കാന്താരി 6 [Doli]

Posted by

പരമു മാമൻ : അളിയാ എന്നാ കൊണ്ട് പോ അവള് ചോദിച്ചാ ഞാൻ എന്തെങ്കിലും പറയാ…

കൃഷ്ണകുമാർ അങ്കിൾ തല ആട്ടി….

പോവുന്ന വഴി മുഴുവൻ പപ്പ ഡോറിൽ തല വച്ച് സ്വപ്നം കണ്ടോണ്ട് ഇരുന്നു…

മരിച്ച് പോയാ മതി എന്ന് തോന്നി… ചിന്നു പറഞ്ഞത് അത്രക്ക് ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ്…

അവളെ സ്വപ്നത്തിൽ നിന്ന് ഒണർത്തിയത് റോഡ് അരികിലെ ആൾക്കൂട്ടം ആണ്

അരികിൽ ചതഞ്ഞ് ചളുങ്ങിയ രാമുന്റെ വണ്ടി കെടക്കുന്ന കൂടെ കണ്ടപ്പോ അവൾക്ക് പിടി വിട്ട് പോയി

പപ്പ : അച്ഛാ ദേ രാമുന്റെ വണ്ടി അച്ഛാ., ദേ ദേ നിർത്ത് നിർത്ത്…

അങ്കിൾ വണ്ടി നിർത്തും മുന്നേ പപ്പ വണ്ടിയിന്ന് ചാടി എറങ്ങാൻ വേണ്ടി ലോക്ക് വലിച്ചു നടക്കാത്ത കൊണ്ട് മാത്രം അവൾ ചാടാതെ പോയത്…

ഡോർ തൊറന്നതും അവൾ വണ്ടിയുടെ നേരെ ഓടി…

അടുത്ത സെക്കന്റ്‌ ചെറിയെ അവൾ കണ്ടു ചെറി അവളേം

പപ്പ പുള്ളിടെ നേരെ ഓടി….

പപ്പ : ചെറിയച്ഛാ എന്താ ഒണ്ടായേ വണ്ടി എന്താ ഇങ്ങനെ കെടക്കുന്നെ

ചെറി : മോളെ ഒന്നും പേടിക്കാൻ ഇല്ല വണ്ടി ഒന്ന് മിസ്സ്‌ ആയതാ

കൃഷ്ണകുമാർ അങ്കിൾ അങ്ങോട്ട് വന്നു

അങ്കിൾ : എന്താ രാജീവാ സംഭവം അയാള് ഒന്നും പറഞ്ഞില്ല

ചെറി : അത് ചേട്ടാ പിള്ളേര് വാകമൺ പോയതാ വണ്ടി കൈയ്യീന്ന് പോയി അത്ര തന്നെ

പപ്പ : രാമു എവടെ ചെറിയച്ഛ… എന്നിട്ട് വല്ലതും പറ്റിയോ

ചെറി : ഇല്ല മോളെ അവനെ രാമേട്ടൻ കൊണ്ട് പോയി അവടെ കാണും…

കൃഷ്ണ കുമാർ അങ്കിൾ : എടൊ ശങ്കരൻ എവടെ

ചെറി : ഏട്ടൻ അവർടെ കൂടെ പോയി… രാമേട്ടൻ പിള്ളേരെ ഹോസ്പിറ്റലിൽ കൊണ്ടോയി അപ്പൊ ഏട്ടൻ കൂടത്ത് പോയി…🙄

പപ്പ : ചെറിയച്ഛ എനിക്ക് കാണണം ഞാൻ വന്നോട്ടെ

ചെറി : ആ പോവാല്ലോ അല്ല മോൾടെ അമ്മക്ക് കൂടെ ആരേലും ഒണ്ടോ

അങ്കിൾ : അതൊക്കെ ഒണ്ട്…അല്ല ഏത് ഹോസ്പിറ്റൽ ആണ്….

ചെറി : അത് അറിഞ്ഞൂടാ… അല്ല നിങ്ങള് ഒര് പണി ചെയ്യേ ഏട്ടനെ വിളിച്ചിട്ട് എവടെ ആണ് ചോദിച്ച് അങ്ങോട്ട് ചെല്ല്…ഞാൻ ഇതൊന്ന് സെറ്റ് ചെയ്തിട്ട് വരാ

അങ്കിൾ : ശെരി അങ്ങനെ ആവട്ടെ, വണ്ടി അങ്ങ് പോയല്ലോ ഡോ…

ചെറി : 😐

അങ്കിൾ : ആരാ ഡോ

ചെറി : രാമേട്ടന്റെ മോനും അനിയത്തിടെ മോനും

പപ്പ : 😨

ചെറി : കൊഴപ്പം ഒന്നും ഇല്ല ചെറിയ പാച്ച് അത്ര തന്നെ…

അങ്കിൾ : എടൊ എന്നാ ഞങ്ങള് അയാളെ വിളിച്ച് അങ്ങോട്ട് ചെല്ലട്ടെ…

അവര് കാറിൽ കേറി അങ്കിൾ അച്ഛനെ വിളിച്ചു

അങ്കിൾ : ആണോ ശെരി അല്ല വരാനായിരുന്നു, ശെരി….

പപ്പ : എന്താ അച്ഛാ

അങ്കിൾ : അയാള് ഇപ്പൊ അങ്ങോട്ട് വരണ്ട പറയുന്നു

പപ്പ : വന്നിട്ട് ഒടനെ പോവാ പറയായിരുന്നു ച്ഛാ

അങ്കിൾ : വേണ്ട മോളെ ചെലപ്പോ ആ കുട്ടിടെ വീട്ട്കാർക്ക് നമ്മളെ കാണുന്നത് ബുദ്ദിമുട്ട് ആവും വേണ്ട..

Leave a Reply

Your email address will not be published. Required fields are marked *