കാന്താരി 6 [Doli]

Posted by

അച്ഛനും അമ്മയും പിന്നാലെ ചെറിയും ഇതൊക്കെ നോക്കി ഇരുന്നു…

പിന്നെ നേരെ വണ്ടി എടുത്ത് എറങ്ങി

അച്ഛൻ : മനസ്സ് മാറിയാ 🙂

അമ്മ : എന്ത്

അച്ഛൻ : അല്ല മനസ്സ് മാറിയാന്ന്

അമ്മ : നിങ്ങളോട് ഞാൻ ഒറ്റ കാര്യം പറയാ ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക് കേട്ടല്ലോ…

.
.
.
ഞാൻ കാർ ആയിട്ട് അവൾടെ വീട്ടിലേക്ക് പോയി

ഒരാള് വെളിയിൽ നിപ്പുണ്ട് ഞാൻ വണ്ടി നിർത്തി…

പ്രദീപ്‌ ഏട്ടൻ ചെറിയച്ഛന്റെ ഗാരേജിലേ മെയിൻ ആള്…

അയാള് ഇത്തിരി ഒച്ച ഇട്ടാ സംസാരം…

ഞാൻ നടന്ന് ഗെയിറ്റ് കടന്ന് ഉള്ളിലേക്ക് കേറി…

പപ്പ എന്നെ കണ്ടു…

അവളെന്നെ നോക്കി കരയാൻ തൊടങ്ങി…

അതേ നിങ്ങള് അച്ഛൻ വരുമ്പോ

പെട്ടെന്ന് അയാള് തിരിഞ്ഞ് എന്നെ നോക്കി

ദേഷ്യത്തോടെ നിന്ന അയാള് എന്നെ കണ്ട് കൂൾ ആയി…

പ്രദീപേട്ടൻ : ആഹ് ശിവാ

ഞാൻ : 🙂

പ്രദീപേട്ടൻ : ഞാനെ ചേട്ടനെ ഒന്ന് കാണാൻ

പാർശു : ശിവ പുള്ളിയോട് ഒന്ന് പോവാൻ പറ ചുമ്മാ വന്ന് ഒച്ച ഇടാ

ഞാൻ : എന്താ ചേട്ടാ കാര്യം… 👀

ഒന്നൂല്ലാ ചെറിയ കാര്യം നിനക്ക് അറിയില്ല

ഞാൻ : എന്ത് കാര്യം ആണേലും പമ്പി പോയാ പോരെ ചേട്ടാ വീട്ടി കേറി റൗണ്ട് അടി വേണാ 😡

പപ്പ : 🥹

പ്രദീപേട്ടൻ : ഐ നീ എന്നെ ഒരു ഗുണ്ട ലെവലിൽ കാണല്ലേ മോനെ ഞാൻ മാന്യമായിട്ട് തന്നെ ആണ് പറയാൻ വന്നെ അയാള് പമ്പില് ഇല്ലെന്ന് നീ വന്നെ… പറയട്ടെ

പുള്ളി എന്റെ തോളിൽ കൈ ഇട്ട് എന്നെ കൂട്ടി നടന്നു

പ്രദീപേട്ടൻ : നിനക്ക് അറിയാത്ത കൊണ്ടാ ഇങ്ങേര് നമ്മടെ ദാസേട്ടന്റെ കൈയ്യീന്ന് ഒരു ഉർപ്പിക ആണ് വാങ്ങിയത്

ഞാൻ : എന്തോ കാര്യത്തിന്

പ്രദീപേട്ടൻ: ഇതാ ഞാൻ പറഞ്ഞെ നിനക്ക് അറിയാത്ത കളി ഒരുപാട് ഇണ്ട്… സംഭവം നിങ്ങള് ബന്ധുക്കൾ ആയിരിക്കും അതോണ്ട് പറയാതെ പറ്റില്ലല്ലോ ഇവർടെ പ്ലോട്ട് നമ്മള് എടുക്കാൻ നിന്നതാ ഇപ്പൊ അറിയാലോ പൈസ ഇല്ല… ടൈറ്റ് അതോണ്ട് നമ്മള് സ്ഥലം വിട്ടു

ഞാൻ : ആഹ്

പ്രദീപേട്ടൻ : അതാ കാര്യം അത് ചോദിക്കാ പറഞ്ഞ് വന്നാ അങ്ങേര് മുങ്ങി നടപ്പാ…

ഞാൻ : അയ്ന് നിങ്ങള് ഇവരെ ഇട്ട് കൊടഞ്ഞിട്ട് എന്തോ കാര്യം ചേട്ടാ

പ്രദീപേട്ടൻ : ഞാൻ എന്താ ടാ മോനെ ചെയ്യാ ദാസേട്ടൻ എന്റെ തന്തക്ക് വിളിക്കും പൈസ കിട്ടീല്ലേ

ഞാൻ : പ്രദീപേട്ടോ ദാസേട്ടന്റെ അരി പത്തായത്തി കാശില്ലെന്ന് 😊

പുള്ളി ഒന്ന് തല താത്തി

ഞാൻ : അത് നമ്മടെ വിഷയം അല്ല പൈസ വാങ്ങിച്ചങ്കി തരും

എടാ മോനെ അത് തന്നെ ഇന്ന് ജീവിക്കാൻ നാളെ പൈസ കിട്ടിയിട്ട് മതിയോ ടാ

ഞാൻ : ശെരി അങ്കിൾ വരട്ടെ നിങ്ങള് ഇപ്പൊ പോ ആൾക്കാര് അറിഞ്ഞാ കൊഴപ്പം ആവും… എന്നെ ഓർത്ത് വേണ്ട അച്ഛന് വേണ്ടി

പ്രദീപേട്ടൻ : ഇങ്ങനെ ഒക്കെ പറയണ്ട കാര്യം ഇണ്ടോ ടാ നീ കാര്യം ആയിട്ട് തന്നെ അങ്ങേരോട് പറയണം… ദേ അറിയാലോ പിള്ളേര് വന്നാ 😊

Leave a Reply

Your email address will not be published. Required fields are marked *