പപ്പ : എന്താ അച്ഛാ കാര്യം പറ
കി ക്കു മാമൻ : ശങ്കരൻ വിളിച്ചിരുന്നു
പപ്പ ഒന്ന് മൂളി
കി ക്കു മാമൻ : എന്താ കാര്യം അച്ഛാ
കി ക്കു മാമൻ ഒന്ന് സൈലന്റ് ആയി….
പപ്പ : എന്താ കാര്യം പറ അച്ഛാ
കി ക്കു മാമൻ : ഒന്നൂല്ലാ നമ്മടെ രാമുക്കുട്ടൻ ഇല്ലേ
പപ്പക്ക് നെഞ്ചിടിക്കാൻ തൊടങ്ങി
രാമുന് എന്താ പറ്റിയെ പപ്പ ഒരു മാരി ഓളി ഇട്ട ഒച്ച പോലെ പറഞ്ഞു
കി ക്കു മാമൻ : ഒന്നൂല്ലാ അയാൾടെ വണ്ടി ആക്‌സിഡന്റ് ആയി എന്ന്
പപ്പടെ ഫോൺ തറയിലേക്ക് വീണ് പോയി…
പാർശു : പപ്പാ എന്താ ഡീ… പപ്പ എന്താ ഡീ….
പ്രതിമ പോലെ നിക്കുന്ന പപ്പേ പാർശു പിടിച്ച് തട്ടി
കവിളത്ത് തട്ട് കിട്ടിയപ്പോ പപ്പടെ ബോധം തിരിച്ച് വന്നു….
പാർശു : എന്താ 😳
പപ്പ : പാർശു…. എന്താ എന്താ…
പാർശു : എന്താ പപ്പാ കരയാതെ പറ
പപ്പ : അതേ രാമു… രാമു
അവൾക്ക് എന്താ കാര്യം പോലും മറന്ന് പോയി….
ചിന്നു : പപ്പ രാമു രാമു എന്താ പറ പറയാൻ പപ്പാ ആക്സിഡന്റ് വല്ലതും ആണോ കാർ ആണോ പറ പപ്പ….
ചിന്നു കെടന്ന് ബേജാറ് കാണിക്കാൻ തൊടങ്ങി….
പപ്പ അവളെ തട്ടി മാറ്റി മേളിലേക്ക് നോക്കി… അച്ഛൻ പറഞ്ഞത് എന്താ എന്ന് ആലോചിക്കാൻ ശ്രമിച്ചു….
ചിന്നു : അർജു അർജു ഇവള് എന്തോ മറക്കാ അർജു നീ ഒന്ന് ചോദിക്ക് ഇന്ദ്രുന് ഒന്നും ഇല്ലല്ലോ എന്ന് ഓക്കേ അല്ലെ എന്ന്… പ്ലീസ്… അർജു…
ചിന്നു കെടന്ന് പെടച്ചൽ കാണിക്കാൻ തൊടങ്ങി…
> 20:23
പാർശു , പപ്പ രണ്ടാളും അച്ഛന്റെ കാറിൽ പപ്പടെ വീട്ടിലേക്ക് വന്നു…
പരമു മാമൻ എറങ്ങി അങ്ങോട്ട് പോയി…
ഡോർ തൊറന്ന് എറങ്ങിയ പപ്പ പരമു മാമന്റെ കൈക്ക് പിടിച്ച് വീഴാതെ നിന്നു….
മാമേ എന്താ അവന് സം.. സംഭവിച്ചത് പപ്പ തേങ്ങി തേങ്ങി കരയാൻ തൊടങ്ങി
പരമു മാമൻ : ഒന്നൂല്ല മ്മാ ചെറിയ ഒരു തട്ട് പോലെ അത് അയാൾടെ വണ്ടി ആണെന്നെ ഒള്ളൂ മോൻ സേഫ് ആണ് അത്ര തന്നെ കരയണ്ട വാ….
പപ്പ : ഇല്ല എനിക്ക് വിശ്വസിക്കാൻ പറ്റില്ല സത്യം അല്ല നിങ്ങള് എന്നെ പറ്റിക്ക
ഇല്ലെന്ന് ദേ നോക്ക്
പുള്ളി ഫോൺ എടുത്ത് കാണിച്ച് കൊടുത്തു രാമുന്റെ incoming call വന്ന് കെടപ്പുണ്ട്…
പാർശു : ദേ കണ്ടോ ഒന്നൂല്ലടാ…നീ വാ….
പെട്ടെന്നാ പപ്പ അങ്കിൾ എറങ്ങി വരുന്നത് കണ്ടത്
അച്ഛാ എന്താ അച്ഛാ കാര്യം
പപ്പ പുള്ളിടെ കൈക്ക് പിടിച്ച് തേങ്ങി
കൃഷ്ണ കുമാർ അങ്കിൾ : ഒന്നൂല്ലാ ഞാൻ ഒന്ന് പോയി നോക്കട്ടെ…
ഞാനും വരാച്ഛാ പ്ലീസ്…. പപ്പ പുള്ളിടെ കൈക്ക് പിടിച്ച് പറഞ്ഞു….
കൃഷ്ണ കുമാർ അങ്കിൾ : വേണ്ട.. നീ ഇരിക്ക് അച്ഛ പോയിട്ട് വിളിക്കാ ദേ അമ്മ അറിഞ്ഞാ കൊഴപ്പം ആവും ട്ടോ….
പപ്പ : ഇല്ലച്ഛാ അമ്മ ചോദിച്ചാ എന്തെങ്കിലും പറയാ പാർശു ഒക്കെ ഒണ്ടല്ലോ….