ഇല്ല ഇന്ദ്രാ… സത്യം പറയാലോ നീ ഒന്നും ഒന്നും വെളിയിൽ കാണിക്കാതെ ഒള്ള നടത്തം ആണ് എന്റെ ഉള്ളിലേ സങ്കടം ആർക്കും അറിയില്ല നിനക്ക് പോലും അങ്ങനെ അല്ല എന്നോട് നിനക്ക് എന്തേലും ഒര് തരി സ്നേഹം ഇണ്ട് എന്നാണെ എന്നെ എന്റെ സൗകര്യം പോലെ വിട്…
ചെല്ല് പോ കൊല്ല് എന്നിട്ട് അതിന്റെ ശാപം കൂടെ എനിക്ക് വാങ്ങി താ…. അവൻ എന്നെ ഉന്തി മാറ്റി പറഞ്ഞു
ഇന്ദ്രു : അല്ലെങ്കി തന്നെ നശിച്ച് പണ്ടാരം അടങ്ങി ഇരിക്കാ അതിന്റെ കൂടെ ഇത് കൂടെ ആവട്ടെ… 😣
ഞാൻ : ടാ അത്
ഇന്ദ്രു : രുദ്രമാമ പറഞ്ഞു ഇനി അവൻ ലോക്ക് ആണ്… അതാ ഞാൻ പോലും വെറുതെ ഇരിക്കണേ….
ഞാൻ : എനിക്ക് നീ പറയുന്ന ഒന്നും കേക്കണ്ട…
ഇന്ദ്രു : ഞാൻ നിന്റെ ഏറ്റവും അടുത്ത ആളാണല്ലോ
ഞാൻ : അതേ അതല്ലേ.. ടാ എനിക്ക് നിന്നോടുള്ള സ്നേഹം എന്താന്ന് പറയാൻ എനിക്ക് അറിയില്ല….
ഇന്ദ്രു : ആണല്ലോ.. അങ്ങനെ ആണേ നീ ഈ നിമിഷം എനിക്ക് സത്യം ചെയ്ത് തരണം നീ ആയിട്ട് ഇനി ഒന്നിനും പോവില്ല ചെയ്യ്… ചെയ്യാൻ
ഒന്ന് പോടാ നീ പറഞ്ഞ ചെയ്യും എന്തിനും നിന്നിട്ടും ഇണ്ട് നിക്കേം ചെയ്യും എന്തും,,,, പക്ഷെ ഇത് പറ്റില്ല ഞാൻ പിന്നിലേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു ..
> 18:10
ഇന്ദ്രു : വാക്ക് തന്നെ നായിന്റെ മോനെ ഇത് തെറ്റിച്ചാ ഞാൻ ചത്ത് പോവും…
ഞാൻ : അവസാനം നീ തന്നെ അല്ലെ ജയിക്കു മൈരേ നീ ഇവടേം വന്ന് മാസ് ആയിട്ട് പോ…
ഇന്ദ്രു : അതായത് എന്താ വച്ചാ നീയും ഊമ്പി ഞാനും ഊമ്പി അത്ര തന്നെ… നീ വാ…
ഞങ്ങള് നേരെ AX ല് പോയി
ഇന്ദ്രു : നീ ഡ്രസ്സ് എടുത്തോ
ഞാൻ : ഇല്ല
ഇന്ദ്രു : എന്നാ വാ നിനക്ക് ഞാൻ എടുത്ത് തരാ ഈ വട്ടം
ഞാൻ : ഒന്ന് പോയെ മൈരേ ഇവടെ ഒള്ള ഡ്രസ്സ് ഇട്ടാ ചൂട് അടിക്കും വന്നെ
ഇന്ദ്രു : നീ വന്നെ ആദ്യം നിനക്ക് പിന്നെ എനിക്ക്
ഞങ്ങള് ഡ്രസ്സ് വാങ്ങാൻ പോയി പക്ഷെ അവടെ നല്ല ഒന്നും കണ്ടില്ല പിന്നെ അവടെ ഒക്കെ ഒരു മാതിരി കളർ
പിന്നെ RR ല് കേറി ഒരേ പോലെ തോന്നുന്ന വേറെ വേറെ കളർ ഷർട്ട് എടുത്ത് എറങ്ങി… പിന്നെ പവിക്ക് ഒരു ഗൗൺ പോലെ ഒന്നും അച്ചുന് ഒരു ഷർട്ടും പാന്റും ഒക്കെ അവൻ തന്നെ എടുത്ത് ഞങ്ങള് എറങ്ങി…
അവൻ ചെറിയമ്മക്ക് hand bag നോക്കാൻ എന്നും പറഞ്ഞ് ലൂയി വിട്ടനിലെക്ക് കേറി
ഞാൻ : നിനക്ക് വൈയ്യെ മോനെ
ഇന്ദ്രു : ചുമ്മാ ടാ വെറുതെ നോക്കാല്ലോ
എട്ടര ആയപ്പോ ഞങ്ങള് തിരിച്ച് വീടെത്തി…
പവി ഞങ്ങളെ കണ്ടതും എറങ്ങി അവന്റെ അടുത്തേക്ക് പോയി…
പവി : എങ്ങനെ ഇണ്ട് ടാ നിനക്ക് കൊഴപ്പം ഒന്നൂല്ലല്ലോ
ഇന്ദ്രു : ഓ നമ്മള് strong അല്ലെ മച്ചാ
പവി : വാ വാ… അമ്മ ദേ ആരാ വന്നെ നോക്ക്…