കാന്താരി 6 [Doli]

Posted by

അവളുടെ ആശ്വാസ വാക്കുകൾ എന്നെ ജീവനോടെ കുഴിച്ച് മൂടി… ഈ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആത്മാർഥമായ് എന്നോട് നല്ലവാക്ക് പറഞ്ഞ ഒരാൾ ജാനു… 😣

ജാനു : ഹലോ

ഞാൻ : പറ ജാനു

ജാനു : എനിക്ക് അവളെ ഒന്ന് നേരിട്ട് കാണണം… ആ പിശാശിനെ അവനോട് ഇങ്ങനെ ചെയ്യാൻ തോന്നിയ അവൾക്ക് നിന്നോട് എന്തും ചെയ്യാൻ പറ്റും നീ സൂക്ഷിക്കണം കേട്ടോ….നീ എന്ത് വിചാരിച്ചാലും i don’t care for real ഞാൻ പറഞ്ഞെന്ന് മാത്രം…

എനിക്ക് കണ്ണും മനസ്സും ഒരേ പോലെ നെറഞ്ഞു….

ജാനു : നീ കെടന്നോ ഗുഡ് നൈറ്റ്… ഒറ്റ കാര്യം കൂടെ, നിന്നോട് ആർക്കും ഒരു ഇഷ്ട്ടക്കൊറവും ഇല്ല….

ഞാൻ : എനിക്ക് എന്തോ വല്ലാത്ത സന്തോഷം പെട്ടെന്ന്

ഞാൻ കണ്ണ് തൊടച്ചോണ്ട് പറഞ്ഞു…

ജാനു : പോട്ടെ ടാ ദേ ഞങ്ങള് നിന്നെ misunderstood ചെയ്യില്ല കേട്ടോ…ഞാൻ അച്ചുന് ഫോൺ കൊടുക്കാ….

ആച്ചു : ഹലോ

ഞാൻ : ബ്രോ താങ്ക്സ് എന്താ അറിയോ എനിക്ക് ഇനി കൊറച്ച് സമാദാനം ആയിട്ട് ഒറങ്ങാ…🥹

അച്ചു : എന്താടാ ഇത് ദേ ചെക്കന്മാര് കരയില്ല… അറിയാലോ റൂൾ

ഞാൻ :ഇല്ലെന്ന്…. പക്കാ

അച്ചു : പിന്നെ അവള് പറഞ്ഞത് നീ mind ആക്കണ്ട… ഞാൻ അറിഞ്ഞു ജസ്റ്റിനെ തൂക്കിയത്…

ഞാൻ : അത്

അച്ചു : എന്തോന്ന് ടാ നീ ചെയ്തേ അവനെ

ഞാൻ : പിന്നെ നീ കണ്ടതാണോ ആ ക്ലിപ്പ് പട്ടിയെ പോലെ ഇന്ദ്രനെ ബെൽറ്റ്‌ വച്ച് പിടിച്ച് വക്കുന്നു അവന്റെ കൈ ഞാൻ വെട്ടി എടുത്തേനേ രുദ്രൻ മാമൻ പിടിച്ച കൊണ്ടാ…ആഹ്… തായോളി പൊലയാടി ഒമ്മാളെ…

തലയിലേക്ക് രക്ത ഓട്ടം കൂടിയ പോലെ തോന്നി…

അച്ചു : ശെരി…. രാമാ ഞങ്ങളെ നിനക്ക് ഇഷ്ട്ടം ഒണ്ടേ നീ ഒന്നിനും പോവില്ല… കേട്ടല്ലോ…അത് പോട്ടെ നീ ഇനി സൂക്ഷിച്ചോ ഒന്ന്

ഞാൻ : എന്തിന് സൂക്ഷിക്കാൻ എന്നെ ഒരുത്തനും ഒരു പുല്ലും ചെയ്യില്ല ഇന്ദ്രനേം ചെയ്യില്ലായിരുന്നു പക്ഷെ അമ്മൂനെ വച്ച് കളിച്ചു എന്റെ പുന്നാര അളിയൻ ഇവനെ ഒക്കെ… തായോളി തായോളി തായോളി… ആഹ്…

ഒരു സെക്കന്റ്‌ എന്റെ കൈയ്യീന്ന് പോയി…

അച്ചു : പ്രാന്താണോ നായെ നിനക്ക്… നീ അടങ്ങിക്കോ രാമാ… മണ്ടത്തരം ചെയ്ത് ഉണ്ട തിന്നാൻ ആണേ ഞാൻ ഒന്നും പറയുന്നില്ല…

ഞാൻ : ഞാൻ എങ്ങനെ ഇനി അവനെ കാണാൻ പോവും. ചെറിയച്ചന്റെ മൊഖത്ത് എങ്ങനെ നോക്കും, എടാ ചെറിയമ്മ പാവം ടാ അവര് എത്ര സങ്കടപ്പെട്ട് കാണും ടാ…

അച്ചു : ഒരുപാട്… ഒരുപാട്…

അവന്റെ ഒച്ച എടറി…

ഞാൻ : എന്തേലും കൊഴപ്പം ഒണ്ടോ ടാ

അച്ചു : ഇല്ലടാ

ഞാൻ : ഇല്ല നീ എന്തോ മറക്കുന്ന പോലെ കാര്യം പറ അച്ചു ദേ നമ്മള് ഒറ്റ കൈ ആണ് അറിയാലോ

അച്ചു : ഒന്നൂല്ലാ

ഞാൻ : അച്ചുവേ

അച്ചു : ശേ ഇവൻ

Leave a Reply

Your email address will not be published. Required fields are marked *