കാന്താരി 6 [Doli]

Posted by

വഴി അരികിൽ നോക്കിയപ്പോ രണ്ട് കണ്ണുകൾ എന്നെ നോക്കി നിൽക്കുന്നത് കണ്ടു…

അതേ എന്നെ പിടിച്ച് കുലുക്കിയവൾ എന്റെ കുടുംബം എന്റെ സന്തോഷം എന്റെ ഇന്ദ്രൻ എല്ലാം നശിപ്പിച്ചവൾ പപ്പ…

ഞാൻ അവളേം റോഡിനേം മാറി മാറി നോക്കി എന്തോ ഒരു ഇത് പോലെ… ദേഷ്യം സങ്കടം ഒക്കെ കൂടെ ഒരു മാതിരി….

വൈകീട്ട് പഴനിക്ക് ട്രാവലർ അയച്ച് വിട്ട് ഞാൻ വീട്ടിലേക്ക് തിരിച്ച് പോയി….

അമ്മയോട് കണക്ക് പേപ്പർ പൈസ ഒക്കെ കൊടുത്ത് എടുത്തോണ്ട് വന്ന കുപ്പി ഒളുപ്പിച്ച് വച്ച് കുളിച്ച് കഴിച്ച് വന്ന് അടിക്കാൻ ഒള്ള പ്ലാൻ ഇട്ടു…

എല്ലാരും ഒറങ്ങിക്കഴിഞ്ഞ് അടിക്കാ വിചാരിച്ച് കാത്തിരുന്നു…

അപ്പൊ ഇണ്ട് പവി കേറി വന്നു

ഞാൻ : എന്താ

പവി : ഞാൻ ഇന്ന് ഇവടാ കെടക്കുന്നെ

ഞാൻ : നീ ഒന്നും കെടക്കേണ്ട എറങ്ങി പോടീ

പവി : അച്ഛൻ ആണ് പറഞ്ഞെ വേണേ അവടെ പോയ്‌ പറ

ഞാൻ : പോ പവി

പവി : ഇല്ല രാമു… ദേ ഒരു പണി ചെയ്യ് നീ എന്റെ റെക്കോർഡ് എടുത്തിട്ട് കൊറച്ച് വരക്കാൻ ഇണ്ട് വര

ഞാൻ : നിന്റെ അപ്പനോട് പറ പോടീ

പവി : ശെരി ഞാൻ പോവാ ദേ ഞാൻ കൊറച്ച് കാലം കൂടെ ഇവടെ കാണു പിന്നെ കല്യാണം കഴിച്ച് ഞാൻ അങ്ങ് പോവും…

ഞാൻ : ഓ 😊 കല്യാണം സ്വപ്നം കണ്ട് നടക്കാ മോള്

പവി : yes
ഞാൻ : എന്ത് സാനാ ഡീ നീ

പവി : എടാ എനിക്ക് കല്യാണം കഴിഞ്ഞാലും സീൻ ഇല്ല

ഞാൻ : ഏഹ്

പവി : ഞാൻ പോണത് എങ്ങോട്ടാ

ഞാൻ : ഓ ഓ അങ്ങനെ

പവി : അതാണ് 😌

ഞാൻ : അയിന് ആ മരങ്ങോടൻ അവടെ ഒന്നും അതികം താമസിക്കില്ല

പവി : ആയിക്കോട്ടെ

ഞാൻ : നിനക്ക് വേറെ ആരേം കിട്ടില്ലേ ഡീ കഷ്ട്ടം

പവി : എന്തോ ചെയ്യാൻ പാവം തോന്നിപ്പോയി

ഞാൻ : കോന്തൻ 🤣

പവി : എന്ന് വച്ചാ ഞാൻ മോശം എന്നല്ലേ

ഞാൻ : പിന്നെന്ത്‌….

പവി : നാറി…

അവള് ബുക്ക് എടുത്ത് പഠിക്കാൻ ഇരുന്നു…

ഞാൻ സിനിമ കണ്ട് എപ്പോഴോ അടി നടക്കാതെ ഒറങ്ങിപ്പോയി….

കാലത്ത് പണ്ട്രണ്ട് മണി ആയപ്പോ ചിക്കൻ വാങ്ങാൻ കടക്ക് പോയി…

വരുന്ന വഴി നന്ദന്റെ അടുത്ത് പോയി അവനെ ഒന്ന് കണ്ടു…. അവന്റെ ചേച്ചി വന്നിട്ടുണ്ട് അവരോട് സംസാരിച്ച് ഇരുന്ന് പത്ത് മിനിറ്റ് കഴിഞ്ഞ് എറങ്ങി

വീട്ടിലേക്ക് പോവുമ്പോ അമ്മ ഫോണില് സംസാരിക്കാ…

അമ്മടെ കൈയ്യിൽ കവർ കൊടുത്ത് ഞാൻ പോവാൻ തൊടങ്ങിയതും അമ്മ എന്റെ കൈ പിടിച്ച് നിർത്തി…

ചേച്ചി അവൻ വന്നു ഫോൺ കൊടുക്കാ…

ഞാൻ : ആര് അമ്മായിയാ

അമ്മ : സംസാരിക്ക് സംസാരിക്ക്…. വർഷ ചേച്ചി

എനിക്ക് എന്തോ പോലെ തോന്നി…

അമ്മ ഫോൺ എന്റെ കൈയ്യില് തന്നിട്ട് കവർ എടുത്തോണ്ട് പോയി

ആന്റി : ഹലോ

ഞാൻ : ഹ്… 😣

ആന്റി : halo

ഞാൻ : ആഹ്… 😊

ആന്റി : എന്താ ടോ ഒരു അന്വേഷണം ഇല്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *