പവി എന്നെ തിരിഞ്ഞ് നോക്കി
അമ്മ പറഞ്ഞത് തന്നെ എന്റെ നെഞ്ചത്ത് കുത്തി അവൾടെ നോട്ടം കൂടെ ആയപ്പോ കണ്ണൊക്കെ നെറഞ്ഞ് പോയി…
അവളെന്നെ നോക്കി ചെറുതായി ചിരിച്ച് അവൾടെ കലങ്ങിയ കണ്ണ് തൊടച്ച് കേറി പോയി…
> 21:12
പാവം അല്ലേടാ അവൻ
എന്റെ കൈയ്യിൽ കെടന്ന് പവി എന്നെ നോക്കി പറഞ്ഞു
ഞാൻ തല ഒന്ന് ആട്ടി…
പവി : ഇന്ന് വിളിച്ചിരുന്നു
ഞാൻ : ആര്
എനിക്ക് സംശയം തോന്നി എങ്കിലും ഞാൻ ആരെന്ന് ചോദിച്ചു
പവി : പപ്പ
ഉംച്ച്….
പവി : എത്ര വട്ടം ടാ കട്ടാക്കി വിടാ
ഞാൻ ഒന്നും പറയാതെ ഫാൻ നോക്കി കെടന്നു… എന്തോ ഫാനിന്റ കറക്കം എനിക്ക് കൊറച്ച് distarction തരും ഓരോന്ന് ആലോചിക്കുന്നതിൽ നിന്ന്…
പവി : നീ എന്താ ചോദിച്ചില്ല
ഞാൻ : വേണ്ട എനിക്ക് കേക്കണ്ട
പവി : നിന്നെ ഒന്ന് കാണണം പറഞ്ഞു
ഞാൻ : ദയവ് ചെയ്ത് നീ സംസാരം വിട് പവി….
അടുത്ത ദിവസം ഉച്ചക്ക് ഞങ്ങളെ വിളിക്കാൻ അവൻ കാർ ആയിട്ട് വന്നു…
അമ്മ : നോക്കി പോണേ ഞങ്ങള് കാലത്ത് എത്തിയേക്കാ
.
.
.
ഇന്ദ്രു : ടാ ഗുരുവായൂർ പോയാലോ
ഞാൻ : എന്തിന്
ഇന്ദ്രു : ചുമ്മാ… പൊലർച്ചെ ഒരു മൂന്ന് മണിക്ക് എറങാ അതാവുമ്പോ പത്ത് പത്തരക്ക് തിരിച്ചും വരാ
ഞാൻ : കോപ്പാണ് ക്യൂല് പെട്ടാ പിന്നെ അടുത്ത കൊല്ലം നോക്കിയാ മതി
ഇന്ദ്രു : ഇല്ല ഞാൻ പാസ് എടുത്തിട്ടുണ്ട്
പവി : എന്നാ പിന്നെ ഒന്നും നോക്കാൻ ഇല്ല പോവാ
ഇന്ദ്രു : ഓകെ… ടാ നീ വാ നമ്മക്ക് പോയി മൂന്ന് മുണ്ട് ഷർട്ട് ഒക്കെ എടുത്തിട്ട് വരാ
പവി : ടാ ഒന്ന് കറങ്ങാൻ കൊണ്ട് പോടാ
ഇന്ദ്രു : ചേട്ടാ വിളിയടി
പവി : ശെരി ടാ ചേട്ടാ
ഇന്ദ്രു : ഇവന്റെ അല്ലെ അനിയത്തി
ഞാൻ : അതെന്താ മൈരേ നല്ലത് വരുമ്പോ നിന്റെ ഈ വള്ളി ഒക്കെ എന്റെ…. നന്നായി…🙄😂
ഞങ്ങള് പിന്നെ ഡ്രെസ് എടുക്കാൻ ആയിട്ട് പോയി…
ഞാൻ : അതേ ഞാൻ ഇല്ല നിങ്ങള് പോയിട്ട് ഞാൻ ഒരു ഫോൺ സംസാരിക്കട്ടെ പ്ലീസ്…
ഞാൻ ഫോൺ എടുത്ത് വന്ന് വെളിയിൽ വണ്ടിക്ക് ചാരി നിന്ന് ഉണ്ണിക്ക് വിളിച്ചു
സംസാരിക്കുന്ന ടൈമിൽ ഒരു ബൈക്ക് വന്ന് എന്റെ പിന്നിൽ ഹോൺ അടിച്ചോണ്ട് ഇരുന്നു
ചെവി ഒരു മാതിരി ആയി തിരിഞ്ഞ് നോക്കിയപ്പോ മറ്റവള്…എന്തോ മറ്റേ പപ്പടെ മാമന്റെ മോള് ആ പാർശു….
ഞാൻ ഫോൺ കട്ടാക്കി
അവള് വണ്ടി നിർത്തി വന്ന് എന്റെ അടുത്തേക്ക് വന്നു…
ചിരിക്കണോ വേണ്ടേ എന്ന് ആലോചിച്ച് നിന്നപ്പോ അവള് എറങ്ങി എന്റെ അടുത്തേക്ക് വന്നു…
ഞാൻ മെല്ലെ ഒരു ചെറിയ ചിരി ചിരിച്ചു
പാർശു : എങ്ങനെ ഇണ്ട് കാര്യങ്ങള്…
ഞാൻ : നന്നായി പോവുന്നുണ്ട്…
പാർശു ചുറ്റും നോക്കി
ഫ്രണ്ട്സ് ആയിട്ട് വന്നതാണോ…
അവള് ഒരു ഗാപ്പ് ഇട്ടിട്ട് ചോദിച്ചു