എന്തിന് ടാ നീ എന്തിന്… അന്ന് നിന്റെ അമ്മായി അപ്പൻ ആരാ അറിഞ്ഞ ആ നിമിഷം തൊട്ട് എന്റെ ഏറ്റവും വലിയ സീൻ ഇത് നീ എങ്ങാനും അറിയോ എന്നതാ….
അവൻ സീറ്റ് വലിച്ച് ബാക്കിൽ ആക്കി ഇട്ടിട്ട് പറഞ്ഞു…
ഞാൻ : നീ എന്നെ പറ്റി അങ്ങനെ ആണ് ചിന്തിച്ചത് അപ്പൊ, നന്നായി മൈരേ നന്നായി…
ഇന്ദ്രു : നീ അച്ചുനോട് എന്താ പറഞ്ഞെ അപ്പൊ
എനിക്ക് അതിന് ഉത്തരം ഇല്ലായിരുന്നു
വണ്ടി നിർത്ത് അവൻ പറഞ്ഞു
ഇന്ദ്രു : നിന്നെ അന്ന് രാത്രി അവൻ വിളിച്ചത് ഞാൻ പറഞ്ഞിട്ടാ എനിക്ക് അറിയണം നീ എന്ത് മനസ്സിൽ വച്ചിട്ടാ നടക്കുന്നത് എന്ന്…ഞാൻ ഒരു കാര്യം പറയാ ഇത് ഇവടെ നിർത്തിക്കോ at the end of the day അവൻ നിന്റെ അളിയൻ ആണ്…
ഞാൻ : ആ പൂറി മോൻ ആണോ അപ്പൊ എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഫ്രണ്ട് അവൻ ആണോ എനിക്ക് വേണ്ടി ഓരോന്ന് ചെയ്ത് നാണം കെട്ടിട്ടുള്ളത്…അതോ അവൻ ആണോ എന്റെ കൂടെ പെറപ്പ് പറ പറയാൻ… 😡
ഇന്ദ്രു : പവിടെ സീൻ വിട്ടേക്ക് അവള് എന്റെ കൂടെ ആണ് നീ അത് എനിക്കൊരു നാണക്കേടാ എന്ന് വിചാരിക്കണ്ട…
ഞാൻ : അപ്പൊ അറിയാ നീ എന്നോട് എന്ത് പറഞ്ഞാലും ഞാൻ കേട്ടിട്ടേ ഒള്ളൂ ഇത് എന്റെ ഇഷ്ട്ടം ആണ് തന്ത പറഞ്ഞാ ഞാൻ കേക്കില്ല അവൻ എനിക്കൊള്ളതാ…. ആ പുണ്ടച്ചി ആഹ് അയ്യോ…. മൈര്…
ഇന്ദ്രു : ടാ രാമാ മൈരേ അടങ്ങി ഇരി…
അവൻ ഡോർ തൊറന്ന് എറങ്ങി വന്ന് എന്നെ വലിച്ച് വെളിയിൽ ആക്കി….
ഞാൻ അവനെ സങ്കടത്തോടെ നോക്കി… എന്റെ മനസ്സ് അവന്റെ കാല് പിടിക്കാൻ എന്നോട് പല വട്ടം പറഞ്ഞു…
നീ പറഞ്ഞത് ശെരി ആണ് ഭാര്യടെ അനിയൻ ഞാൻ അവന്റെ തോളിൽ തട്ടി പറഞ്ഞു
ഞാൻ : at the end of the day അവൻ രാമന്റെ അളിയൻ.. 🤣 അപ്പൊ എനിക്ക് ഇതില് പങ്ക് ഇണ്ട് ടാ… നിനക്ക് ഇണ്ടായ വേദന അമ്മുക്കുട്ടിക്ക് ഇണ്ടായ മോശം… ചെറിയച്ഛന് ഇണ്ടായ നാണക്കേട്, ചെറിയമ്മ അനുഭവിച്ച സങ്കടം… ഇതിനൊക്കെ കാരണം പത്മിനി പിന്നെ എന്തോ ആ ഹരി… ഇവര് ആരാ ശിവറാമിന്റെ ഭാര്യ.. അളിയൻ…
ഇന്ദ്രു : എന്തോ ആടാ നീ അയ്യേ…
ഞാൻ : എടാ നിങ്ങൾ എന്താ ടാ ഇങ്ങനെ നിന്റെ അപ്പന് എന്നെ രണ്ട് തല്ലിക്കൂടെ അല്ലെ നിന്റെ അമ്മക്ക് എന്നെ പ്രാകിക്കൂടെ നിനക്ക് എന്നെ പട്ടിയെ പോലെ റോഡിൽ ഇട്ട് ചവിട്ടി വലിച്ചൂടേ എന്നെ എന്തിനാ നല്ല വാക്ക് പറഞ്ഞ് വീണ്ടും വീണ്ടും വീണ്ടും വീണ്ടും കൊല്ലുന്നേ മൈരേ…
ഞാൻ കുന്തിച്ച് റോഡിൽ അങ്ങ് ഇരുന്ന് പോയി…
കണ്ണൊക്കെ കലങ്ങി ഒന്നും കാണാൻ വൈയ്യ…
അവൻ എന്നെ പിടിച്ച് പൊക്കി കെട്ടിപ്പിടിച്ചു
ഞാൻ പറയുന്നത് കേക്ക് ടാ… നമ്മക്ക് അത് വിടാ… അവൻ എന്റെ പൊറം തടവിക്കൊണ്ട് പറഞ്ഞു