ആരാ ഡീ അമ്മ ടവൽ കൊണ്ട് കൈ തൊടച്ച് തോളിൽ ഇട്ടിട്ട് വെളിയിലേക്ക് വന്നു
അമ്മ : ആഹാ വന്നല്ലോ ഓ താൻ ഇങ്ങോട്ട് ഒള്ള വഴി ഒക്കെ മറന്നല്ലോ
ഇന്ദ്രു : ഐ അങ്ങനെ പറയല്ലേ സുന്ദരിക്കുട്ടി വന്നെ…
അമ്മ ചെറിയമ്മ പവി എല്ലാരും കൂടെ അവന്റെ ചുറ്റും ഇരുന്ന് കഥ പറഞ്ഞു…
ഞാൻ അപ്പറം മാറി ഇരുന്ന് ആ വൈബ് നോക്കി കണ്ടു
പെട്ടെന്ന് reality strike ചെയ്ത് എനിക്ക് വല്ലാത്ത ഒരു മരവിപ്പ് പോലെ…
ഈ പാവത്തിനെ ആണ്… ആ കാര്യങ്ങൾ ഒക്കെ ഓർക്കുമ്പോ തന്നെ എനിക്ക് വല്ലാത്ത സങ്കടം തോന്നി… വല്ലാത്ത കുറ്റബോധം
എന്റെ ഉള്ളിലേ കൊച്ച് കുട്ടി തെളിഞ്ഞ് വന്നു
പവിടെ പിന്നിലായി അവനെ ഞാൻ കണ്ടു
കണ്ടില്ലേ എന്താടാ നോക്കുന്നെ നീ… ദേ നോക്ക് നിന്റെ പ്രിയപ്പെട്ട അനിയൻ അവനെ നിന്റെ അളിയൻ പട്ടിയെ പോലെ തല്ലി കൊല്ലാൻ നോക്കി പവിയെ ആണേ നീ ഇങ്ങനെ ഇരിക്കോ നീ വെറും വാണം ആണ് ശിവാ… നന്ദിക്കെട്ട ജന്മം… നോക്കിക്കോ അവൻ ഇന്ദ്രനെ കൊല്ലും അതും നീ കാണും… പോയി ചത്തൂടെ ഇങ്ങനെ ജീവ്…
പെട്ടെന്ന് പൊറം തലക്ക് ഒരു തട്ട് കിട്ടി ഞാൻ തിരിച്ച് വന്നു…
ആഹ് ആഹ്…
ഇന്ദ്രു : നാളെ വൈകീട്ട് പോവാന്ന്
ആഹ് ആഹ്… ഞാൻ അവനെ ചുറ്റും നോക്കി എന്റെ ഗോസ്റ്റിനെ…
അമ്മ : ടാ
ഞാൻ : ആഹ്…
ഇന്ദ്രു : ഒന്നൂല്ല വല്യമ്മ അവൻ രണ്ട് റൗണ്ട് അടിച്ചിട്ടാ വന്നെ
അമ്മ : മിടുക്കൻ…😂
ഇന്ദ്രു : അച്ചുക്കുട്ടാ
അച്ചു : ഓ
ഇന്ദ്രു : കാർ തൊറന്ന് കൊറച്ച് കവർ ഒണ്ട് എടുത്തോണ്ട് വാ ടാ ഒന്ന്…ടാ രാമാ അതൊന്ന് ലോക്ക് എടുത്ത് കൊട്
ഞാൻ തല ആട്ടി വണ്ടി ലോക്ക് എടുത്ത് വിട്ടു…
അമ്മ : എന്താ ടാ സാനം
ഞാൻ : ഡ്രസ്സ്
അമ്മ : ആ മറ്റന്നാ ഇടാൻ അല്ലെ നിനക്ക് ഡ്രസ്സ് കൊറവാ ഞാൻ തന്നെ എടുക്കണം വിചാരിച്ച് ഇരുന്നതാ…
അച്ചു പോയി ഡ്രസ്സ് ഒക്കെ എടുത്തോണ്ട് വന്നു
ഞാൻ : ദേ നിന്റെ ചോട്ടൻ നിനക്ക് വാങ്ങിച്ച ഗൗൺ ഇണ്ട്
ഞാൻ പവിയെ നോക്കി പറഞ്ഞു
പവി : ആണാ
ഞാൻ : അമ്മാ ഇവൻ ഞാൻ പറഞ്ഞത് കേക്കാതെ എനിക്ക് ഇവൾക്ക് അച്ചുന് ഒക്കെ ഡ്രസ്സ് എടുത്തോണ്ട് വന്നു
അമ്മ : എന്തിനാ ടാ ഇതൊക്കെ
ഇന്ദ്രു : വല്യമ്മാ അത്… ഇരിക്കട്ടെ ഇതൊക്കെ ഒരു സന്തോഷം അല്ലെ…
അമ്മ : എന്താ ടാ മൊഖം മാറിയത്
ഇന്ദ്രു : ഏയ് ഒന്നൂല്ലാ… ഞാൻ എറങ്ങട്ടെ… 🙂 ശെരി… ടാ രാമാ നാളെ ഉച്ചക്ക്…പവി നീ വരുന്നാ ഡീ
പവി : ഞാൻ അങ്ങോട്ട് പറയാൻ ഇരുന്നതാ അത്…
ഇന്ദ്രു : ശെരി അച്ചു വരുന്നേ അവനെ കൂടെ കുളിപ്പിച്ച് നിർത്തിക്കോ…
അവൻ പോണത് ഞങ്ങള് നോക്കി നിന്നു
അമ്മ പെട്ടെന്ന് കരയാൻ തൊടങ്ങി
ചെറിയമ്മ : എന്താ ചേച്ചി
അമ്മ : എന്ത് നല്ല കൊച്ചാ അറിയോ അത്… പാവം മോളെ