കാന്താരി 6 [Doli]

Posted by

വൈകുന്നേരം വരെ തെണ്ടി നടന്ന് ഞാൻ വീട്ടിലോട്ട് പോയി…

അച്ഛൻ പതിവില്ലാതെ അവടെ ഇണ്ടായിരുന്നു

ഞാൻ വെളിയില് ടാപ്പിൽ കൈയ്യും കാലും കഴുകി ഉള്ളിലേക്ക് കേറി

ഡൈനിങ് ടേബിളിൽ ഇരുന്ന് അവടെ എല്ലാരും ഒടുക്കത്തെ തീറ്റ ആണ്…

ഞാൻ : എന്ത് പരിപാടി

അമ്മ : ആഹാ നീ വന്നാ വണ്ടിടെ ഒച്ച കേട്ടില്ല

ഞാൻ ടേബിളിൽ കേറി ഇരുന്നു

അമ്മ എന്റെ കൈക്ക് ഒരടി അടിച്ചിട്ട് വലിച്ച് എറക്കി

അമ്മക്ക് അത് ഇഷ്ട്ടല്ല….

ചെറി : വാടാ ഇരിക്ക്

അച്ഛൻ ഉള്ളീന്ന് എറങ്ങി വന്നു മോന്ത ചട്ടി പോലെ ഇണ്ട്…

ഞാൻ പിന്നെ കുളിക്കാൻ കേറി കൊറച്ച് കഴിഞ്ഞതും അമ്മ എന്നെ താഴോട്ട് വിളിച്ചു…

ഞാൻ : എന്താ മ്മാ

അമ്മ : ആ കുട്ടാ ഇവക്ക് കാലത്ത് കോളേജ് ടൂർ ആണ് കൊണ്ടോയി വിടണേ

ഞാൻ : ആർക്ക്

അമ്മ : പവിക്ക്

ഞാൻ : പവി ടൂർ ഒക്കെ പോവാൻ മാത്രം വളർന്നോ

പവി : നീ പോടാ

അമ്മ തവി വച്ച് ഒറ്റ അടി അടിച്ചു അവളെ

പവി : അമ്മാഹ് 😡

അമ്മ : പലവട്ടം പറഞ്ഞിട്ടുണ്ട് ഈ പോടാ വാടാ വേണ്ടാന്ന്

ഞാൻ : അത് പോട്ടെ, പറഞ്ഞെ ഇല്ല പല്ലി നീ…

പവി : നീ ആര് പറയാൻ

ഞാൻ : ശെരി ആയിക്കോട്ടെ 😞

പവി : മൈസൂർ ടാ

ഞാൻ : ഈ ചെറിയച്ഛന്റെ ഒരു കാര്യം അവടേം മൈസൂർ തന്നെ എല്ലാ എണ്ണവും

അമ്മ : അത്ര ഒക്കെ മതി

ഞാൻ : ഉവ്വ്… നീ ആരോട് ചോദിച്ചിട്ട് ഡീ പേര് കൊടുത്തേ ഒലക്കേ

പവി : എന്റെ അച്ഛനോട്

ഞാൻ : എന്നാ ചേട്ടൻ പറയാ നീ പോണ്ട

പവി : ആണോ എന്നാ ശെരി ചേട്ടാ ഞാൻ പോണില്ല 🙂

ഞാൻ : ശെരി വാ നാളെ കഴിക്കാൻ വല്ലതും വാങിച്ചോണ്ട് വരാ…

പവി തിട്ടിന്ന് ചാടി എറങ്ങി…

ഞങ്ങള് കൈ കോർത്ത് വെളിയിലേക്ക് നടന്നു

അച്ഛൻ എതിരെ വന്നു

അവളെ നോക്കി ആള് തല പൊക്കി എങ്ങോട്ടാ ചോതിച്ചു

പവി : ചേട്ടന് എന്തോ വാങ്ങാൻ ഇണ്ടന്ന്…

അച്ഛൻ തല ആട്ടി

പെട്ടെന്ന് പുള്ളി എന്നെ വിളിച്ചു

എന്ത് കുരിശാണോ

ചെറിയും അച്ചുവും കൂടെ വെളിയിന്ന് വന്നു…

എന്താ അച്ഛാ ഞാൻ അവരെ നോക്കി പിന്നെ അച്ഛനെ നോക്കി ചോദിച്ചു

അച്ഛൻ ചെറിയെയും അച്ചുനെയും ആണ് നോക്കിയത്…

ചെറി : ചേട്ടാ നല്ല മീന് കിട്ടി വാങ്ങിച്ചു…

അച്ഛൻ : നിന്നോട് എപ്പഴാടാ വരാൻ പറഞ്ഞെ

ചെറി : അതന്നെ മീന് വാങ്ങാൻ

അച്ഛൻ : അടിച്ച് കേറ്റി തരും

ഞാൻ : പ്പ്ർ 🤭

ചെറി : 😡

അമ്മ : രാമുവെ… മല്ലി വേണം

ചെറിയമ്മ : ഒരു പാക്കറ്റ് പാല് കൂടെ കണ്ണാ…

അമ്മടെ പിന്നാലെ ചെറിയമ്മ കൂടെ വന്നു…

നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ ടാ അച്ഛൻ അച്ചുനെ നോക്കി ചോദിച്ചു

അച്ചു : ഇറ്ക്ക്

അച്ഛൻ : ഇങ്ങനെ പോയാ ഞാൻ ഇറ്ക്കും കേറി പോടാ

അച്ചു ഒറ്റ ഓട്ടം…

അമ്മ : 😂

ചെറിയമ്മ : 🤣

അച്ഛൻ അവരെ ഒന്ന് നോക്കി എന്റെ തോളിൽ കൈ ഇട്ട് ഉള്ളിലേക്ക് വിളിച്ചോണ്ട് പോയി സോഫയിൽ ഇരുന്നു എന്നെ ഒന്ന് നോക്കി എന്നിട്ട് സോഫയിലേക്ക് നോക്കി

Leave a Reply

Your email address will not be published. Required fields are marked *