വേണ്ട… ദേ നിക്കുന്നു മോള് ഇനിയും ഇണ്ടോ കൂട്ട്കാര് ഇതേ പോലെ തപ്പി നോക്ക് അവർക്ക് കാണും പെഴച്ച് നടക്കുന്ന മക്കള് കെട്ടിച്ച് കൊട്
അമ്മ പവിയെ പിടിച്ച് അച്ഛന്റെ നേരെ തള്ളി
അച്ഛൻ അവരെ ഒക്കെ വെഷമത്തോടെ നോക്കി..
പവി : അച്ഛൻ ക്ഷമിക്കണം തെറ്റ് അച്ഛന്റെ തന്നെ ആണ്
ചെറി : പവി കേറി പോടീ 😡
പവി : ഇല്ല ചെറിയച്ഛാ എത്ര കാലം അവൻ സ്വന്തം വീട്ടി തന്നെ ഒരു പട്ടിയെ പോലെ ജീവിക്കും പറ ഇത്ര ഒക്കെ ആയിട്ടും അവൻ വല്ലതും ചെയ്തോ കൂൾ ആയി നടക്കുന്നത് എന്തോണ്ട് ആണ് സങ്കടം ഇല്ലാത്ത കൊണ്ടോ അതോ മന്തബുദ്ധി ആയോണ്ടാ അല്ല… അവൻ വല്ലതും പറഞ്ഞാ നിങ്ങള് അല്ല നമ്മള് എല്ലാരും ചെയ്ത തെറ്റ് ഓർത്ത് നമ്മള് സങ്കടപ്പെടും എന്ന് വച്ചാ…. രാത്രി ഒരു ഒരു മണി ആവുമ്പോ അവന്റെ റൂമിന്റെ അടുത്ത് പോയി നോക്ക് അറിയാ… എല്ലാം പോട്ടെ അവന്റെ റൂമി പോയി നോക്ക് കല്യാണ ഫോട്ടോ എവടെന്ന്
അമ്മ വീണ്ടും കരയാൻ തൊടങ്ങി…
പവി : അവൻ എന്നെ ഒരു കാലന്റെ കൈയ്യീന്ന് രക്ഷിച്ചു പക്ഷെ എനിക്ക് അത് പറ്റീല്ലാ..
അമ്മ വീണ്ടും ചാടി എണീറ്റു
ടാ രാജു നീ ഇപ്പൊ അവൾക്ക് നേരെ ചാടീല്ലേ നീ ഒരു വട്ടം പറഞ്ഞോ ചേട്ടാ ചേട്ടൻ അവന്റെ ജീവിതം നശിപ്പിച്ചുന്ന്… അതെങ്ങനെ അവൻ നിങ്ങളെ നാണം കെടുത്താൻ ഇണ്ടായ സന്ദന്തി അല്ലെ… എന്റെ കൊച്ചിന് ഒരു നല്ല ബൈക്ക് പോലും വാങ്ങി കൊടുക്കാതെ അവനെ കൊല്ലാൻ നോക്കിയതാ ഇങ്ങേര്
അച്ഛൻ : ലക്ഷ്മി..😡
അമ്മ : ഒച്ച വക്കണ്ട കെട്ടി വന്ന അന്ന് തൊട്ട് ഞാൻ നിങ്ങള് പറയുന്ന സ്ഥലത്ത് നിന്നിട്ടെ ഒള്ളൂ… നിങ്ങക്ക് അവനെ പിടിക്കില്ല കാര്യം എന്താ അറിയാതെ അന്ന് എന്റെ കൊച്ചിനെ നാട് കടത്തി… ഏഴ് കൊല്ലം… തമിഴ് നാട്ടി ഇട്ട് സങ്കടപെടുത്തി അവസാനം വന്നപ്പോ വീണ്ടും അവനെ പിടിച്ച് ഒരു മൂദേവിക്ക് തട്ടികളിക്കാൻ ഇട്ട് കൊടുത്തു…അവളാണെ ഒരു മുഴു പ്രാന്തി…
പവി : അച്ഛന് ഓർമ ഇണ്ടോ അവൾടെ വാക്ക് കേട്ട് അച്ഛൻ അവനെ റൂമിൽ പോയി തല്ലാൻ പോയത് അത് അവള് കളിച്ച കളി ആയിരുന്നു… അമ്മ, എനിക്ക് അറിയാ എന്നോട് മാത്രം പറഞ്ഞതാ…
അമ്മ : ആ ശവം പാവത്തിനെ പോലെ ഇരുന്ന് കുടുംബം തൊലച്ചു…
അച്ഛൻ : കഴിഞ്ഞോ… നിങ്ങൾ ഒക്കെ പറയുന്നത് അപ്പൊ ഞാൻ ഒരു ദ്രോഹം ചെയ്തതാ എന്നാ അപ്പൊ
ചെറി : നോക്കിയും കണ്ടും ഒക്കെ ചെയ്യാ ഏട്ടാ കൂട്ട്കാരൻ ആണേലും നൂറ് വട്ടം ആലോചിക്കണം
ചെറി അച്ഛനെ നോക്കാതെ പറഞ്ഞു
അമ്മ : ഒറ്റ കാര്യത്തി എനിക്ക് സന്തോഷം ഇണ്ട്… എന്റെ മോനെ ഞാൻ വളർത്തി കളഞ്ഞല്ലോ എന്ന് ആരും പറയില്ല
പവി : എന്ത് കാര്യം അമ്മാ ജീവിതം പോയിട്ട് വളർത്ത് ഗുണം വച്ചിട്ട് എന്ത് കാര്യം.