ഞാൻ : പറ പ്ലീസ് എനിക്ക് സമാദാനം കിട്ടില്ല
അച്ചു : എടാ അത് ഇന്ദ്രൻ ഇല്ലേ
ഞാൻ : ആഹ്…ഹ് ഹ്… ഹ്
ശ്വാസം മുട്ടുന്ന പോലെ
അച്ചു : ഒന്നൂല്ല ടാ ഒന്നൂല്ലാ അവന് കൊഴപ്പം ഒന്നും ഇല്ല….
ഞാൻ : പിന്നെ എന്തിനാ മൈരേ നീ ഇത്ര ഷോ ഇടുന്നെ എന്തോ ഇണ്ട്…ഹ് ഹ് അമ്മാ…
അച്ചു : എടാ അവന് അന്ന് നടന്ന ഒന്നും ഓർമ ഇല്ലടാ… ഡോക്ടർ പറഞ്ഞത് temporary memory loss ആണെന്നാ
ഒരു നിമിഷം എന്റെ ഹൃദയം നിന്നു…
രാമു… ടാ ഹലോ ഹലോ… രാമാ
ഞാൻ : എന്താടാ ഞാൻ ചെയ്തേ ഞാൻ എന്താ ടാ ചെയ്തേ….
ആ പാതിരാത്രി ഒരു പ്രാന്തനെ പോലെ ഞാൻ അലറി…
അച്ചു : ടാ ടാ മച്ചാ നിർത്ത് നിർത്ത്… ഒന്നൂല്ലാ ആദ്യം നീ സമാദാനം ആയി ഇരിക്ക്… ഞാൻ ആണ് പറയുന്നേ
ഞാൻ : ഇല്ല അച്ചു ഇല്ലാ ഇനി അവൻ ജീവിച്ച് ഇരിക്കണ്ട… അവനെ കൊന്നിട്ട് ഞാൻ ജെയിലിൽ പോവാ…
ഞാൻ നെഞ്ചത്തടിച്ച് പറഞ്ഞു….
അച്ചു : ഇതാ ഇതാ ഞാൻ പറഞ്ഞെ എടാ ഒന്നൂല്ലാ അത് വെറും ഷോക്ക് ആണ് അവൻ നാളെ ശെരി ആവും…
ഞാൻ : ഇല്ല ടാ ആ ഹരി അവനെ തലക്കടിച്ചു അതന്നെ അവനെ ഞാൻ കൊല്ലും…. നിക്ക് നിക്ക്
അച്ചു : നിർത്ത് മൈരേ…
ഞാൻ : ഇല്ല ഞാൻ മാറില്ല എനിക്ക് ഒന്നും കേക്കണ്ട വച്ചിട്ട് പോ….
ഞാൻ ഫോൺ കട്ടാക്കി….
ഞാൻ റൂമില് കേറി അങ്ങോട്ടും ഇങ്ങോട്ടും നടന്നു….
തല ഒക്കെ മരവിച്ചു…
അയ്യോ ചെവിയിന്ന് ചോര വന്ന് കാണോ… സോറി ഇന്ദ്രാ സോറി 🙏 ഞാൻ ആണ് ആ പെഴച്ചവളെ ഉള്ളില് വിട്ടത്…
എന്റേം പപ്പടെം കല്യാണ ഫോട്ടോ അവടെ ഇരിക്കുന്നു
ഞാൻ ഓടി പോയി അത് എടുത്ത് ഒറ്റ ഏറ് എറിഞ്ഞു…
തറയിൽ ഇട്ട് ചവിട്ടി തേച്ച്…. കൈ കൊണ്ട് ഇടിച്ച് ഇടിച്ച് മടക്കി അതിനെ മൂലക്ക് തൂക്കി ഇട്ടു….
Narayan Jr calling…
ഞാൻ : ഹലോ ഹലോ… നന്ദ…
നന്ദൻ : വായ മൂടി മൂലക്ക് പോയി ഇരുന്നോ കേട്ടല്ലോ ഒച്ച എങ്ങാനും ഇണ്ടാക്കിയാ നിന്നെ
നന്ദ… ഞാൻ കാരണം
നന്ദൻ : വാ അടക്കടാ ഊമ്പാ… ഒച്ച
ഞാൻ : നന്ദ പ്ലീസ്
നന്ദൻ : ഒച്ച പൊങ്ങിയാ…
ഞാൻ : ഹലോ
എനിക്കറിയാ
അവൻ അടഞ്ഞ ഒച്ച വച്ച് പറഞ്ഞു
നന്ദൻ : ഞാൻ അവന് എതിരെ തിരിഞ്ഞാലും നീ
🥹..
ഞാൻ : സോറി പ്ലീസ് പ്ലീസ്… ഞാൻ മരിക്കട്ടെ പറ…
നന്ദൻ : മൂഡ് മൈരേ
ഞാൻ : അവന് എങ്ങനെ ഇണ്ട് ഇപ്പൊ
നന്ദൻ : അറിയില്ല ഞാൻ അങ്ങോട്ട് പോയില്ല…
ഞാൻ : എടാ ആ ഹോസ്പിറ്റൽ ഏതാടാ
നന്ദൻ : അത് മറ്റേ കുരിയൻ ഡോക്ടർടെ
ഞാൻ : കൊഴപ്പം ഒന്നും ഇല്ലല്ലോ
നന്ദൻ : ഇല്ലെന്ന്, അച്ചു വിളിച്ച് പറഞ്ഞു ആ ഊമ്പനോട് ഞാനാ പറഞ്ഞെ
ഞാൻ : നീ ഒന്നും പറയണ്ട എല്ലാം ഞാൻ ഏറ്റു
നന്ദൻ : എന്റെ മൈരേ ചുമ്മാ ഇരി രാമാ നീ ഒന്ന്
ഞാൻ : ഇല്ല നന്ദ എനിക്ക് സമാദാനം ഇല്ല പ്ലീസ്