കാന്താരി 6 [Doli]

Posted by

ഞാൻ : ബെസ്റ്റ് അത് പൊളിക്കും…😊

അമ്മായി : പിന്നല്ല ദേ നാളെ തന്നെ വന്നേക്കണം അല്ലെങ്കി ഒരു പണി ചെയ്യ് നീ ഞങ്ങടെ കൂടെ ഇപ്പൊ വാ നമ്മക്ക് പോണ വഴി കണ്ണനെ കൂടെ എടുത്തോണ്ട് പോവാ

ഞാൻ : അത്

അമ്മ : ഉം

ഞാൻ : അമ്മായി

ചെറി : പോടാ പൊക്കോ

ഞാൻ : ഞാൻ ഇല്ല അമ്മായി 😊

അമ്മായി : ഹാ വാടാ… നീ പഴയ കാര്യം ഒക്കെ മറക്കണം നിന്റച്ഛന് നല്ല സങ്കടം ഇണ്ട് ഇങ്ങനെ ഒക്കെ ആയതില്

ഞാൻ : അതല്ല അമ്മായി ഞാൻ വരുന്നില്ല പിന്നെ എപ്പഴെങ്കിലും വരാ

അമ്മായി : എന്ന് വച്ചാ നീ മറ്റന്നാ പോലും വരില്ല എന്നാ

ഞാൻ : 😊

അമ്മായി : ദേ രാമുവേ പിന്നെ നീ എന്നോട് മിണ്ടാൻ വന്നേക്കരുത് പറഞ്ഞേക്കാം

ഞാൻ ചെറുതായി ഒന്ന് ചിരിച്ചു…

അമ്പു : ചേട്ടൻ വന്നോളും മറ്റവന്റെ കൂടെ അല്ലെ ചേട്ടാ 😊

ഞാൻ അവനെ ഒന്ന് അടിമുടി നോക്കി

അമ്പു എന്നെക്കാൾ ഒന്നര വയസ്സ് താഴെ ആണ്…

അമ്പു : ചേട്ടാ അവൻ വൈകീട്ട് വരുന്നുണ്ട് അവന്റെ കൂടെ കേറി പോര്

ഞാൻ : ആര്

അമ്പു : കണ്ണൻ

അമ്മായി : നമ്മളെ ഒന്ന് തിരിഞ്ഞ് നോക്കാൻ ഇവടെ ആരും ഇല്ലല്ലോ

അമ്മ : ഓ അതിന് പകരം ആയിട്ട് രാമൻ ഇല്ലേ വിശദമായി നോക്കാൻ

അമ്മായി : ഓ അവൻ കൊച്ചി വന്നാ എന്തായാലും വരാതെ പോവില്ല രാധു അതേ പോലെ തന്നെ… പിന്നെ അവൾക്ക് വരാൻ പറ്റില്ലല്ലോ അതികം പിന്നെ കണ്ണൻ അവൻ പിന്നെ വരാറില്ല അന്നത്തെ ആ അടിക്ക് ശേഷം

അമ്പു : അതൊക്കെ മാറി ഇന്ദ്രൻ വന്നോളും

അവര് നൈസ് ആയി കൊറച്ച് കഴിഞ്ഞ് എറങ്ങി

വൈകീട്ട് ഇന്ദ്രന്റെ ഫോൺ വന്നു അപ്പഴാ ഒറക്കം വിട്ട് ഞാൻ എണീറ്റത്…
ഇന്ദ്രു : ഹലോ maan

ഞാൻ ഒന്ന് മൂളി

ഇന്ദ്രു : അമ്മായി വന്നാ

ഞാൻ : ആഹ്

ഇന്ദ്രു : ശെരി വാ കൊച്ചി പോയിട്ട് വരാ

ഞാൻ ഇല്ല

ഇന്ദ്രു : ഒരു ഡ്രൈവർ വേണമായിരുന്നു വണ്ടി എടുക്കാൻ പറ്റില്ല ഡ്രസ്സ്‌ എടുക്കാൻ

ഞാൻ : എനിക്ക് സുഖം ഇല്ല നീ പൊക്കോ

ഇന്ദ്രു : ശെരി ശെരി… തല വേറെ ചെറിയ വേദന പോലെ ആരേം കാണാനില്ല സീൻ ഇല്ല ഓ പിന്നെ ഞാൻ എന്തോ കുന്തത്തിന് പേടിക്കുന്നെ…

അവൻ ഫോൺ കട്ടാക്കി…

ഞാൻ കണ്ണ് തൊറന്ന് ഫാൻ നോക്കി കെടന്നു…

അയ്യോ ഓൻക്ക് വണ്ടി ഓടിക്കാൻ കഴിയൂല്ലാ…

> 17:23

🤣 എനിക്ക് നല്ല സുഖം ഇല്ലെന്ന് ഒക്കെ പറഞ്ഞിട്ട്

ഞാൻ : നിനക്ക് വണ്ടി എടുക്കാൻ പറ്റില്ല അതാ

അവൻ എന്നെ തന്നെ നോക്കി ഇരുന്നു

ഒഴിവാക്കാൻ നോക്കാ പെട്ടെന്ന് അവൻ ആ നോട്ടം നിർത്തി ചോദിച്ചു

എന്റെ ഉള്ളിൽ ആ ഡയലോഗ് കേറി കൊണ്ടു… അറിയില്ല എങ്ങനെ പറയും എന്ന്…

ഞാൻ : നിനക്ക് എന്നോട് ഒരു തരി പോലും ദേഷ്യം ഇല്ലേ

കണ്ണിന്ന് വെള്ളം വന്നത് തൊടച്ചോണ്ട് ഞാൻ ചോദിച്ചു

അവൻ കൈ എന്റെ തോളിൽ വച്ച് തട്ടി

Leave a Reply

Your email address will not be published. Required fields are marked *