്യ : നമ്മളെ ഒന്നും വിളിക്കാറേ ഇല്ല…
ഞാൻ : എവടെ ടാ അവൻ പോയെ
സൂര്യ : അവന്റെ ലാസ്റ്റ് Instagram സ്റ്റോറി premier league കളിടെ ആയിരുന്നു… England ആവും
ഞാൻ : എന്തിനാ ടാ അവൻ പോയെ ഞാൻ ആണോ കാരണം
സൂര്യ : ഏയ് മടുത്ത് കാണും ടാ 🙂
ഞാൻ : അതേ ആ മടുപ്പ് വന്നത് ഹരിയും പപ്പയും കാരണം അവര് അവൻ 😊
അവൻ എന്റെ കൈക്ക് തട്ടി
സൂര്യ : പോ മൈരേ അതേ മച്ചാ ഞാൻ പോവാണേ ഇവനെ കൊണ്ടാക്കാൻ വന്നതാ അവളെ ചെക്കപ്പിന് കൊണ്ടോണം
ഞാൻ : ശെരി ടാ നീ വിട്ടോ…
സൂര്യ : നീ വാ നമ്മക്ക് പൊളിക്കാ ഓ ഒരു ഇന്ദ്രൻ പോവാൻ പറ മൈരനോട്
ഞാൻ : ഉവ്വ്…
അവൻ വണ്ടി എടുത്ത് പോയി
ഞാൻ ചുറ്റും ഒന്ന് നോക്കി കുട്ടു തെണ്ടിക്ക് പെമ്പിള്ളേർടെ നടുക്ക് കെടന്ന് ഒരു കളി
ഞാൻ അവനെ കൈ കാട്ടി വിളിച്ചു…
ചെക്കന് മൈൻഡ് ഇല്ല പിന്നെ ഫോൺ എടുത്ത് വിളിച്ച് വരുത്തി
കുട്ടു : എന്താ ശിവേട്ടാ
ഞാൻ : കമ്പനി താടാ
കുട്ടു : നിങ്ങള് വിട്ടോ
ഞാൻ : അല്ല എന്ത് പെമ്പിള്ളേർടെ എടക്ക് കെടന്ന് ഒരു കളി