കരഞ്ഞ് തളർന്ന ചിന്നൂന്റെ മൊഖത്തേക്ക് പപ്പ ഇങ്ങനെ നോക്കി നിന്നു….
പെട്ടെന്ന് ചിന്നു തല പൊക്കി നോക്കി….
ചിന്നു : ഇരിക്ക്
ഒറ്റ അടി വെയിറ്റ് അടിച്ച് സ്ട്രോങ്ങ് ആയ പപ്പ കൈ മടക്കി ഒന്ന് അവൾക്ക് കൊടുത്തു
ചിന്നു കറങ്ങി തറയിലേക്ക് വീണു….
അർജുൻ : ചിന്നു 😨
അവൻ ഓടി പോയി അവളെ പൊക്കി എണീപ്പിച്ചു….
അർജുൻ : ഒന്നൂല്ലാ… പപ്പ മതി ഇനി വേണ്ട
ചിന്നു അവനെ പിടിച്ച് മെല്ലെ എണീറ്റു….
അവൾടെ ചുണ്ടീന്ന് ചോര ഒഴുകി വന്നു….
അർജുൻ : നിക്ക് ഞാൻ ക്ളോത്ത് എടുത്തിട്ട് വരാ…
പപ്പ ഓടി പോയി അവൾടെ കഴുത്ത് പിടിച്ച് ഞെക്കി
പറ ഡി എന്തിനാ നീ ഇത് ചെയ്തേ നിന്നെ ഞാൻ സ്വന്തം എന്ന പോലെ കണ്ടതല്ലേ പറ ഡീ നായിന്റെ മോളെ….കരഞ്ഞോണ്ട് പപ്പ അലറി…
എന്താ പപ്പു ഇത് അവളെ വിട് പാർശു പപ്പേ പിടിച്ച് വലിച്ചു…
പപ്പ : എടി നിനക്ക് അറിയില്ല പാർശു ഇവളും എന്റെ ചേട്ടൻ ആ പെണ്ണ് പിടിയനും എന്നെ പറഞ്ഞ് പറ്റിച്ചടി
പപ്പ തേങ്ങി കരയാൻ തൊടങ്ങി
ചിന്നു തറ നോക്കി കണ്ണ് തൊടച്ചു…
പപ്പ പാർശുന്റെ കൈ വിട്ട് ചിന്നൂന്റെ നേരെ ചാടാൻ നോക്കി…
പാർശു അവൾടെ പരമാവതി ശക്തി വച്ച് കുതിക്കുന്ന പപ്പേ പിടിച്ച് നിർത്തി…
പപ്പ : പറ ഡീ…. സത്യം എനിക്ക് നിന്റെ വായിന്ന് തന്നെ അത് കേക്കണം അല്ലെ നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും പറഞ്ഞോ എന്താന്ന്
അർജുൻ : അവള് പറയുന്ന കേട്ടില്ലേ പറ നീ ചെയ്ത നല്ല കാര്യം പറ ചിന്നു
ചിന്നു : അർജു പ്ലീസ് 🥺
അർജുൻ : ഇല്ല ചിന്നു എനിക്ക് ഇനി പറ്റില്ല നിന്നെ സ്നേഹിച്ചത് കല്യാണം കഴിക്കണം എന്നൊക്കെ ഓർത്താ ഞാൻ നിന്റെ കൂടെ നടന്നത് എന്നാ നീ നിന്നെ തിരിഞ്ഞ് നോക്കാത്ത അവന്റെ പിന്നാലെ ആയിരുന്നു ഫുൾ ടൈം….
ചിന്നു അവനെ ഞെട്ടി നോക്കി
അർജുൻ : എന്ത് ഡീ എന്ത് നോക്കണേ നിനക്ക് എന്റെ പെരുമാറ്റം കണ്ട് തോന്നില്ലേ ഇത് വരെ…. തോന്നില്ല എന്നാ ഇന്ദ്രന് കാര്യം മനസ്സിലായി… അതേ ആദ്യം നിങ്ങള് ചെയ്ത പണിക്ക് അവൻ തിരിച്ച് പണിഞ്ഞപ്പൊ ഞാൻ അവന്റെ കൂടെ നിന്നു എന്താ വച്ചാ നിന്നെ വച്ച് നല്ലതാ അവൻ ഇപ്പഴും അതേ, നിന്റെ തന്ത ഇവടെ എന്ന് എത്തുന്നോ അത് വരെ നീ ചാവാതെ നോക്കണം അത് കഴിഞ്ഞാ പിന്നെ എനിക്കും നിനക്കും ഒരു ബന്ധവും കാണില്ല മതി നാല് കൊല്ലത്തെ പട്ടി പണി… അവൻ കണ്ണ് തൊടച്ച് ചൊമരിൽ ചാരി നിന്നു….
പപ്പ : നാട്ടിലുള്ള എല്ലാരേം പറ്റിച്ച് നടക്കാ എങ്ങനെ തള്ള അങ്ങനെ ആയിരുന്നല്ലോ പിന്നെ മോൾ എങ്ങനെ നല്ലതാവും
ചിന്നു : ഏഹ് 😡…
അവൾ പപ്പേ നോക്കി അലറി…
ചിന്നു : എന്റെ അമ്മേ വല്ലതും പറഞ്ഞാ
അവൾ പപ്പേ നോക്കി കൈ ചൂണ്ടി അലറി….