അമ്മ : ശരിയാ ടാ അവൻ എത്ര വട്ടം പറഞ്ഞു അറിയോ അമ്മ എനിക്ക് വേണ്ടമ്മ ഒന്നും ഒരു മാതിരി ഇണ്ട് എന്നൊക്കെ എന്നെ വിശ്വസിച്ച് പെണ്ണ് കാണാൻ വന്ന അവൻ അറിഞ്ഞില്ല അവനെ നിശ്ചയം ചെയ്യാൻ കൊണ്ട് പോവാന്ന്… അതിന് എന്റെ കുട്ടി ഒന്നും പറഞ്ഞില്ല ഇഷ്ട്ടം ഇല്ലാത്ത പെണ്ണിനെ കൊണ്ട് കെട്ടിച്ച് അവന്റെ ജീവിതം നശിപ്പിച്ചു…
പെട്ടെന്ന് അച്ഛൻ ഉള്ളിലേക്ക് കേറി വന്നു
ചെറി : എന്താ ചേട്ടാ
അച്ഛൻ : ഉം… കാര്യം ഒന്നും ഇല്ല… ആകെ മോശം ആയി ചെ… 😐
ചെറി : ഏഹ്
അച്ഛൻ : രാമൻ പറഞ്ഞത് നീ കേട്ടില്ലേ നമ്മള് കൊച്ചുങ്ങൾടെ കാര്യത്തില് എച്ചിത്തരം കാണിക്കാൻ പാടില്ല ഏട്ടാന്ന്… 😊
അമ്മ : ഹും 😏
അച്ഛൻ തിരിഞ്ഞ് മെല്ലെ ഒന്ന് നോക്കി
അമ്മ തിരിച്ചും…
അച്ഛൻ : എന്താ ഇയാൾക്ക്
ചെറി : ചേച്ചി പേടിച്ച് പോയത്
അച്ഛൻ : അതാണോ, ഇതൊക്കെ സാദാരണ ആണ്
അമ്മ : എന്ത് മോനെ കൊണ്ട് ഒരു പ്രാന്തിയെ കെട്ടിക്കുന്നതോ
അച്ഛൻ ഒറ്റ നിപ്പ് അങ്ങ് നിന്നു…
പെട്ടെന്ന് ആളൊന്ന് തിരിഞ്ഞ് നോക്കി
അമ്മ : നിങ്ങളാ വിവരം കെട്ട എന്നെ പറഞ്ഞ് പറ്റിച്ച് എന്നെ കൊണ്ട് ഒരു പ്രാന്തിയെ എന്റെ മോനെ കൊണ്ട് കെട്ടിച്ച് അവന്റെ ജീവിതം കണ്ണന്റെ ജീവിതം പവി അങ്ങനെ എത്ര പേര്… വെഷം ആണ് അവള് പാവത്തിനെ പോലെ നിന്ന് എല്ലാരേം പറ്റിച്ച് 😡
ചെറിയമ്മ : വിട് ചേച്ചി
അമ്മ : എന്ത് വിടാൻ ഇന്ദു ഇങ്ങേർക്ക് അവനെ പിടിക്കില്ല അതോണ്ട് മനപ്പൂർവം ചെയ്തതാ അവന്റെ ജീവിതം തൊലക്കാൻ… ശെരിയാ എന്റെ മോന് വലിയ പഠിത്തം വിവരം രണ്ടും മൂന്നും ലക്ഷത്തിന്റെ ജോലി ഒന്നും ഇല്ല പക്ഷെ ഞാൻ അവനെ ഒരു മനുഷ്യൻ ആയിട്ടാ വളർത്തിയത് അത് മതി അത്ര മതി
അമ്മ നെഞ്ചത്ത് അടിച്ചോണ്ട് പറഞ്ഞു
അമ്മ : എന്റെ മോന്റെ ശാപം ഒണ്ടല്ലോ അവന്റെ കണ്ണീര് അവന്റെ മാത്രം അല്ല കണ്ണന്റെ കൃഷ്ണടെ അനിയന്റെ എല്ലാം…
ചെറി : ചേട്ടത്തി മതി ചേട്ടത്തി കരയല്ലേ
അമ്മ : ഞാൻ കരയല്ലേ കാര്യം പറഞ്ഞതാ… എന്നെ പറഞ്ഞ് ഇങ്ങേർടെ ഒരു നാണം മാനം അന്തസ്സ് കണ്ടവന്റെ മോൾക്ക് ജീവിതം ഒണ്ടാക്കി കൊടുത്തിട്ടല്ല അന്തസ്… അയ്യോ
അമ്മ പെട്ടെന്ന് നെഞ്ചത്ത് കൈ വച്ചു
അമ്മ : ഈ തെണ്ടിക്കാണല്ലോ എന്റെ മോളെ…
അത് ഓർത്ത പോലെ ആവണം അമ്മടെ കണ്ണ് ചൊവന്നു…
അമ്മ : നമ്മള് എന്തൊക്കെ പറഞ്ഞു ഇന്ദു രാമുനെ അനിയത്തിക്ക് നല്ല ജീവിതം വരുന്നത് അസൂയ… കണ്ണ് കടി എന്ന് വരെ പറഞ്ഞു… ഇങ്ങേര് അവനെ കൊല്ലാൻ നോക്കി അതിന്റെ പേരി… അല്ലെങ്കിലും നാട്ടി പ്രമാണി ആയി നടക്കാൻ വേണ്ടി അല്ലെ ഓരോരുത്തരും ഈ വേഷക്കെട്ട് ഒക്കെ കാണിക്കുന്നേ
അച്ഛൻ : ഭാഗ്യ താൻ