അമ്മ : ഇനി അതല്ലേ പറയാൻ പറ്റു മോളെ… ഞാൻ എന്തെങ്കിലും ഓർത്ത് സമാദാനിക്കട്ടെ….
പവി : മോശായിപ്പോയി…
അമ്മ : അവൻ എവടെ ഡീ
പവി : ടെറസി കാണും…വിളിക്കാ
അമ്മ : പോണ്ട നിക്കട്ടെ കൊറച്ച് നേരം ഇനി നമ്മള് പോയി നമ്മളെ കണ്ട് അവൻ ഇനി എറങ്ങി കൂടെ പോണ്ട….
അച്ഛൻ : അങ്ങനെ… 😐 ശെരി എല്ലാരും ക്ഷമിക്കണം… 🙏
അമ്മ : നിങ്ങക്ക് ഇപ്പഴും അവരോട് അല്ലെ കൂറ് കാണാൻ പോണു സംസാരിക്കുന്നു സഹായിക്കുന്നു ദേ ഞാൻ ഒരു കാര്യം പറയാ ആ സ്റ്റേഷനിൽ കെടക്കുന്ന ചെക്കന് വേണ്ടി അനിയന്റെ മനസ്സ് മാറ്റാൻ പോയാ ഹാ..
അച്ഛൻ തിരിഞ്ഞ് പോയി…
> 21:23
അശ്വതി : ടാ നീ കേക്കുന്നുണ്ടോ
ഞാൻ : പറഞ്ഞോ
അശ്വതി : എടാ നീ ഒരു ഡ്രൈവർ അല്ലെ ഈ ആക്‌സിഡന്റ് ഒക്കെ നടക്കുന്നതല്ലേ രാമാ
ഞാൻ : അങ്ങനെ അല്ല ഡീ എന്റെ വണ്ടിക്ക് കൊഴപ്പം ഒള്ളത് കൊണ്ട് എനിക്ക് വല്ലതും ആയാ എനിക്ക് സങ്കടം വരത്തില്ല ഇത് അമർ ആയോണ്ടാ ചെ… ഇപ്പൊ മരത്തിൽ കൊണ്ട് തട്ടി കൈ പൊട്ടി വലിയ സീൻ ഇല്ല… ഇതേ തന്നെ വല്ല വണ്ടിക്ക് നേരെ ആയിരുന്നെ എനിക്ക് ഓർക്കാൻ വൈയ്യ ഞാൻ ഒരു പണി ചെയ്യാൻ പോവാ
അശ്വതി : എന്തുവാ
ഞാൻ : ഞാൻ ചെന്നൈക്ക് തിരിച്ച് പോവാ
അശ്വതി : ഒന്ന് പോയെ നീ ഒന്ന്…
ഞാൻ : ഏയ് ഇല്ല അവടെ ആയിരുന്നപ്പൊ വലിയ കൊഴപ്പം ഒണ്ടായില്ല… ആഴ്ചക്ക് ചെറി അറിയാതെ രണ്ട് വട്ടം വെളമ്പാൻ പോയാ ആയിരം പോക്കറ്റി വീഴും ആയിരുന്നു ഒരു ഫുൾ എടുത്ത് ഞായറാഴ്ച തിരുന്റെ വീട്ടിന്റെ ടെറസി കമ്പനി ആയാ പരിപാടി തീരും സമാദാനം ആയി ഇരിക്കായിരുന്നു… അങ്ങനെ ആയിരുന്നു ഇനിയും അങ്ങനെ തന്നെ മതി
അശ്വതി : നീ അവനെ കാണാൻ പോയില്ലേ…
ഞാൻ : അയ്യോ സുന്ദരൻ സുന്ദരനെ അയ്യേ എന്തിന് വേണ്ട ഇനി കാണേ വേണ്ട എനിക്ക് മതി ആയി
അശ്വതി : നീ ആയിട്ട് ഓരോന്ന് തെറ്റ് തെറ്റായി പറയാ രാമു… ദേ നോക്ക് ഒരു തെറ്റ് നീ പ്രതികരിക്കണ്ട ടൈമില് വായും മൂടി ഇരുന്നു…പറ്റി പോയി…നീ പവർ ആവണ്ട സമയത്ത് മിണ്ടാതെ ഇരുന്നു പോയത് പോയി… അവൻ പറഞ്ഞ പോലെ ചുമ്മാ ഇരുന്നോ വെറുതെ പ്രശ്നം ഒണ്ടാക്കാൻ ഒന്നും പോണ്ട നിന്നെ സ്നേഹിക്കാൻ ഞങ്ങളോക്കെ ഒണ്ട്…
ഞാൻ : thanks manh… നീ വച്ചോ break കഴിയാൻ ആയില്ലേ…ഞാൻ പിന്നെ വിളിക്കാ…
ഞാൻ കമന്ന് കെടന്ന് ഓരോന്ന് ആലോചിച്ചു…
നീ ഇത്രക്ക് തോൽവി ആയി പോയല്ലോ ഞാൻ സ്വയം പറഞ്ഞു
പവി വന്ന് ബെഡിൽ ഇരുന്നു
ഞാൻ : ഉം
പവി : വാ ഫുഡ് കഴിക്കാ
ഞാൻ : എനിക്ക് വെശപ്പില്ല
പവി : എണീറ്റ് വാടാ…
ഞാൻ : വേണ്ട ടാ വൈകീട്ട് ചായ കുടിക്കുമ്പോ ഒടുക്കത്തെ തീറ്റ തിന്നു..
പവി : ശെരി ശെരി നീങ്ങി കെട…