പപ്പ തലക്ക് കൈ വച്ച് സോഫയിൽ ഇരുന്നു
ചിന്നു : അടുത്ത സത്യം… നിന്നെ പറ്റിക്കാന്ന് പറഞ്ഞത് ഞാൻ അല്ല നിന്റെ ചോട്ടനാ…
പപ്പക്ക് തകർച്ച ആയിരുന്നു അത് മുഴുവൻ….
ചിന്നു : ഞാൻ ഒറ്റ കാര്യം പറയാ നിന്നെ ഞാൻ ഉപയോഗിച്ചിട്ടില്ല അവനേം അവൻ എന്റെ ഫീലിംഗ് വച്ച് എന്നെ തന്നെ ഉപയോഗിച്ച് ജീവിച്ചതാ… അടുത്ത സത്യം ഇന്ദ്രൻ അവന്റെ കൈയ്യിൽ ഒള്ള കാര്യം സ്റ്റേഷനിൽ അറിയിച്ചത് രാമു അല്ല ഞാനാ….
പപ്പ ഞെട്ടിത്തരിച്ച് അവളെ നോക്കി….
ചിന്നു : എന്താ, 😂 സത്യം ആണ്…. എനിക്കറിയാ നീ വിചാരിക്കുന്നത് അവൻ ആണെന്നാ അല്ല… ഞാൻ ആണ് അവനെ വിളിച്ച് പറഞ്ഞത് എനിക്ക് എന്റെ ചെക്കനെ രക്ഷിക്കണ്ടെ നിന്റെ ആ കഴപ്പൻ ചേട്ടന് തൊടാൻ ഒള്ളതല്ല അവൻ…ഞാൻ ആണ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞത് അവൻ വരുന്നതിന് മുന്നേ പോലിസ് വന്ന് ഹരിയെ പിടിച്ചു….
പപ്പ തല കുനിച്ച് ഇരുന്നു…
ചിന്നു തല കുനിച്ച് ഇരിക്കുന്ന പപ്പടെ അടുത്ത് മുട്ടിൽ ഇരുന്നു
ചിന്നു : ലാസ്റ്റ് സത്യം കൂടെ കേട്ടോ… നിനക്കും എനിക്കും അറിയാവുന്ന ഒറ്റ കാര്യം രാമുനെ പറ്റി… എന്താ പറ 🤣…
പപ്പ തല പൊക്കി സൈക്കോനെ പോലെ നോക്കുന്ന ചിന്നൂനെ നോക്കി….
ചിന്നു : ഞാൻ തന്നെ പറയാ… നിന്റെ രാമു നീ പറയുന്ന പോലെ അല്ല അവനെ എനിക്ക് ഒരു പരുവം മുതലേ അറിയാ നീ എന്നോട് പറയുന്ന ഒരു കാര്യം ഇല്ലേ അവൻ സെന്റിമെന്റൽ ഫൂൾ ആണെന്ന് അതേ പ്രത്യേകിച്ച് അവന്റെ ഇഷ്ട്ടപ്പെട്ട ആൾക്കാർക്ക് വേണ്ടി… 🤣 അവന്റെ അത് ആരാ… 🤣 😈 പറ ആരാ
പപ്പ അവളെ ഇങ്ങനെ നോക്കി ഇരുന്നു….
ചിന്നു : നിനക്ക് തോന്നുന്നുണ്ടോ പപ്പ അവൻ നിങ്ങളോട് നിന്റെ സേട്ടനെ രസ്സിച്ച് കൊണ്ട് തറാന്ന് പറഞ്ഞിട്ടാ പോയത് അവനെ സൂപ്പർ മാനെ പോലെ രക്ഷിച്ച് കൊണ്ട് തരാൻ അല്ലെങ്കി ഈ സിമിനയിൽ വില്ലനെ ഫ്രണ്ട്സിന്റെ കൈയ്യീന്ന് രക്ഷിച്ച് മറ്റേ ത്യാകി ആവുന്ന നായകൻ ആവാനോ… അവന്റെ തലക്കകത്ത് കത്തുന്നത് എനിക്ക് കേക്കാ ഫോണിലൂടെ… തീർക്കാണെ തീർക്കട്ടെ വച്ച് ഞാനാ അവനെ വിളിച്ച് സ്ഥലം അടക്കം പറഞ്ഞു കൊടുത്തത്….
പപ്പ നെഞ്ച് തകർന്ന് ഇരുന്ന് പോയി ചിന്നു പറയുന്ന ഓരോന്നും കേട്ടിട്ട്….
ചിന്നു : ലാസ്റ്റ് കാര്യം കൂടെ നിനക്ക് രാമുനെ നിന്റെ പ്രതികാരം തീർക്കാൻ ഉപയോഗിക്കാ എന്നാ എനിക്ക് നിന്നെ ഉപോയോഗിച്ച് കൂടെ…. നീ ഒക്കെ ആര് ഇന്നലെ വന്ന ഓരോന്ന് എന്നാ എനിക്ക് ഇന്ദ്രു അങ്ങനെ അല്ല… അവന്റെ കൂടെ ഒന്നിച്ചൊരു ലൈഫ് സ്വപ്നം കണ്ടാ ഞാൻ ഇത്ര കാലം ജീവിച്ചത് അതിനാ നിന്റെ ചേട്ടൻ 😡… 🤣 ആ ഇനി നിനക്ക് അറിയാൻ ഒള്ളത് അതേ… എല്ലാം കള്ളം ആണ് ഹരിയും അമ്മുവും ലൗസ്സാ പറഞ്ഞത്, അവള് അവനെ തേച്ചത്, എല്ലാം… ഹരിയെ അമ്മു സ്നേഹിക്കാനോ അവൾടെ വീട്ടിലെ പട്ടി പോലും അവനെ നോക്കില്ല… എന്റെ ജീവിതം നശിപ്പിച്ചത് അവനാ നിന്റെ ഏട്ടൻ ഞാൻ എങ്ങനെ എങ്കിലും ഈ വഴക്ക് മൊതലാക്കി അവനെ കറട്ടാക്കിയേനെ എന്റെ എല്ലാ പ്ലാനും നശിപ്പിച്ചത് നിന്റെ കരിയാ എന്ത് കോപ്പിനാടി നീയൊക്കെ ബന്ധം പറഞ്ഞ് ഇങ്ങോട്ട് വന്നത് എന്റെ അമ്മ മരിച്ചപ്പോ വരാത്തത്കളാ പിന്നെ എന്താ അറിയോ എന്നെ വന്ന് നോക്കാൻ എനിക്ക് ഇവനും ഇന്ദ്രനും കഴിഞ്ഞാ ആരും ഇല്ല അതോണ്ട് ഞാൻ പോട്ടെന്ന് വച്ചതാ….