അവൻ വണ്ടി എടുത്ത് പോയി…
ഞാൻ വീണ്ടും വണ്ടിയിലേക്ക് തന്നെ നോക്കി…
അവന്റെ പൊട്ടിയ ഹെഡ് ലൈറ്റ് ഞാൻ നോക്കി നിന്നു
അത് ഹെഡ് ലൈറ്റ് അല്ല എന്റെ ജീവിതം ആണ്… 😂
ഞാൻ സ്വയം പറഞ്ഞ് ചിരിച്ചു…
ചെറി കാർ ആയിട്ട് വന്ന് എന്റെ മുന്നിൽ നിർത്തി…
ചെറി : കോളടിച്ചല്ലോ
ഞാൻ : എന്തോന്ന് 😐
ചെറി : രാമേട്ടൻ അച്ഛനോട് എന്തോ ഒക്കെ പറഞ്ഞിട്ടുണ്ട് ചെലപ്പോ പുതിയ വണ്ടി കിട്ടും
ഞാൻ : യോ… 😐
ചെറി : എന്ത്
ഞാൻ : ഇവടെ എന്ത് അവസ്ഥ അറിയാതെ സംസാരിക്കല്ലേ
ചെറി : ഓ പിന്നെ ടാ വണ്ടി ഒന്ന് പാളി മരത്തിൽ ഇടിച്ച് ടാങ്ക് പൊട്ടി ലൈറ്റ് പൊട്ടി ഫ്രണ്ട് പോയി കൊച്ചിന്റെ കൈയ്യും പൊട്ടി ആമ്പിള്ളേർ ആവുമ്പോ ഇതൊക്കെ ഒരു ബ്ലേഡ് മുറി അത്ര തന്നെ
ഞാൻ : ശേ എനിക്ക് വല്ലതും ആയിരുന്നെ സീൻ ഇല്ല ചെറി ഇത് അമർ ആയി പോയി അതാ
ചെറി : പോട്ടെ ടാ
ഞാൻ : അല്ലെങ്കി തന്നെ ഓരോന്ന് കാരണം സീൻ ആണ് അതിന്റെ കൂടെ
ചെറി : ഒന്നൂല്ല ടാ എക്കെ ശെരി ആവും
ഞാൻ അങ്ങേരെ ഒന്ന് നോക്കി
ചെറി : 😊
ഞാൻ : ഉങ്കൾക്ക് ന്യാഭഗം ഇറ്ക്കാ
ചെറി : എന്നവാ
ഞാൻ : ഇത് തന്നെ എന്റെ കല്യാണ സമയത്ത് നിങ്ങളൊക്കെ പറഞ്ഞത് 🤣
ചെറി ഞാൻ പറഞ്ഞത് കേട്ട് ആകെ വല്ലാതെ ആയി കൂട്ടത്തിൽ ആ ചിരി കൂടെ ആയപ്പോ…
ഞാൻ : ചെറി, എനിക്ക് ഇവനെ നേരാക്കി കിട്ടണം എനിക്ക് ഇനി വേറെ വണ്ടി വേണ്ട 😊…
ചെറി : പോടാ
> 21:23
അമ്മ, ഇച്ചു, പവി, ചെറി ഒക്കെ റൂമിൽ ഇരുന്ന് സംസാരം ആണ്…
അമ്മ : പാവം അമറ് ഇനി എത്ര കാലം 🥹
ചെറി : ചെക്കന് വല്ലാത്ത സങ്കടം ഇണ്ട് ചേട്ടത്തി
പവി : പിന്നെ കാണില്ലേ അവനും അമറേട്ടനും ഏത് ലെവൽ കമ്പനി ആണ്
ചെറി : അവൻ ഇപ്പൊ ഈ വണ്ടി നേരാക്കി വേണം പറഞ്ഞോണ്ട് നിക്കാ
അച്ചു : അത് head weight പോട്ത് ആദ്യമേ കേറി വണ്ടി വേണം പറയണ്ടാ വച്ചിട്ട്
പവി : ഒന്ന് പോടാ നിനക്ക് എന്തോ അറിയാ അവന്റെ മനസ്സ് കെടന്ന് കത്തുന്നത് എനിക്ക് കാണാ
അമ്മ : അവൻ വല്ലതും പറഞ്ഞോ ഡീ നിന്നോട്
പവി : ഇല്ലമ്മാ, പാതി രാത്രി വരെ ഫോണിൽ സംസാരിക്കും പിന്നെ കരച്ചല് കേക്കാ കീ ഹോളിൽ കൂടെ നോക്കിയപ്പൊ തലേണ ഭിത്തിക്ക് ചേർത്ത് വച്ച് ഇടിക്കുന്നു….
അമ്മ : ഞാൻ ഞാൻ ആണ് കാരണം ഞാൻ എന്റെ മോന്റെ ജീവിതം നശിപ്പിച്ചു…
അമ്മ കണ്ണിന് കൈ കൊടുത്ത് കരയാൻ തൊടങ്ങി
ചെറിയമ്മ : വിട് ചേച്ചി എല്ലാം ശെരി ആവും
ചെറി : ഞാൻ ഇത് വൈകീട്ട് അവനോട് പറഞ്ഞതാ അപ്പൊ അവൻ പറഞ്ഞത് ഇങ്ങനെ ” ഇതേ തന്നെ അല്ലെ ചെറി നിങ്ങള് എന്റെ കല്യാണം നടത്തുന്ന ടൈമില് പറഞ്ഞത് ” എന്നും പറaഞ്ഞ് ഒരു ചി.. ചിരി ചേട്ടത്തി എന്റെ നെഞ്ച് പൊട്ടി പോയി
ചെറി കണ്ണ് പൊത്തി പിടിച്ച് തൊടച്ച് പറഞ്ഞു…