ഞാൻ : ഓ ഓ..
നമ്മടെ ദാസേട്ടന്റെ ബന്ധു കൂടെ ആവാൻ പോവല്ലേ നിങ്ങള് അതോണ്ട് ദേ നോക്ക് നിനക്ക് വേണ്ടി ചേട്ടൻ ദേ എറങ്ങി…മോളെ ശെരി അപ്പൊ… ചേട്ടനോട് ദേഷ്യം വേണ്ടട്ടാ 😊
പുള്ളി അവരെ നോക്കി കൈ കാണിച്ച് എറങ്ങി പോയി…
പപ്പ എറങ്ങി എന്റെ നേരെ വന്നു…
കരഞ്ഞോണ്ട് എന്നെ നോക്കി തേങ്ങിക്കൊണ്ട് എന്നെ വന്ന് കെട്ടിപ്പിടിച്ചു…
പപ്പ : thanks 🙏 🥹 ഇപ്പഴെങ്കിലും വന്നല്ലോ… 🥹
ഞാൻ അവളെ പിടിച്ച് മാറ്റി…
ഞാൻ : ആന്റി
പപ്പ : അമ്മ റൂമിൽ ഇണ്ട് വാ വാ 🥹
പാർശു : 😊വാ വാ
ഞാൻ മെല്ലെ റൂമിൽ കേറി പോയി…
ആന്റി : ആഹ് വരൂ വരൂ…
ഞാൻ അടുത്തുള്ള ചെയറിൽ പോയി ഇരുന്നു
ആന്റി : ഞാൻ വിചാരിച്ചേ ഒള്ളൂ ഇന്ന് സാർ വരും ചെലപ്പോന്ന് 🥹 😊
ഞാൻ : വരാതെ പറ്റോ നമ്മള് ഫ്രണ്ട്സ് അല്ലെ
(Its time to wear the freakin mask 🤣)
ആന്റി : ഹോ സന്തോഷം ആയി…
ഞാൻ : മരുന്ന് കഴിക്കുന്നുണ്ടല്ലോ
ആന്റി : എന്തോ മരുന്ന് ഡോ 🙂
ഞാൻ : എല്ലാം ശെരി ആവും
പാർശു : ഞാൻ ചായ എടുക്കാ
ഞാൻ : അയ്യോ വേണ്ട ഞാൻ ഇപ്പൊ കഴിച്ചേ ഒള്ളൂ
പാർശു : എന്നാലും
ഞാൻ : വേണ്ട വേണ്ടാത്ത കൊണ്ടാ 😊
ആന്റി : പിന്നെ എന്തൊക്കെ ഇണ്ട് വിശേഷം
ഞാൻ : വിശേഷം വണ്ടി നാളെ എറങാ 😊അതന്നെ വിശേഷം
ആന്റി : നന്നാവട്ടെ ഈശ്വരാ
ഞാൻ : 😊
പപ്പ വന്ന് എന്റെ അടുത്ത് ഇരുന്നു…
ഞാൻ പിന്നെ അത് കാര്യം ആക്കിയില്ല
ആന്റി : പിന്നെ വീട്ടി വിശേഷം ഒന്നും ഇല്ലല്ലോ
ഞാൻ : ഏയ് ഇല്ല അച്ചു ഒരു എക്സാമിന് തോറ്റു അതന്നെ വിശേഷം
ആന്റി ഒരേ ചിരി ആയിരുന്നു
പാർശു : അമ്മായി ഇപ്പഴാ ചിരിക്കുന്നേ…finally 😊
ഞാൻ : അത് നിങ്ങക്ക് ജോക്ക് പറയാൻ അറിയാത്ത കൊണ്ടാ…😃
ആന്റി : എനിക്ക് പറ്റിയ കൂട്ട് ഇവനാ അല്ലെ ഡോ
ഞാൻ ഒന്ന് ചിരിച്ച് കാട്ടി
ഞാൻ ആന്റി ആയിട്ട് കൊറച്ച് നെരം വർത്താനം പറഞ്ഞ് ഇരുന്നു
ആന്റി ഞാൻ എറങ്ങട്ടെ
ആന്റി : എന്താടോ ഇരിക്ക് മോനെ എനിക്ക് നല്ല സമാദാനം ഇണ്ട്
ഞാൻ : അതല്ലന്ന് ഞാൻ വരാ ഇപ്പൊ ഒന്ന് രണ്ട് പണി ഇണ്ട് ഞാൻ പറഞ്ഞില്ലേ ചോറ് ചോറ്
ആന്റി : ഒറപ്പായിട്ട് വരോല്ലോ
ഞാൻ : ആഹ് ഇപ്പൊ വന്നില്ലേ അടുത്ത വട്ടം മട്ടൻ റോസ്റ്റ് വാങ്ങിച്ചോണ്ട് വരാ
ആന്റി : ശെരി…
ഞാൻ മെല്ലെ എറങ്ങി ഹോളിലേക്ക് വന്നു
പാർശുനെ നോക്കി തല ആട്ടി
അവളൊന്ന് ചിരിച്ചു
പപ്പ : രാമു പോവല്ലേ പ്ലീസ്
ഞാൻ : പാർശു എന്തെങ്കിലും ആവശ്യം ഒണ്ടേ വിളിക്ക് മടിക്കണ്ട
പപ്പ : ശിവാ പ്ലീസ് 😞 ടാ ഞാൻ
അവളെന്റെ കൈ പിടിച്ച് നിർത്തി
ഞാൻ : ആഹ് ഇന്നാ
ഞാൻ കാറിന്റെ കീ എടുത്ത് അവൾടെ കൈക്ക് വച്ച് കൊടുത്തു…
ഇനി ഇത് അവടെ വേണ്ട…
അവളെന്നെ ഞെട്ടി തരിച്ച് നോക്കി
ഞാൻ ഒന്നും പറയാതെ ശ്വാസം വലിച്ച് വിട്ട് എറങ്ങി നടന്നു…